ഗ്ലാസിന് വൃത്തിയില്ലെന്ന് തർക്കം; മൈസൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം

ബെംഗളൂരു: ഹോട്ടലില്‍ നിന്ന് നല്‍കിയ ഗ്ലാസിന് വൃത്തിയില്ലെന്ന് പറഞ്ഞ് തർക്കത്തെ തുടർന്ന് മൈസൂരുവില്‍ മലയാളി വിദ്യാർഥികള്‍ക്ക് നേരെ ആക്രമണം.

ഹോട്ടലില്‍ പാർട് ടൈം ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശികളായ നിയമവിദ്യാർത്ഥികളെയാണ് ആക്രമിച്ചത്.

കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ടോണി ആന്‍റണി, രാജു എന്നിവർക്കാണ് മർദ്ദനമേറ്റത്.

പരിക്കേറ്റ രണ്ട് വിദ്യാർത്ഥികളെയും മൈസുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  ബെംഗളൂരുവിൽ ഇന്ന് കനത്ത മഴ മുന്നറിയിപ്പ്; കാ ലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ അറിയാൻ വായിക്കാം

അങ്കമാലി സ്വദേശി ഷൈൻ പ്രസാദും സംഘവുമാണ് ആക്രമിച്ചതെന്ന് വിദ്യാർത്ഥികള്‍ പരാതി നല്‍കി.

ഷൈൻ പ്രസാദ് ഗുണ്ടകളെ കൂട്ടി എത്തി ആക്രമണം നടത്തുകയായിരുന്നെന്ന് പരാതിക്കാരായ വിദ്യാർത്ഥികള്‍ പറയുന്നു.

ഭക്ഷണത്തിന്‍റെ പേരില്‍ വാക്കുതർക്കമുണ്ടായി രണ്ട് ദിവസം കഴിഞ്ഞ് ആളെക്കൂട്ടിയെത്തി മർദ്ദിക്കുകയായിരുന്നു.

ഭീഷണിപ്പെടുത്തി തിരിച്ച്‌ പോയ ഷൈൻ പ്രസാദും സംഘവും ഇന്നലെ രാത്രി ഗുണ്ടകളുമായി ഹോട്ടലിലെത്തി രണ്ട് വിദ്യാർത്ഥികളെയും വലിച്ചിറക്കി ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് ഹോട്ടലുടമ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശാപം മാറാത്ത കന്നഡ സിംഹാസനം; 70 വർഷത്തിനിടെ അഞ്ച് വർഷം തികച്ചത് വെറും 3 പേർ! ചരിത്രം ആവർത്തിക്കുന്നു; അറിയണം കർണാടക രാഷ്ട്രീയത്തിലെ ഈ ഞെട്ടിക്കുന്ന കഥകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു
[masterslider id="10"]

Related posts