കൊച്ചി : കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സംബന്ധിച്ച് വിവാദം. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയുടെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് സ്ത്രീക്ക് നൽകിയതിനോട് യോജിക്കാനാവില്ലെന്ന് നടിയും ട്രാൻസ്ജെൻഡർ മോഡലുമായ റിയ ഇഷ. മറ്റുള്ള അവാർഡുകൾ സ്ത്രീപുരുഷന്മാർക്ക് നൽകിയപ്പോൾ ട്രാൻസ് ജെൻഡേർസിനെ സർക്കാർ അവഗണിച്ചു. ട്രാൻസ്ജെൻഡർമാർ തയ്യാറാക്കിയ സിനിമകളും ഇത്തവണ അവാർഡിന് അയച്ചിരുന്നു. എന്നാൽ അവയൊന്നും പരിഗണിക്കപ്പെട്ടില്ല. ട്രാൻസ്ജെൻഡേർസ് കാറ്റഗറിയിൽ ആരും പരിഗണിക്കാൻ ഇല്ലായിരുന്നെങ്കിൽ ആ അവാർഡ് നൽകാതിരിക്കലായിരുന്നു ഉചിതം. ഈ വിഷയത്തിൽ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുകയാണെന്നും അദേർസ് എന്ന സിനിമയിലെ നായിക കൂടിയായ റിയ…
Read MoreMonth: July 2023
ബെംഗളൂരു-മംഗളൂരു ദേശീയ പാതയിൽ അപകടം ; 4 യുവാക്കൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: ഹാസനിൽ ബെംഗളൂരു-മംഗളൂരു ദേശീയ പാത 75ൽ സകലേശ്പൂർ താലൂക്കിലെ ഈശ്വരഹള്ളി കുടിഗെയ്ക്ക് സമീപം എംയുവിയും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് യുവാക്കൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കുപ്പഹള്ളിയിലെ ചേതൻ (22), ഗുഡ്ഡനഹള്ളിയിലെ അശോക് (21), തട്ടേക്കരെയിലെ പുരുഷോത്തം (23), ഹാസൻ നഗരത്തിനടുത്തുള്ള ചിഗലുരു ഗ്രാമങ്ങളിലെ ദിനേശ് (20) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരെല്ലാം സുഹൃത്തുക്കളായിരുന്നു, സക്‌ലേഷ്പൂരിലേക്ക് ജോളി റൈഡിന് പോകുമ്പോഴാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ടിപ്പറിൽ ടൊയോട്ട ഇന്നോവ ഇടിക്കുകയായിരുന്നു. അരമണിക്കൂറോളം വാഹനഗതാഗതം തടസ്സപ്പെട്ടതോടെ ആളൂർ…
Read Moreവിനായകനെ ചോദ്യം ചെയ്തു; നടന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് പോലീസ്
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹ മാധ്യമത്തിലുടെ അധിക്ഷേപിച്ച കേസില്‍ നടന്‍ വിനായകനെ ചോദ്യം ചെയ്തു. കലൂരിലെ ഫ്‌ലാറ്റിലെത്തിയാണ് ചോദ്യം ചെയ്തത് ഫോണ്‍ പിടിച്ചെടുത്തു. പെട്ടെന്നുണ്ടായ പ്രകോപനത്താലാണ് ഫെയ്സ്ബുക്ക് ലൈവ് നടത്തിയതെന്നും ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വിനായകൻ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. വിശദമായ ചോദ്യം ചെയ്യലിനായി മൂന്ന് ദിവസത്തിനകം സ്‌റ്റേഷനില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. വീട് ആക്രമിച്ചെന്ന പരാതി പിന്‍വലിക്കുകയാണെന്നും വിനായകന്‍ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര നടക്കുന്നതിനിടെയാണ് വിനായകൻ ഫെയ്സ്ബുക്ക് ലൈവിൽ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കുന്ന വിധത്തിൽ സംസാരിച്ചത്.…
Read Moreനഗരത്തിൽ വോട്ടർപട്ടിക പുതുക്കൽ; തയ്യാറെടുപ്പുകളുമായി ബിബിഎംപി
ബൃഹത് ബെംഗളൂരു മഹാനഗര പാലികെ വെള്ളിയാഴ്ച മുതൽ ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ നടത്തും. ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരി നാഥ്, ഈ പ്രക്രിയയിൽ തെറ്റുകൾ ഇല്ലെന്ന് ഉറപ്പാക്കാൻ ബ്ലോക്ക് ലെവൽ ഓഫീസർമാർക്ക് (ബിഎൽഒ) നിർദ്ദേശം നൽകി. സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് വോട്ടർ പട്ടികയിൽ പേരുകൾ ഉൾപ്പെടുത്താനും ഇല്ലാതാക്കാനും തിരുത്താനും ബിഎൽഒമാർ വീടുകൾ സന്ദർശിക്കും. ഈ പദ്ധതി നടപ്പിലാക്കാൻ ബിഎൽഒമാർക്ക് പരിശീലനം നൽകി. ഇതൊരു വാർഷിക പ്രക്രിയയാണെങ്കിലും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ കണക്കിലെടുത്ത് ഈ പദ്ധതിക്ക് പ്രാധാന്യമുണ്ട്. 28 അസംബ്ലി നിയോജക…
Read Moreചാർളി ചാപ്ലിന്റെ മകൾ ജോസഫൈൻ ചാപ്ലിൻ അന്തരിച്ചു
വാഷിങ്ടൺ: വിഖ്യാത കൊമേഡിയൻ ചാർളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈൻ ചാപ്ലിൻ അന്തരിച്ചു. 74 വയസായിരുന്നു. ജൂലൈ 13ന് പാരീസിൽ വെച്ചായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു. ചാപ്ലിന്റെയും ഭാര്യ ഊന ഒ നെയ്ലിന്റെയും എട്ടുമക്കളിൽ മൂന്നാമത്തെ കുട്ടിയായിരുന്നു ജോസഫൈൻ. മൂന്നു വയസിൽ തന്നെ ജോസഫൈൻ സിനിമയിൽ എത്തി. ചാപ്ലിനൊപ്പം 1952ലായിരുന്നു അരങ്ങേറ്റം. പിയർ പവോലോ പസ്സോളിനിയുടെ ദി കാന്റർ ബറി ടെയിൽസ്, ലോറൻസ് ഹാർവി നായകനായി എത്തിയത് എസ്‌കെപ് ടു ഡിസൺ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ഷാഡോമാൻ എന്ന ക്രൈം ത്രില്ലറിലൂടെയാണ് പ്രശസ്തയായത്. ജോസഫൈൻ…
Read Moreഛർദ്ദിച്ച പെൺകുട്ടിയെയും സഹോദരിയെയും കൊണ്ട് ബസ് കഴുകിയ സംഭവത്തിൽ ഡ്രൈവർക്ക് ‘പണി’ കിട്ടി
തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ ഛർദ്ദിച്ച പെൺകുട്ടിയെയും സഹോദരിയെയും ബസ് കഴുകിയ സംഭവത്തിൽ ഡ്രൈവറെ സർവീസിൽ നിന്ന് മാറ്റിനിർത്തി. നെയ്യാറ്റിൻകര ഡിപ്പോയിലെ എംപാനൽ ഡ്രൈവർ എസ്.എൻ.ഷിജിയെയാണ് സർവീസിൽ നിന്ന് മാറ്റിനിർത്തിയത്. മറ്റൊരു കെഎസ്ആർടിസി ഡ്രൈവറുടെ മക്കളായ സ്കൂൾ കുട്ടികൾക്കാണ് ദുരനുഭവമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പല്ലിന്റെ ചികിൽസയ്ക്കായി നെയ്യാറ്റിൻകര ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന പെൺകുട്ടി ബസിൽ ഛർദിച്ചു. സഹോദരിയും ഒപ്പമുണ്ടായിരുന്നു. ഇതേത്തുടർന്ന് ഡ്രൈവർ പെൺകുട്ടികളെ കൊണ്ട് ബസ് കഴുകിക്കയായിരുന്നു.
Read Moreസോണിയ ഗാന്ധി കർണാടകയിൽ നിന്ന് രാജ്യസഭയിലേക്കെന്ന് സൂചന
ന്യൂഡൽഹി: അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് സൂചന. ആറു മാസത്തിനുള്ളിൽ കർണാടകയിലെ നാലു രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്, സോണിയ ഇത്തവണ രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന സൂചനകൾ പുറത്തുവരുന്നത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് സോണിയയ്ക്കു മുന്നിൽ ഇത്തരമൊരു ‘ഓഫർ’ വച്ചത്. സോണിയ രാജ്യസഭ തിരഞ്ഞെടുത്താൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ സോണിയയുടെ മണ്ഡലമായ റായ്ബറേലിയിൽ നിന്ന് പ്രിയങ്ക മത്സരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
Read Moreകേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ കൂടി ലഭിക്കാന്‍ സാധ്യത
തിരുവനന്തപുരം: കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ കൂടി ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ്. ഒരു വന്ദേഭാരത് ട്രെയിന്‍ കൂടി കേരളത്തിന് അനുവദിക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും ഈ ആവശ്യം ഉയര്‍ന്നിരുന്നു. കാസര്‍ഗോഡ് – തിരുവനന്തപുരം റൂട്ടിലായിരിക്കും അതിനുള്ള സാധ്യതയെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കൂടിയായ പി കെ കൃഷ്ണദാസ് കോഴിക്കോട് പറഞ്ഞു.
Read Moreരണ്ടാമത്തെ മകന്റെ വിവാഹത്തിന് മാനസിക രോഗിയായ മൂത്തമകനെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ
ബെംഗളൂരു : ഖാനാപൂർ പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള മാലപ്രഭ നദിക്കരയിൽ അജ്ഞാതനായ യുവാവിനെ കണ്ടെത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. മാനസികാസ്വാസ്ഥ്യമുള്ള മകനെ പിതാവ് തന്നെ കൊലപ്പെടുത്തിയെന്ന സത്യം പൊലീസ് അന്വേഷണത്തിൽ വെളിപ്പെടുകയും പ്രതിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മെയ് 31ന് ആയിരുന്നു അജ്ഞാത മൃതദേഹം കണ്ടെത്തിയത്. അജ്ഞാത മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്‌ത പോലീസ് അന്വേഷണത്തിൽ മരിച്ചയാൾ വിഷം കഴിച്ചതാണെന്നും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും കണ്ടെത്തി. ഇതോടെ പോലീസ് ദുരൂഹ മരണമായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസ് രജിസ്റ്റർ ചെയ്ത് ദിവസങ്ങൾക്ക്…
Read Moreനഗരത്തിലെ പബ്ബുകളിലും ബാറുകളിലും മദ്യത്തിന്റെ വില പരിഷ്കരിക്കാൻ ഒരുങ്ങുന്നു
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ 2023ലെ കർണാടക ബജറ്റിൽ പ്രഖ്യാപിച്ച എക്‌സൈസ് തീരുവയിൽ 20 ശതമാനം വർധന വ്യാഴാഴ്ച പ്രാബല്യത്തിൽ വന്നതിന് പിന്നാലെ മദ്യത്തിന്റെ വില പരിഷ്‌കരിക്കാനുള്ള നെട്ടോട്ടത്തിലാണ് ബെംഗളൂരുവിലെ ബാർ, പബ് ഉടമകൾ. സർക്കാർ വിജ്ഞാപനം പുറപ്പെടുവിഛത്തോടെ ബജറ്റ് നിർദ്ദേശ പ്രകാരം മദ്യത്തിന്റെ വില വർധന ജൂലൈ 18 മുതൽ പ്രാബല്യത്തിൽ വന്നു. ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി (IMFL) ബന്ധപ്പെട്ട 18 സ്ലാബുകളിലും അധിക എക്സൈസ് തീരുവ (AED) 20% വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ ബജറ്റ് പ്രസംഗത്തിൽ (ജൂലൈ 7 ന്)…
Read More