പെണ്ണുപിടിയൻ എന്ന കമന്റിന് കിടിലൻ മറുപടി കൊടുത്ത് ഗോപി സുന്ദർ 

പെണ്ണ് പിടിയന്‍ എന്ന അധിക്ഷേപ കമന്റിനോട് പ്രതികരിച്ച്‌ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍.

പെണ്ണുങ്ങളെ ബഹുമാനിക്കാന്‍ പഠിക്കൂ എന്ന് പറഞ്ഞു കൊണ്ടാണ് ഗോപി സുന്ദറിന്റെ മറുപടി.

മണിക്കുട്ടന്‍ മണികണ്ഠന്‍ എന്ന അക്കൗണ്ടില്‍ നിന്നുമാണ് കമന്റ് വന്നത്. ഗോപി സുന്ദറിന്റെ മറുപടി ഇങ്ങനെയാണ്, ”നിനക്ക് പിടിക്കാന്‍ മാത്രമേ അറിയൂ എന്ന് മനസിലായി.

പെണ്ണുങ്ങളെ റെസ്പെക്‌ട് ചെയ്യാന്‍ പഠിക്കൂ. പിന്നെ ഈ പെണ്ണുങ്ങള്‍ മണി മണ്ടന്‍ വിചാരിക്കുന്നത് പോലെ പിടിക്കാനോ വളക്കാനോ ഓടിക്കാനോ കഴിയുന്ന വസ്തു അല്ല.”

  മധ്യസ്ഥ ചർച്ചകൾക്ക് ഹൈക്കോടതി നിർദ്ദേശം; നഴ്‌സുമാരുടെ സമരം പിൻവലിച്ചു

”ജീവനുള്ള ഒരു മനുഷ്യന് ജന്മം നല്‍കാന്‍ കഴിവുള്ള ആ പുണ്യ ജന്മത്തെ നിനക്ക് ഒരു പിടിയായി മാത്രം കാണാന്‍ കഴിയുന്നതില്‍ എനിക്ക് അത്ഭുതമില്ല എന്റെ മണി മണ്ടാ”. മണിമണ്ടന്‍മാരെ ഇതിലേ, ഇതാണ് നിങ്ങള്‍ക്കുള്ള സ്ഥലം എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

അതേസമയം, സുഹൃത്തുക്കള്‍ക്കൊപ്പം ഗോപി സുന്ദര്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് നേരെ എപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാവറുണ്ട്.

  പഴങ്ങളിലെ ആകർഷകമായ സ്റ്റിക്കറുകൾ അപകടകാരി; കർശന മുന്നറിയിപ്പുമായി എഫ്.എസ്.എസ്.എ.ഐ

അടുത്തിടെ മോഡല്‍ ഷിനു പ്രേമിനൊപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രമായിരുന്നു സൈബര്‍ ആക്രമണം നേരിട്ടത്. പിന്നാലെ വളര്‍ത്തു നായക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദര്‍ പങ്കുവച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലിവ്-ഇൻ പങ്കാളിക്കൊപ്പം താമസിച്ചാൽ കുടുങ്ങില്ല; നിയമത്തിന്റെ നൂൽപ്പാലം കടന്ന് കർണാടക ഹൈക്കോടതി വിധി ഇങ്ങനെ
[masterslider id="10"]

Related posts

Click Here to Follow Us