ന്യൂഡൽഹി : ഈ മാസം 19 മുതൽ ക്യാഷ് ഓൺ ഡെലിവറി സേവനങ്ങൾക്ക് 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് ആമസോൺ. 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാനുള്ള കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കാനിരിക്കെയാണ് ആമസോണിന്റെ പുതുനീക്കം. അതേസമയം തേർഡ് പാർട്ടി കുറിയർ പങ്കാളി വഴിയാണ് ആമസോണിൽ ഓർഡർ ചെയ്ത സാധനങ്ങൾ കൈപ്പറ്റുന്നെങ്കിൽ 2000 രൂപ സ്വീകരിക്കാമെന്നും ആമസോൺ അറിയിച്ചു. ഈ വർഷം മേയിലാണ് 2000 രൂപ നോട്ടുകൾ വിതരണം അവസാനിപ്പിക്കുന്നതായി റിസർവ് ബാങ്ക് പ്രസ്താവന ഇറക്കിയത്. സെപ്റ്റംബർ 30 വരെ 2000 രൂപ നോട്ടുകൾ…
Read MoreMonth: September 2023
നിപ്പ: കേരള അതിർത്തിയിൽ പരിശോധന ശക്തമാക്കി കർണാടകയും തമിഴ്നാടും
ബെംഗളൂരു : കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളവുമായി അതിർത്തി പങ്കിടുന്നസ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കി കർണാടകവും തമിഴ്നാടും. സംസ്ഥാന അതിർത്തിപങ്കിടുന്ന ചാമരാജ്‌നഗർ, കുടക്, മൈസൂരു, ദക്ഷിണ കന്നഡ ജില്ലകളിലാണ് നിരീക്ഷണം ശക്തമാക്കിയത്. അടുത്തിടെ കോഴിക്കോട് സന്ദർശിക്കുകയും നിപ രോഗിയുമായി നേരിട്ട് ബന്ധം പുലർത്തുകയുംചെയ്ത പനിയുള്ള വ്യക്തികളുടെ സാംപിൾ പരിശോധനയ്ക്കായി ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അയക്കണമെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചു. ചാമരാജ്‌നഗർ, കുടക്, മൈസൂരു, ദക്ഷിണ കന്നഡ ജില്ലകളിലെ ആരോഗ്യ ഉദ്യോഗസ്ഥരുമായി സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഓൺലൈൻയോഗം ചേർന്ന്…
Read Moreനിപ ജാഗ്രത; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി
കോഴിക്കോട്: നിപ ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മദ്രസ, അംഗനവാടി എന്നിവക്കും അവധി ബാധകമാണ്. യുനിവേഴ്സിറ്റി, പി.എസ്.സി പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. ഈ ദിവസങ്ങളിൽ ജില്ലയിലെ ട്യൂഷൻ സെന്ററുകളും, കോച്ചിങ് സെന്ററുകളും പ്രവർത്തിക്കാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാവുന്നതാണെന്നും ഉത്തരവിലുണ്ട്.
Read Moreഭക്ഷ്യവിഷബാധയെത്തുടർന്ന് 50 വിദ്യാർത്ഥികൾ ആശുപത്രിയിൽ
ബെംഗളൂരു : ചിത്രദുർഗ ജില്ലയിൽ സർക്കാർ സ്കൂളിലെ 50 വിദ്യാർഥികളെ ഭക്ഷ്യവിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചഭക്ഷണം കഴിച്ച വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉച്ചഭക്ഷണത്തിന്റെ ഭാഗമായുള്ള മധുരപലഹാരം കഴിച്ചതിന് പിന്നാലെ വിദ്യാർഥികൾ ഛർദിക്കുകയായിരുന്നു. വൈകീട്ടോടെ ചില വിദ്യാർഥികളെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. നിലവിൽ 22 വിദ്യാർഥികളാണ് ചികിത്സയിലുള്ളത്.
Read Moreതൃശൂരിൽ അച്ഛന്‍ പെട്രോളൊഴിച്ച് കത്തിച്ച് മകനും ചെറുമകനും മരിച്ചു: മരുമകൾ ഗുരുതരാവസ്ഥയിൽ
തൃശൂർ: തൃശൂർ ചിറക്കേക്കോട് അച്ഛന്‍ പെട്രോളൊഴിച്ച് കത്തിച്ച് മകനും ചെറുമകനും മരിച്ചു. ചിറക്കേക്കോട് സ്വദേശി ജോജു (40), അദ്ദേഹത്തിന്റെ മകൻ ടെണ്ടുൽക്കർ (12) എന്നിവരാണ് മരിച്ചത്. ജോജുവിന്റെ ഭാര്യ ലിജി (34) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം എന്നാണ് പൊലീസ് പറയുന്നത്. ജോജുവും കുടുംബവും കിടന്നിരുന്ന മുറിയുടെ കതക് തുറന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പിന്നീട് പിതാവായ ജോണ്‍സനെ (58 ) വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ടെറസ്സില്‍ കണ്ടെത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള ജോണ്‍സന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജോണ്‍സനും…
Read Moreപൂജ അവധിയ്ക്ക് ഇനിയും ഒന്നര മാസം; ട്രെയിൻ ടിക്കറ്റുകൾ തീർന്നു, ആർടിസി പ്രത്യേക ബസുകളും പ്രഖ്യാപിക്കും
ബെംഗളൂരു : ഒക്ടോബറിൽ പൂജ അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് കാലി. ഒക്ടോബർ 23-നാണ് പൂജ അവധി. തിങ്കളാഴ്ച ആയതിനാൽ തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയാണ് ഭൂരിഭാഗംപേരും നാട്ടിലേക്കുപോകുന്നത്. അതിനാൽ ഒക്ടോബർ 20, 21 തീയതികളിലെ എല്ലാ തീവണ്ടികളിലും ടിക്കറ്റുകൾ തീർന്നു. തൊട്ടടുത്ത ദിവസങ്ങളിൽ ചില തീവണ്ടികളിൽ ഏതാനുംസീറ്റുകൾ ബാക്കിയുണ്ട്. മംഗളൂരുവഴി കണ്ണൂരിലേക്കുപോകുന്ന കണ്ണൂർ എക്സ്‌പ്രസിലും (16511), രാവിലെ 6.10-ന് എറണാകുളത്തേക്കുപോകുന്ന എറണാകുളം എക്സ്‌പ്രസിലുമാണ് (12677) സീറ്റുകളുള്ളത്. കന്യാകുമാരി എക്സ്‌പ്രസ് (16526), കൊച്ചുവേളി എക്സ്‌പ്രസ് (16315), യെശ്വന്തപുര-കണ്ണൂർ (16527) എന്നീ തീവണ്ടികളെല്ലാം വെയ്റ്റിങ് ലിസ്റ്റിലാണ്. അവധിയോടനുബന്ധിച്ച്…
Read Moreഐ ഫോണ്‍ 15 സീരീസ് ഇതാ; വിലയെന്ത്? എപ്പോള്‍വാങ്ങാം? വിശദാംശങ്ങൾ
ഐ ഫോൺ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 15 സീരീസ് ലോഞ്ച് ചെയ്തിരിക്കുകയാണ്. മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുറെ നല്ല മാറ്റങ്ങളോടെയാണ് ഐ ഫോൺ 15 സീരിസിന്റെ വരവ്. കാലിഫോർണിയയിലെ ആപ്പിൾ പാർക്കിലുള്ള സ്റ്റീവ് ജോബ് സെന്ററിലാണ് ലോകം മൊത്തം ഉറ്റുനോക്കിയ 15 സീരിസിന്റെ ലോഞ്ചിങ്. യുഎസ്ബി-സി പോർട്ട് മുതൽ ഡൈനാമിക് ഐലൻഡ് വരെ, പുതിയ ഐഫോണുകളുടെ ഡിസൈൻ ഭാഗത്ത് ആപ്പിൾ പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സ്റ്റാൻഡേർഡ്, പ്രോ മോഡലുകൾക്ക് ഹാർഡ്‌വെയറിന്റെ കാര്യത്തിലും വൻ നവീകരണം ലഭിച്ചു. ഇന്ത്യയിൽ സെപ്തംബര് 22 മുതലാണ് ഐ…
Read Moreനിപ വൈറസ്; നിരീക്ഷണത്തിലുള്ള 11 പേരുടെ സ്രവപരിശോധന ഫലം ഇന്ന്
കോഴിക്കോട്: ജില്ലയിൽ നിപ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ള 11 പേരുടെ സ്രവപരിശോധന ഫലം ഇന്ന് ലഭിക്കും. ഇന്നലെ ജില്ലയിൽ ഒരാൾക്ക് നിപ സ്ഥിരീകരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനായ 24കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൂന്ന് പേരാണ് വൈറസ് ബാധയുമായി ചികിത്സയിലുള്ളത്. ആരോഗ്യപ്രവർത്തകന് പുറമേ നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിയുടെ ഒമ്പതുവയസുകാരനായ മകൻ, ഭാര്യയുടെ സഹോദരനായ 24കാരൻ എന്നിവരാണ് നിപ സ്ഥിരീകരിച്ച് ചികിത്സയിൽ തുടരുന്നത്. അതിനിടെ, തിരുവനന്തപുരത്ത് നിപ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന വിദ്യാർഥിയുടെ പരിശോധന ഫലം നെഗറ്റീവായി. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് നിപയില്ലെന്ന്…
Read Moreകേരളത്തിൽ നിപ മുന്നറിയിപ്പ്: കേരള കർണാടക ജില്ലകളിൽ പനി നിരീക്ഷണം ശക്തമാക്കി: വിശദാംശങ്ങൾ
ബെംഗളൂരു: കേരളത്തിലെ കോഴിക്കോട് ജില്ലയിൽ രണ്ട് നിപ്പ മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജില്ലയിലുടനീളമുള്ള പനി നിരീക്ഷണം ശക്തമാക്കി. അതിർത്തി പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും (പി.എച്ച്.സി) ജാഗ്രതാനിർദ്ദേശം നൽകാനും ആളുകളിൽ പനി നിരീക്ഷിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ദക്ഷിണ കന്നഡ ഡിഎച്ച്ഒ (ഇൻ-ചാർജ്) ഡോ.സുദർശൻ ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. മംഗളൂരുവിലെ വെൻലോക്ക് ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളോടും മെഡിക്കൽ കോളേജ് ആശുപത്രികളോടും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ…
Read Moreദക്ഷിണ കന്നഡയിൽ നിന്ന് ബിസിഇ 700 കാലഘട്ടത്തിലെ തനതായ ടെറാക്കോട്ട പ്രതിമകൾ കണ്ടെത്തി
ബെംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ മൂഡ്ബിദ്രിക്കടുത്തുള്ള മുദു കൊണാജെയിൽ അടുത്തിടെ നടത്തിയ പുരാവസ്തു പര്യവേക്ഷണങ്ങളിൽ അസ്ഥിയും ഇരുമ്പ് കഷണങ്ങളുമുള്ള, സംരക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള അതുല്യമായ പുരാതന ടെറാക്കോട്ട പ്രതിമകൾ കണ്ടെത്തി. ഈ പ്രതിമകൾ ബിസിഇ 800-700 കാലഘട്ടത്തിൽ പഴക്കമുള്ളതാണെന്ന് ഉഡുപ്പി ജില്ലയിലെ ഷിർവയിലെ മുൽക്കി സുന്ദർ റാം ഷെട്ടി കോളേജിലെ പുരാതന ചരിത്ര, പുരാവസ്തു വകുപ്പിലെ റിട്ട. അസോസിയേറ്റ് പ്രൊഫസർ ടി മുരുഗേശി പറഞ്ഞു. കണ്ടെത്തിയ പ്രതിമകളിൽ രണ്ട് പശുക്കൾ, ഒരു മാതൃദേവത, രണ്ട് മയിലുകൾ, ഒരു കുതിര, ഒരു മാതൃദേവതയുടെ കൈ,…
Read More