ലൈംഗിക അതിക്രമം, വീഡിയോ കാണിച്ച് ഭീഷണി ; 26 കാരനെ 14 കാരൻ കഴുത്തറത്ത് കൊന്നു

ദില്ലി: തുടര്‍ച്ചയായി ലൈംഗിക അതിക്രമം ചെയ്ത യുവാവിനെ കഴുത്തറുത്ത് കൊന്ന് 14കാരന്‍.ദക്ഷിണ ദില്ലിയിലാണ് സംഭവം. ബാട്ട്ല ഹൌസ് മേഖലയില്‍ 26കാരനായ യുവാവാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് കൊലപാതകത്തേക്കുറിച്ച്‌ പുറം ലോകം അറിയുന്നത്. ഓഗസ്റ്റ് 30 നടന്ന കൊലപാതകത്തേക്കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കഴിഞ്ഞ രണ്ട് മാസത്തോളമായി 26കാരന്‍ 14കാരനെ ലൈംഗികമായി ദുരുപയോഗിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പീഡനത്തിന് പിന്നാലെ വീഡിയോ എടുത്ത് ഭീഷണി കൂടി ആയതോടെ ഇയാളെ കൊല ചെയ്യാന്‍ 14കാരന്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ 14 കാരനെ പിടികൂടിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് ഡിയോ വിശദമാക്കി. ജുവനൈല്‍…

Read More

കണ്ണന് പിറന്നാള്‍ സമ്മാനമായി 38 പവന്‍റെ കനക കിരീടം ഗുരുവായൂരിലെത്തിച്ച് നൽകി ഭക്തൻ

തൃശൂർ: ഗുരുവായൂരപ്പന് പിറന്നാള്‍ സമ്മാനമായി ലഭിച്ചത് 38 പവന്‍റെ കനക കിരീടം. കോയമ്പത്തൂരിൽ സ്വർണ്ണ പണി ചെയ്യുന്ന തൃശൂർ കൈനൂർ തറവാട്ടിൽ കെ.വി.രാജേഷ് ആചാര്യയെന്ന ഭക്തനാണ് കിരീടം വഴിപാടായി കണ്ണൻ നൽകിയത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തിയ പുതിയ സ്വര്‍ണക്കിരീടം അഷ്ടമിരോഹിണി ദിനമായ സെപ്റ്റംബർ 6 ബുധനാഴ്ച ഭഗവാൻ സമർപ്പിക്കും. ഏകദേശം 25 ലക്ഷത്തോളം വിലവരുന്നതാണ് 38 പവൻ തൂക്കം വരുന്ന സ്വര്‍ണകിരീടത്തിടം. അതെസമയം  തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ ഭാര്യ ദുര്‍ഗ സ്റ്റാലിന്‍ കഴിഞ്ഞ മാസം ഗുരുവായൂരപ്പന് 14 ലക്ഷത്തിലേറെ വില വരുന്ന…

Read More

എം.ഡി.എം.എയുമായി നൈജീരിയൻ യുവതി അറസ്റ്റിൽ 

ബെംഗളുരു: മാരക മയക്കുമരുന്ന് എം.ഡി.എം.എ മംഗളൂരുവില്‍ വിതരണത്തിന് എത്തിക്കുന്ന നൈജീരിയൻ യുവതി അറസ്റ്റില്‍. അദെവോലെ അഡെതുഡു ആനു എന്ന റെജിന സാറ ആയിശയെയാണ് (33) മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് പോലീസ് നഗരത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. 400 ഗ്രാം എം.ഡി.എം.എ, ഐഫോണ്‍, 2910 രൂപ എന്നിങ്ങനെ 20.52 ലക്ഷം രൂപയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. മംഗളൂരുവിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി മയക്കുമരുന്ന് കേസുകളില്‍ ഇവര്‍ പ്രതിയാണ്. ഉള്ളാള്‍, സൈബര്‍ എക്കണോമിക്സ് നാര്‍ക്കോട്ടിക് (സി.ഇ.എൻ), മംഗളൂരു നോര്‍ത്ത്, കങ്കനാടി, കൊണാജെ, സൂറത്ത്കല്‍ എന്നിവിടങ്ങളിലാണ് കേസുകള്‍…

Read More

കിടപ്പറ രംഗത്തത്തിന് വാങ്ങിയത് കോടികൾ; രണ്ടു കോടി കൂടുതൽ കൊടുത്താൽ കാണിക്കാൻ പാടില്ലാത്തതെല്ലാം കാണിച്ചേനെ: ബെയിൽവാൻ

മുംബൈയിൽ നിന്നെത്തി തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നടികൂടിയാണ് തമന്ന. തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ് താരം നിലവിൽ തിളങ്ങുന്നതെങ്കിലും തമന്നയ്ക്ക് കേരളത്തിൽ നിന്നടക്കം നിരവധി ആരാധകരുണ്ട് എന്നതാണ് സത്യം. തമിഴ്, തെലുങ്ക് സിനിമകൾക്ക് പുറമെ തമന്ന ഇപ്പോൾ ബോളിവുഡിലും ശ്രദ്ധകേന്ദ്രമായിമാറിയിരിക്കുകയാണ്.  അടുത്തിടെ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജി ചിത്രവും ആമസോൺ പ്രൈമിൽ എത്തിയ ജീ കർദാ എന്ന വെബ് സീരീസിലേയും തമന്നയുടെ അഭിനയം ഏറെ ശ്രദ്ധനേടിയിരുന്നു. അതെസമയം തെന്നിന്ത്യയിലെ മുൻനിര താരമായി നിറഞ്ഞു നിൽക്കുമ്പോൾ പോലും അതീവ ഗ്ലാമറസ് വേഷങ്ങളിൽ…

Read More

മദ്യപാനം ചോദ്യം ചെയ്ത ഭാര്യയെ തലക്കടിച്ച് കൊന്നു

ചെന്നൈ: മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിന് യുവാവ് ഭാര്യയെ അമ്മിക്കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു. തമിഴ്‌നാട്ടിലെ വാലജാബാദിന് സമീപം ശങ്കരപുരം ഗ്രാമത്തിലെ ശ്രീധര്‍ ആണ് ഭാര്യ സെല്‍വറാണിയെ കൊലപ്പെടുത്തിയത്. സ്ഥിരമായി മദ്യപിച്ചെത്തുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി മദ്യപിച്ചെത്തിയ ശ്രീധര്‍ വഴക്കിനിടെ അമ്മിക്കല്ലെടുത്ത് സെല്‍വറാണിയുടെ തലക്ക് ഇടിക്കുകയായിരുന്നു. സെല്‍വറാണി സംഭവസ്ഥത്തുവെച്ച്‌ തന്നെ മരിച്ചു. ഭാര്യ മരിച്ച വിവരം ശ്രീധര്‍ തന്നെയാണ് പോലീസിനെ അറിയിച്ചത്. ശങ്കരപുരം പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.

Read More

‘പാകിസ്ഥാനിലേക്ക് പോകൂ, ഇത് നിങ്ങളുടെ രാജ്യമല്ലന്ന് ‘കർണാടകയിലെ അധ്യാപിക വിദ്യാർത്ഥികളോട്; ഒടുവിൽ പോകേണ്ടിവന്നത് അധ്യാപിക: വിശദാംശങ്ങൾ

ബെംഗളൂരു: കർണാടകയിലെ ശിവമോഗ ജില്ലയിലെ ഒരു സർക്കാർ സ്‌കൂൾ അധ്യാപിക അഞ്ചാം ക്ലാസിലെ രണ്ട് മുസ്ലീം വിദ്യാർത്ഥികളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ ആവശ്യപ്പെട്ടതായി ആരോപണം. തുടർന്ന് മഞ്ജുള ദേവി എന്ന അധ്യാപികയെ സ്ഥലം മാറ്റുകയും അവർക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വിഷയം സ്‌കൂൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് ആരോപണങ്ങൾ പരിശോധിക്കാൻ അന്വേഷണം നടത്തിവരികയാണ്. വെള്ളിയാഴ്ച രണ്ടു വിദ്യാർഥികൾ തമ്മിൽ ക്ലാസ്സിൽ വഴക്കിടുമ്പോഴാണ് സംഭവം. അധ്യാപിക ഇടപെട്ട് മുസ്ലീം സമുദായത്തിൽപ്പെട്ട ആൺകുട്ടികളെ ശകാരിച്ചു. “ഇത് നിങ്ങളുടെ രാജ്യമല്ല” ഇന്ത്യയെ ഇഷ്ടപ്പെടുന്നില്ലെങ്കിൽ ‘പാകിസ്ഥാനിലേക്ക് പോകൂ’ എന്ന് അദ്ധ്യാപിക…

Read More

സോണിയ ഗാന്ധി ആശുപത്രിയിൽ

ഡൽഹി: കോണ്‍ഗ്രസ് പാര്‍ലമെന്ററി കമ്മിറ്റി അധ്യക്ഷ സോണിയ ഗാന്ധിയെ പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയില്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നാണ് നിലവില്‍ അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

Read More

ലോക്സഭ തെരെഞ്ഞെടുപ്പോടെ കോൺഗ്രസ്‌ സർക്കാർ നിലംപൊത്തും ; ഈശ്വരപ്പ

ബെംഗളൂരു: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകരുമെന്ന് ബിജെപി. മുതിര്‍ന്ന പാര്‍ട്ടി നേതാവും മുൻ മന്ത്രിയുമായ കെ ഈശ്വരപ്പയാണ് ഇത്തരമൊരു അവകാശവാദവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ താനുമായി സമ്പര്‍ക്കത്തിലുണ്ടെന്ന സന്തോഷിന്റെ അവകാശവാദം നിസ്സാരമായി കാണേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം ശിവമോഗയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.

Read More

ലോക്കൽ ട്രെയിനിൽ പരസ്യമായി മയക്കുമരുന്ന് ഉപയോഗിച്ച് ഒരു സ്ത്രീ ഉൾപ്പെടെയുള്ള 7 അംഗ സംഘം; വീഡിയോ കാണാം

മുംബൈയിലെ ലോക്കൽ ട്രെയിനിൽ മയക്കുമരുന്ന് ഉപയോഗിച്ച് ആറ് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘം. സംഭവത്തിന്റെ ദൃശ്യങ്ങളിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. ഗ്രൂപ്പിന്റെ കൈവശം ഒന്നിലധികം തരം മയക്കുമരുന്നുകളുണ്ടെന്ന് വീഡിയോ ഷെയർ ചെയ്ത ഉപയോക്താവ് അവകാശപ്പെടുന്നത്. ശേഷം രാത്രി ഏറെ വൈകിയാണ് സംഘം നാലസോപാര സ്റ്റേഷനിൽ ഇറങ്ങിയത്. സെപ്റ്റംബർ ഒന്നിന് എക്‌സിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ജനശ്രദ്ധ നേടിയിരിക്കുന്നത്. @Mumbai_police_ In Local train Guys Taking drugs they have Many drugs in pocket and they have Group of…

Read More

ഉദയനിധി സ്റ്റാലിൻ സനാതന ധർമത്തെ പകർച്ച വ്യാധിയോട് ഉപമിച്ചു നടത്തിയ പ്രസംഗം വിവാദത്തിൽ 

udaya stalin

ചെന്നൈ: സനാതന ധർമത്തെ പകർച്ച വ്യാധിയോട് ഉപമിച്ച് കൊണ്ട് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസംഗം വിവാദത്തിൽ. ഡെങ്കി കൊറോണ മലേറിയ പോലെയുള്ള പകർച്ചവ്യാധികളെ സമൂഹത്തിൽ നിന്നും തുടച്ചു നീക്കിയത് പോലെ സനാതന ധർമത്തെയും ഉന്മൂലനം ചെയ്യേണ്ടത് ഉണ്ടെന്നാണ് ഉദയനിധി സ്റ്റാലിന്റെ പരാമർശം. ചെന്നൈയില്‍ വച്ച് ശനിയാഴ്ച നടന്ന സമ്മേളനത്തിനിടയിലാണ് എം കെ സ്റ്റാലിന്റെ മകനും തമിഴ്നാട് കായികമന്ത്രിയുമായ ഉദയനിധിയുടെ വിവാദ പ്രഭാഷണം. സനാതന ധർമം സാമൂഹിക നീതിക്ക് എതിരാണ് എന്നും അദ്ദേഹം പറഞ്ഞു. അതെസമയം ഉദയനിധിയുടെ സനാതന വിരുദ്ധ പരാമർശത്തിനെതിരെ ബിജെപി…

Read More
Click Here to Follow Us