വിവാഹത്തെ കുറിച്ച് പലർക്കും പല തരത്തിലുള്ള ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ്. അതിനൊത്തായിരിക്കും അവര്‍ വിവാഹാലോചനയുമായി ബന്ധപ്പെട്ട് പരസ്യം നല്‍കുക. ഇപ്പോഴിതാ വ്യത്യസ്തമായൊരു വിവാഹാലോചനയുമായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഒരു യുവതിയുടെ വിവാഹ പരസ്യം. ‘ഷോര്‍ട് മാര്യേജ്’ എന്ന വാക്കാണ് ഈ പരസ്യം കയറിക്കൊളുത്താനുള്ള കാരണം. മുബൈയിലെ ഒരു സമ്പന്ന കുടുംബത്തിലുളള യുവതിയുടേതാണ് വിവാഹ പരസ്യം. വിവാഹമോചിതയായ ഒരു സ്ത്രീയ്ക്ക് ഷോര്‍ട് മാര്യേജിനായി വരനെ ആവശ്യമുണ്ട് എന്നാണ് പരസ്യവാചകം. വിദ്യാസമ്പന്നയായ യുവതി, 1989ല്‍ ജനനം, അഞ്ചടി ഏഴിഞ്ച് നീളം, മുംബൈയില്‍ സ്വന്തമായി ഹോസ്പിറ്റാലിറ്റി ബിസിനസ് നടത്തുന്നു എന്നിങ്ങനെയാണ്…
Read MoreDay: 24 August 2023
ദേശീയ ചലച്ചിത്ര പുരസ്കാരം ; മികച്ച നടൻ അല്ലു അർജുൻ, ആലിയ ഭട്ടും കൃതി സനോണും മികച്ച നടി പുരസ്കാരം പങ്കിട്ടു
ന്യൂഡൽഹി : 69 -ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അല്ലു അർജുൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു (പുഷ്പ). ആലിയ ഭട്ടും (ഗംഗുബായ് കത്യവാടി), കൃതി സനോണും (മിമി) മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. ദാദാസാഹേബ് ഫാൽക്കേ അവാർഡ് പിന്നീട് പ്രഖ്യാപിക്കും. 28 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീർ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി. ‘ഹോം’ സിനിമയിലൂടെ ഇന്ദ്രൻസിന് പ്രത്യേക ജൂറി…
Read Moreവാർഡ് വിഭജനം; പുതുക്കിയ ഭൂപടം പുറത്തുവിട്ട് ബിബിഎംപി
ബെംഗളൂരു : ബി.ബി.എം.പി. യുടെ പുതുതായി രൂപവത്കരിക്കപ്പെടുന്ന വാർഡുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയ കരടുവിജ്ഞാപനം പുറപ്പെടുവിച്ചതിനുപിന്നാലെ പുതുക്കിയ ഭൂപടം പുറത്തുവിട്ട് ബി.ബി.എം.പി. ചൊവ്വാഴ്ച രാത്രിമുതൽ മണ്ഡലം തിരിച്ചുള്ള വാർഡുകളുടെ ഭൂപടം ബെംഗളൂരു കോർപ്പറേഷന്റെ സൈറ്റിൽ ലഭ്യമാക്കി. പുതിയ വാർഡുകളുടെ അതിർത്തി, ജനസംഖ്യ, നിലവിലുള്ള വാർഡിന്റെ അതിർത്തി തുടങ്ങിയവ ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു പരിശോധിച്ചശേഷം നഗരവികസനവകുപ്പിന് പരാതികളും നിർദ്ദേശങ്ങളും അയയ്ക്കാം. 18-ന് രാത്രിയാണ് നഗരവികസന വകുപ്പ് 225 വാർഡുകളുടെ പട്ടികയുൾപ്പെടുന്ന വിജ്ഞാപനം പുറപ്പെടുവിച്ചത്. സർക്കാരിന്റെ കാലത്ത് ആകെ മുൻ വാർഡുകളുടെ എണ്ണം 243 ആക്കി ഉയർത്താനായിരുന്നു തീരുമാനം.…
Read Moreപോസ്റ്റ് ഓഫിസിൽ നിങ്ങൾക്കും നിക്ഷേപമുണ്ടോ ? എന്നാൽ ശ്രദ്ധിക്കു നിയമങ്ങൾ മാറുകയാണ്
തിരുവനന്തപുരം: പോസ്റ്റ് ഓഫിസ് സേവിംഗ്സ് അക്കൗണ്ടുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര ധനമന്ത്രാലയം. പോസ്റ്റ് ഓഫിസ് സേവിംഗ്സ് അക്കൗണ്ടുമായി ബന്ധപ്പെട്ട പോസ്റ്റ് ഓഫിസ് അമെൻഡ്മെന്റ് സ്കീം 2023 പ്രകാരമുള്ള നിയമങ്ങളിൽ മൂന്ന് സുപ്രധാന മാറ്റങ്ങളാണ് കേന്ദ്ര ധനമന്ത്രാലയം വരുത്തിയിരിക്കുന്നത്. ജോയിന്റ് അക്കൗണ്ട് ഹോൾഡർ പരിധി ; പോസ്റ്റ് ഓഫിസ് നിക്ഷേപത്തിൽ ജോയിന്റ് അക്കൗണ്ട് ഉടമകളുടെ പരിധി ഉയർത്തി. ഇത്രനാൾ ജോയിന്റ് അക്കൗണ്ടിൽ ഒരു സമയം രണ്ട് പേർക്ക് മാത്രമേ പങ്കാളികളാകാൻ സാധിച്ചിരുന്നുള്ളു. ഈ പരിധി മൂന്നായി ഉയർത്തിയിരിക്കുകയാണ്. പലിശ കണക്കാക്കുന്നത് ; പോസ്റ്റ് ഓഫിസ്…
Read Moreചന്ദ്രയാൻ 3; പുതിയ പോസ്റ്റുമായി നടൻ പ്രകാശ് രാജ്
ബെംഗളൂരു: ചന്ദ്രയാൻ 3ന്റെ ചരിത്ര നേട്ടത്തിൽ സന്തോഷം പങ്കുവച്ച് നടൻ പ്രകാശ് രാജ്. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജ് ചന്ദ്രയാൻ 3 യുടെ വിജയത്തിന്റെ സന്തോഷം പങ്കുവെച്ചത്. “ഇന്ത്യയ്ക്കും മുഴുവൻ മനുഷ്യകുലത്തിനും അഭിമാന നിമിഷം. ഐ എസ് ആർഒയ്ക്കും ചന്ദ്രയാൻ 3 നും വിക്രം ലാൻഡറിനും ഇത് യാഥാർത്ഥ്യമാക്കാൻ സംഭാവന ചെയ്ത ഓരോരുത്തർക്കും നന്ദി. പ്രപഞ്ചത്തിൻറെ നിഗൂഢത അറിയാനും ആഘോഷിക്കാനും ഇത് നമ്മെ നയിക്കട്ടെ”എന്നാണ് പ്രകാശ് രാജ് കുറിച്ചത്. ഏതാനും ദിവസം മുൻപ് വിക്രം ലാൻഡറിൽ നിന്ന് ചന്ദ്രനിൽ നിന്നുള്ള ആദ്യ ചിത്രമെന്ന തലക്കെട്ടോടെ പ്രകാശ്…
Read Moreനഗരത്തിലേക്കുള്ള ട്രെയിൻ യാത്രക്കിടെ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ബെംഗളൂരു: തീവണ്ടിയിൽ അച്ഛനോടൊപ്പം യാത്രചെയ്ത വിദ്യാർഥി മരിച്ചനിലയിൽ. മാവേലിക്കര അറനൂറ്റിമംഗലം പുതിയവീട്ടിൽ ശ്രീഹരിയുടെയും ഭരണിക്കാവ് വടക്ക് നല്ലവീട്ടിൽ ദീപയുടെയും മകൻ ധ്രുവൻ ശ്രീഹരി(21) ആണ് മരിച്ചത്. ബെംഗളൂരുവിലേക്കുള്ള സ്പെഷ്യൽ തീവണ്ടിയിൽ യാത്രചെയ്യവേ ഈറോഡിനടുത്തുവെച്ച് ബുധനാഴ്ച പുലർച്ചേയാണ് സംഭവം. അച്ഛൻ ശ്രീഹരിക്കൊപ്പം ഒരാഴ്ച മുൻപു നാട്ടിലെത്തിയ ധ്രുവൻ, ചൊവ്വാഴ്ച രാത്രിയിലാണ് കായംകുളത്തുനിന്ന് അച്ഛനോടൊപ്പം തന്നെ ബെംഗളൂരുവിലേക്കു യാത്രതിരിച്ചത്. താഴത്തെ ബർത്തിൽ ഉറങ്ങാൻകിടന്ന ധ്രുവനെ, പുലർച്ചേ നാലിന് അച്ഛൻ വിളിച്ചപ്പോൾ ഉണർന്നില്ല. ടി.ടി.ഇ.യെ അറിയിച്ചതിനെത്തുടർന്ന് തീവണ്ടി ഈറോഡിനടുത്തുള്ള ശങ്കരിദുർഗ് സ്റ്റേഷനിൽ നിർത്തി. അവിടത്തെ സ്റ്റേഷൻ മാസ്റ്റർ ഡോക്ടറെ…
Read Moreചന്ദ്രയാൻ-3;ചന്ദ്ര ദൗത്യങ്ങളിൽ നാഴികക്കല്ലായ വിജയമാണെന്ന് മുഖ്യമന്ത്രി
ബെംഗളൂരു : ചന്ദ്രയാൻ-3 രാജ്യത്തിന്റെ ചന്ദ്ര ദൗത്യങ്ങളിൽ നാഴികക്കല്ലായ വിജയമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഐ.എസ്.ആർ.ഒ.യിലെ ശാസ്ത്രജ്ഞരെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയുടെ അഭിമാനനിമിഷമാണിതെന്നും അദ്ദേഹം സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു.
Read Moreഒരു ബൈക്ക്, 46 നിയമലംഘനങ്ങൾ; ബൈക്ക് യാത്രികനെ ഒടുവിൽ പിടികൂടി ഫൈൻ അടപ്പിച്ച് നഗരത്തിലെ ട്രാഫിക്ക് പോലീസ്
മുടങ്ങിക്കിടക്കുന്ന ട്രാഫിക് ഫൈൻ അടയ്ക്കാതെ ബൈക്കിൽ യാത്ര ചെയ്ത യുവാവിനെ ബെംഗളൂരു പൊലീസ് കൈയ്യോടെ പിടികൂടി. മൊത്തം 46 നിയമലംഘനങ്ങൾക്കുള്ള പിഴ ഇയാളുടെ ബൈക്കിൽ തീർപ്പുകൽപ്പിക്കാത്തതിനാൽ കുടിശ്ശിക തത്സമയം അടയ്ക്കാൻ പോലീസ് നിർബന്ധിച്ചു. 46 നിയമലംഘനങ്ങൾക്കുള്ള പിഴയായി മൊത്തം കുടിശ്ശിക 13,850 രൂപയായിരുന്നുവെന്ന് ബെംഗളൂരു പോലീസ് പറഞ്ഞു. തള്ളഘട്ടപുര പോലീസ് പരിധിക്ക് സമീപത്ത് നിന്നാണ് ആളെ പിടികൂടിയത്. കൈയിൽ നീണ്ട ചലാൻ പിടിച്ചിരിക്കുന്ന ചിത്രമാണ് പോലീസ് എക്സിൽ, പങ്കുവെച്ച ശേഷം ബംഗളൂരു പോലീസ് എഴുതി, “ട്രാഫിക് ലംഘന കേസുകൾ-“46”. പിഴ തുക 13850/- വാഹന…
Read More‘മീശ’ വിനീത് വീണ്ടും അറസ്റ്റിൽ
ഇൻസ്റ്റഗ്രാം ടിക് ടോക് താരം ‘മീശ’ വിനീത് വീണ്ടും അറസ്റ്റിൽ.യുവതിയിൽ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം ദേഹോപദ്രവം ഏല്‍പ്പിച്ചു എന്ന കേസിലാണ് വീണ്ടും അറസ്റ്റിലായത്. ഇതിന് മുൻപും തിരുവനന്തപുരം കിളിമാനൂർ വെള്ളയൂർ സ്വദേശിയായ വിനീതിന് എതിരെ പത്തോളം മോഷണ കേസുകൾ ഉണ്ട്. കൂടാതെ പീഡന കേസിലും മാസങ്ങൾക്ക് മുമ്പ് പെട്രോൾ പമ്പ് മാനേജരിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസുകളിലും അറസ്റ്റിലായിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വിനീതിനെ അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് 23നാണ് കണിയാപുരത്തെ…
Read Moreകേരളത്തിൽ ഇന്ന് പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക; ഇന്ന് ഒൻപത് ജില്ലകളിൽ ചൂട് കൂടും
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെ താപനില ഉയരു മെന്നും അതുകൊണ്ടുതന്നെ കേരളത്തിൽ പതിവിലും ചൂടു കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയരുക. സാധാരണയേക്കാൾ 3-5 ഡിഗ്രി കൂടുതൽ. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 3 °C – 4…
Read More