വിരാട് കോലിക്കൊപ്പം ഫോട്ടോ എടുത്ത് സുരക്ഷ ഒരുക്കാൻ എത്തിയ പോലീസുകാരും

ബെംഗളൂരു: ക്രിക്കറ്റിനോട് താല്പര്യം ഇല്ലാത്തവരായി ആരും തന്നെയില്ല. അപ്പോള്‍ പിന്നെ യുവ ക്രിക്കറ്റര്‍മാര്‍ക്ക് റോള്‍ മോഡല്‍ കൂടിയായ വിരാട് കോലിയെ ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. പുറമെ ഗാംഭീര്യം കാണിക്കുന്ന പോലീസുകാരുടെ കോലിയോടുള്ള ആരാധന കാണിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ. ഏഷ്യാ കപ്പിനായുള്ള തയ്യാറെടുപ്പുകള്‍ക്കായി ബെംഗളൂരുവില്‍ എത്തിയതാണ് കോലി. വെറും ആരാധകര്‍ മാത്രമല്ല, പരിപാടിക്ക് സുരക്ഷ ഒരുക്കാനെത്തിയ പോലീസുകാര്‍ വരെ ഇന്ത്യന്‍ ബാറ്റിംഗ് ഹീറോയ്ക്കൊപ്പം ചിത്രങ്ങളെടുത്തു. ഏഷ്യാ കപ്പിന് മുന്നോടിയായുള്ള ടീം ക്യാംപിനായി ബെംഗളൂരുവിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുള്ളത്. ക്യാംപിനായി…

Read More

സഹപാഠികളായ വിദ്യാർത്ഥികളോട് സംസാരിച്ച വിദ്യാർത്ഥിക്ക് നേരെ സദാചാര ആക്രമണം

ബെംഗളൂരു: സഹപാഠികളായ വിദ്യാർത്ഥികളോട് സംസാരിച്ചതിന് വിദ്യാർത്ഥിക്ക് നേരെ സദാചാര ആക്രമണം. ദക്ഷിണ കന്നട ജില്ലയിൽ മംഗളൂരുവിനടുത്ത് മൂഡബിദ്രിയിൽ ബസ് സ്റ്റോപ്പിലാണ് അക്രമം നടന്നത്. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി എട്ടുമണിയോടെ നടന്ന സംഭവത്തിൽ വ്യാഴാഴ്ച വൈകുന്നേരമാണ് പോലീസ് നടപടിയുണ്ടായത്. മൂഡബിദ്രി സ്വദേശികളായ എ.പ്രേംകുമാർ(24),കെ.അഭിലാഷ്(25),സഞ്ജെഗ്ഡെ(28),പി.വിനീഷ്(27) എന്നിവരാണ് അറസ്റ്റിലായത്. മൂഡബിദ്രി  സ്വദേശിയും ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുമായ കെ.ഫർഹാനാണ്(19) അക്രമത്തിന് ഇരയായത്. സഹപാഠികളായ രണ്ട് കുട്ടികളെ കണ്ട ഫർഹാൻ ബംഗളൂരുവിലേക്കുള്ള ബസ് കാത്തു നിൽക്കുന്നതിനിടെ അവരുമായി സംസാരിക്കുകയായിരുന്നു. ഇത് കണ്ട നാലംഗ…

Read More

യുവതിയെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു

ബെംഗളൂരു: പ്രണയപ്പകയെ തുടര്‍ന്ന് യുവതിയെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു. മംഗളൂരു വനിതാ പോലീസ് സ്റ്റേഷന് പിന്നിലാണ് സംഭവം. ബണ്ട്വാള്‍ വിട്ട്യലയിലെ അലികെ സ്വദേശി ഗൗരിയെയാണ് (20) മണിനാല്‍കൂര്‍ നൈബെലു സ്വദേശിയായ പത്മരാജ് (26) കൊലപ്പെടുത്തിയത്. നടന്നുപോവുകയായിരുന്ന ഗൗരിയെ തടഞ്ഞുനിര്‍ത്തി കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട ഇയാളെ പൊലീസ് പിന്നീട് അറസ്റ്റുചെയ്തു. സാരമായി പരിക്കേറ്റ യുവതിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. ജെസിബി ഓപ്പറേറ്ററായിരുന്ന പത്മരാജും ഗൗരിയും പ്രണയത്തിലായിരുന്നു. ഇരുവരും പിരിഞ്ഞശേഷവും പത്മരാജ് ശല്യംചെയ്യുന്നതായി ഗൗരി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ്…

Read More

ചന്ദ്രയാൻ 3: ശാസ്ത്രജ്ഞരെ വിധാൻ സൗധയിൽ ആദരിക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു : ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് വിജയിച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥിനെയും മറ്റു ശാസ്ത്രജ്ഞരെയും അഭിനന്ദിച്ചു. വ്യാഴാഴ്ച പീനിയയിലെ ഇസ്ട്രാക്കിലെ മിഷൻ ഓപ്പറേഷൻ കോംപ്ലക്സിലെത്തിയാണ് മുഖ്യമന്ത്രി അഭിനന്ദിച്ചത്. സിദ്ധരാമയ്യ സോമനാഥിന് പൂച്ചെണ്ട് കൈമാറുകയും തലപ്പാവ് അണിയിക്കുകയും ചെയ്തു. വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും ജീവനക്കാരെയും അഭിനന്ദനമറിയിച്ചു. പ്രവർത്തനത്തിന് പിന്നിൽ 500-ഓളം ശാസ്ത്രജ്ഞരെ ഉടൻതന്നെ വിധാൻസൗധയിൽ ക്ഷണിച്ച് ആദരിക്കുമെന്ന് സിദ്ധരാമയ്യ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബുധനാഴ്ച രാത്രിതന്നെയെത്തി എസ്. സോമനാഥിനെയും ശാസ്ത്രജ്ഞരെയും അഭിനന്ദിച്ചിരുന്നു.

Read More

ജെ.ഡി.എസ്.നേതാവ് അയനൂർ മഞ്ജുനാഥ് കോൺഗ്രസിൽ

ബെംഗളൂരു : ജെ.ഡി.എസ്. നേതാവും മുൻ എം.എൽ.സിയുമായ അയനൂർ മഞ്ജുനാഥ് ചേർന്നു. ലിംഗായത്ത് വിഭാഗത്തിൽപ്പെട്ട മഞ്ജുനാഥിനെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശിവമോഗ മണ്ഡലത്തിൽ മത്സരിപ്പിക്കുമെന്ന് സൂചന. മഞ്ജുനാഥിനൊപ്പം ശിവമോഗയിലെ അദ്ദേഹത്തിന്റെ അനുയായികളും ഒരുമിച്ച് ചേർന്നിട്ടുണ്ട്. കെ.പി.സി.സി. പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. നിയമസഭാതിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ശിക്കാരിപുരയിൽ സ്വതന്ത്രനായി മത്സരിച്ച നാഗരാജ് ഗൗഡയും കോൺഗ്രസിൽ തിരിച്ചെത്തി. ബി.ജെ.പി. എം.എൽ.സിയായിരുന്ന അയനൂർ മഞ്ജുനാഥ് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജെ.ഡി.എസിലെത്തിയത്. ഏപ്രിൽ 19-നാണ് ബി.ജെ.പി.യുടെ പ്രാഥമിക അംഗത്വവും എം.എൽ.സി. സ്ഥാനവും രാജിവെച്ചത്. തുടർന്ന്…

Read More

ക്ഷേത്രത്തിൽ സംഭാവനയായി നൽകിയത് നൂറ് കോടിയുടെ ചെക്ക് ; ഭക്തൻറെ അക്കൗണ്ടിൽ ആകെ ഉള്ളത് 17 രൂപ

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ ക്ഷേത്രത്തിൽ നൂറ് കോടിയുടെ ചെക്ക് നിക്ഷേപിച്ച് ഭക്തൻ. ചെക്ക് മാറ്റാൻ ബാങ്കിലെത്തിയപ്പോൾ ഭക്തന്റെ അക്കൗണ്ടിൽ ബാക്കിയുള്ളത് 17 രൂപ. ആന്ധ്രയിലെ സീമാചലത്തിലാണ് സംഭവം. സീമാചലം ശ്രീവരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരത്തിലാണ് ഭക്തൻ സർപ്രൈസ് ആയി 100 കോടി ചെക്ക് നിക്ഷേപിച്ചത്. ബോഡ്ഡെപള്ളി രാധാകഷ്ണ എന്നയാളാണ് കൊടക് മഹീന്ദ്രയുടെ ബാങ്കിൻറെ പേരിലുള്ള ചെക്കിൽ ഒപ്പിട്ടിരിക്കുന്നത്. ചെക്ക് ലഭിച്ച ക്ഷേത്ര ഭാരവാഹികൾ അടുത്തുള്ള കൊടക് മഹീന്ദ്രയുടെ ബ്രാഞ്ചിൽ എത്തിയപ്പോഴാണ് ശരിക്കും സർപ്രൈസായത്. ‘ഭക്തൻറെ’ അക്കൗണ്ടിൽ ആകെയുള്ളത് 17 രൂപ. സംഭവത്തിൽ ബാങ്ക് ജീവനക്കാരുടെ…

Read More

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട സംഭവം; പ്രതി നഗ്നചിത്രങ്ങളും വീഡിയോയും പകർത്തിയതായി പോലീസ്

കോഴിക്കോട് : തൊട്ടിൽപ്പാലത്ത് നിന്നും 19കാരിയെ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ ജുനൈദിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതി കുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പകർത്തിയതായി പോലീസ് പറഞ്ഞു. സ്വകാര്യ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിയെ ബുധനാഴ്ച വൈകിട്ടോടെയാണ് ഹോസ്റ്റലിൽ നിന്നും കാണാതാവുന്നത്. വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ സഹപാഠികളോട് വിവരം തേടുകയായിരുന്നു. ആൺസുഹൃത്തിനൊപ്പം വൈകിട്ടോടെ ബൈക്കിൽ പോയി എന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ…

Read More

റോവർ ചന്ദ്രനിൽ ഇറങ്ങുന്ന ചരിത്ര നിമിഷത്തിൻറെ ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരു: ചന്ദ്രയാൻ മൂന്ന് പേടകത്തിലെ ലാൻഡറിൽ നിന്ന് റോവർ ചന്ദ്രൻറെ ഉപരിതലത്തിൽ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. ലാൻഡറിലെ കാമറ പകർത്തിയ ദൃശ്യങ്ങളാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്. ഓഗസ്റ്റ് 23നാണ് ചന്ദ്രയാൻ മൂന്ന് പേടകത്തിലെ ലാൻഡർ വിജയ ചന്ദ്രൻറെ മണ്ണിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. നാല് മണിക്കൂറിന് ശേഷം ലാൻഡറിൻ്റെ വാതിലിൽ നിന്ന് റോവർ പുറത്തെത്തി. തുടർന്ന് റോവറിൻറെ സോളാർ പാനൽ നിവർന്ന് സൂര്യപ്രകാശത്തിൽ ബാറ്ററി ചാർജ് ചെയ്തു. ഇതിന് ശേഷമാണ് റോവർ റാംപിലൂടെ സാവധാനം ചന്ദ്രന്റെ പ്രതലത്തിലേക്ക് ഉരുണ്ടിറങ്ങി പര്യവേക്ഷണം തുടങ്ങിയത്. പര്യവേക്ഷണത്തിൽ റോവർ കണ്ടത്തെുന്ന…

Read More

കേരളത്തിൽ തുടർച്ചയായ 5 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല

തിരുവനന്തപുരം: കേരളത്തിൽ ശനിയാഴ്ചമുതൽ അഞ്ച് ദിവസം ബാങ്ക് അവധി. 27 ഞായറാഴ്ച അവധിയാണ്. തിങ്കളാഴ്ച ഉത്രാടമായതിനാൽ അന്നും അവധിയാണ്. ഓഗസ്റ്റ് 29ന് തിരുവോണമാണ്. 30ന് മൂന്നാം ഓണവും 31ന് നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയുമാണ്.

Read More

ഓഗസ്റ്റ് 31 മുതൽ നഗരത്തിലെ വിമാനത്താവളത്തിന്റെ T2 ൽ അന്താരാഷ്ട്ര പ്രവർത്തനങ്ങൾ ആരംഭിക്കും; വിശദാംശങ്ങൾ

ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ രണ്ട് അന്താരാഷ്ട്ര പ്രവർത്തനങ്ങൾ പൂർണ്ണമായും കൈകാര്യം ചെയ്യുമെന്ന് എയർപോർട്ട് ടീം അറിയിപ്പിൽ വ്യക്തമാക്കി. ഇതോടെ എല്ലാ ആഭ്യന്തര പ്രവർത്തനങ്ങളും പഴയ ടെർമിനലലയ T1 ലേക്ക് മടങ്ങും, ആഗസ്റ്റ് 31ന് രാവിലെ 10.45 മുതൽ ആണ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ രണ്ട് അന്താരാഷ്ട്ര പ്രവർത്തനങ്ങൾ പൂർണ്ണമായും കൈകാര്യം ചെയ്യാണ് ആരംഭിക്കുക. ബെംഗളൂരു വിമാനത്താവളം പുറപ്പെടുവിച്ച ഒരു അറിയിപ്പിൽ, “2023 ഓഗസ്റ്റ് 31 ന് രാവിലെ 10:45 മുതൽ എല്ലാ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാനങ്ങളും ടെർമിനൽ 2…

Read More
Click Here to Follow Us