നിപ വൈറസ്: സംസ്ഥാനത്ത് നിന്നുള്ള സാമ്പിൾ നെഗറ്റീവ് ആയി

ബെംഗളൂരു: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) യിലേക്ക് സംസ്ഥാനത്ത് നിന്നും അയച്ച നിപ വൈറസിന്റെ സംശയാസ്പദമായ സാമ്പിൾ നെഗറ്റിവ് ഫലം സ്ഥിരീകരിച്ചതായി സംസ്ഥാന  ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു . പരിശോധനക്കായി അയച്ച നിപ സാമ്പിളിന്റെ റിപ്പോർട്ട് വന്നിട്ടുണ്ടെന്നും യുവാവ് നെഗറ്റീവ് ആണെന്നും ദക്ഷിണ കന്നഡ ജില്ലയിലെ ജില്ലാ ഹെൽത്ത് ഓഫീസർ (ഡിഎച്ച്ഒ) ഡോ. കിഷോർകുമാർ ബുധനാഴ്ച പറഞ്ഞു. ജില്ലാ ഭരണകൂടം ഇക്കാര്യത്തിൽ എല്ലാ മുൻ കരുതലുകളും എടുത്തിട്ടുള്ളതിനാൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കേരളത്തിൽ നിന്നുള്ള ആളുകളുടെ ദൈനംദിന സഞ്ചാരത്തിന് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നതിനാൽ അടിയന്തര ആവശ്യങ്ങൾക്കായി സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നവർക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് കേരളത്തിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും തെർമൽ സ്കാനിംഗ് നിർബന്ധമാക്കിയിട്ടുണ്ട്. അതിർത്തികളിൽ കർശനജാഗ്രത പാലിക്കുന്നു. നിപയുടെ ലക്ഷണങ്ങളുള്ള ആരെയെങ്കിലും കണ്ടാൽ അധികൃതരെ അറിയിക്കാൻ ആശുപത്രികളെയും എല്ലാ ഡോക്ടർമാരെയും അറിയിച്ചിട്ടുണ്ട്.

http://h4k.d79.myftpupload.com/archives/72594

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us