മീറത്ത്: ഗർഭിണിയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകനടക്കം നാലു പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീറത്ത് ജില്ലയിലാണ് സംഭവം. കല്ലുകൊണ്ട് തലക്കിടിച്ചാണ് യുവതിയെ താനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തിയതെന്ന് പിടിയിലായ കാമുകനായ ആദേഷ് എന്ന യുവാവ് പോലീസിനോട് സമ്മതിച്ചു. വിനോദ് എന്നയാളുമായി 2015ൽ യുവതി വിവാഹിതയായിരുന്നു. ഒരു വർഷത്തിനുശേഷം ബന്ധം വേർപിരിയുകയും ചെയ്തു. തുടർന്നാണ് യുവതി ആദേശുമായി ബന്ധം തുടങ്ങുന്നത്. ഇതിനിടെ യുവതി ഗർഭിണിയാകുകയും വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായാണ് സുഹൃത്തുക്കളുമൊത്ത് ആദേശ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു. ജൂലൈ…
Read MoreDay: 6 July 2023
കുടംബ സഹായ ഫണ്ട് വിതരണം ചെയ്യുന്നു ;മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു.
ബെംഗളൂരു : കല വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ ദാസറഹള്ളിയിൽ വാഹന അപകടത്തിൽ മരിച്ച മലയാളിയായ ബിനുവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നു. ജൂലൈ 9 ഞായറാഴ്ച പീനിയയിൽ ഹോട്ടൽ നെസ്റ്റ് ഇന്റർനാഷണലിൽ ആണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കും. അനുമോദന യോഗത്തിൽ കേരള യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ പങ്കെടുക്കുമെന്നു കലയുടെ ജനറൽ സെക്രട്ടറി ഫിലിപ്പ് കെ ജോർജ്, പ്രസിഡന്റ് ജീവൻ തോമസ്, ട്രെഷറർ അച്യുതൻ എന്നിവർ അറിയിച്ചു.
Read Moreട്രെയിൻ അപകടത്തിൽ അറ്റുപോയി യുവാവിന്റെ കൈ വീണ്ടും ഘടിപ്പിച്ച് ബംഗളൂരുവിലെ ഡോക്ടർമാർ
ബംഗളൂരു: ട്രെയിൻ അപകടത്തിൽ കൈ അറ്റുപോയ 30കാരന് കൈ ഘടിപ്പിക്കുന്ന ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് സമീപം നിൽക്കുമ്പോൾ അപ്രതീക്ഷിതമായി അതിന്റെ വാതിൽ അടഞ്ഞതാണ് യുവാവിന് അപകടം ഉണ്ടായത്. ചെന്നൈയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുന്ന വേളയിൽ ഡോറിന് അടുത്ത് നിന്നപ്പോൾ, പെട്ടെന്ന് വാതിൽ വന്ന് മുട്ടിയതോടെ ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളപ്പെടുകയും യുവാവിന്റെ വലതു കൈ തോളിനടുത്ത് ഛേദിക്കപ്പെടുകയും ചെയ്തു. അപകടത്തെ തുടർന്ന് ഇയാളെ സർക്കാർ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകുകയും മുറിഞ്ഞു പോയ കൈ ബാഗിൽ സൂക്ഷിച്ച് വൈറ്റ്ഫീൽഡിലെ…
Read Moreഓണം എത്തുന്നതോടെ സ്വകാര്യ ബസുകളുടെ നിരക്ക് കുറയ്ക്കാൻ സാധ്യത
ബെംഗളൂരു∙ ബെംഗളൂരു റൂട്ടിലേക്ക് കേരള ആർടിസിയുടെ കൂടുതൽ സ്ലീപ്പർ ബസുകൾ വരുന്നതോടെ സ്വകാര്യ ബസുകളുടെ നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ മലയാളി യാത്രക്കാർ. ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുന്ന കേരള ആർട്ടിസി സ്വിഫ്റ്റിന്റെ ഹൈബ്രിഡ് സീറ്റർ കം സ്ലീപ്പർ ബസുകൾ ഓണത്തിന് മുൻപ് ബെംഗളൂരു റൂട്ടിൽ ഓടിത്തുടങ്ങിയേക്കും. ഒരു എസി, ഒരു നോൺ എസി ബസുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്വിഫ്റ്റ് പുറത്തിറക്കുന്നത്. ഒരു ബസിൽ 25 സീറ്റുകളും 15 ബർത്തുകളുമാണ് ഉണ്ടാകുക. സീറ്റിനേക്കാൾ 25 ശതമാനം അധിക നിരക്കായിരിക്കും ബർത്തിന് ഈടാക്കുക. നിലവിലെ എസ്സി ആക്സിൽ സ്ലീപ്പർ–…
Read Moreമറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ തേടി പോലീസ് ബെംഗളൂരുവിൽ
കൊച്ചി: ഒളിവിൽ കഴിയുന്ന മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഷാജൻ ബെംഗളൂരുവിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെയെത്തി അന്വേഷണം ആരംഭിച്ചു. മറ്റൊരു സംഘം പുനെയിലും തിരച്ചിൽ നടത്തുന്നുണ്ട്. മറുനാടൻ മലയാളിയുടെ ഓഫീസുകളിൽ നിന്ന് പിടിച്ചെടുത്ത കംപ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, മൊബൈൽഫോണുകളുടെ ശാസ്‌ത്രീയ പരിശോധന പുരോഗമിക്കുകയാണ്. ഷാജനെ ഉടൻ പിടികൂടുമെന്നാണ് സൂചന. പി വി ശ്രീനിജിൻ നൽകിയ പരാതിയിലാണ് അന്വേഷണം. വ്യാജവാർത്ത നൽകൽ, പട്ടികജാതി അതിക്രമം തടയൽ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവപ്രകാരമാണ് കേസ്.
Read Moreചന്ദ്രയാൻ-3, ജൂലൈ 13 മുതൽ 19നുമിടയിൽ; പേടകത്തെ വിക്ഷേപണവാഹനമായി കൂട്ടിച്ചേർത്തു
ബെംഗളൂരു : ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ) ചന്ദ്രയാൻ-3 ബഹിരാകാശ പേടകത്തെ വിക്ഷേപണവാഹനമായ എൽ.വി.എം 3മായി ചേർത്തു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലാണ് സംയോജനം നടന്നത്. ചന്ദ്രയാൻ-3 വിക്ഷേപണം ജൂലൈ 13 മുതൽ 19നുമിടയിൽ നടക്കുമെന്ന് ഐ.എസ്.ആർ.ഒ വാർത്താക്കുറിപ്പിൽ അറിയിച്ചു. 1 4 നാണ് സാധ്യത. 3900 കിലോഗ്രാമാണ് പേടകത്തിന്റെ ആകെ ഭാരം. ലാൻഡർ സോഫ്റ്റ് ലാൻഡിംഗ് നടത്തി റോവറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കുകയും റോവർ അവിടെ ശാസ്ത്രീയ പഠനങ്ങൾ നടത്തുകയും ചെയ്യും.
Read Moreഅരിക്കൊമ്പനെ പറ്റി ഇനി ആരും മിണ്ടരുത്!!! ഹര്‍ജിക്കാരന് 25000 രൂപ പിഴയിട്ട് സുപ്രീംകോടതി
ഡൽഹി: അരിക്കൊമ്പനെ മയക്ക് വെടിവെക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി 25000 രൂപ പിഴയിട്ടു. അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടെന്ന് ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി വ്യക്തമാക്കി. ആന എവിടെയുണ്ടെന്ന് എന്തിനാണ് ചോദിക്കുന്നതെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. അരിക്കൊമ്പനെ തിരികെ കേരളത്തിലെത്തിക്കണം, ആനയ്ക്ക് ഇനി മയക്കുവെടിവെക്കരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നിരന്തരം ഹര്‍ജികള്‍ സമര്‍പ്പിക്കുന്ന സാഹചര്യമാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് 25000 രൂപ പിഴയിടുകയായിരുന്നു. അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡ്വക്കസി എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ്…
Read Moreഐഫോൺ 15 സീരീസ് പുതിയ രണ്ട് നിറങ്ങളിൽ; വിശദമായി അറിയാം
വരാനിരിക്കുന്ന ആപ്പിൾ ഐഫോൺ 15 സീരീസിന്റെ ലോഞ്ച് മാസങ്ങൾക്കുള്ളിൽ തന്നെ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, ഐഫോൺ 15 പ്രോ ഒരു പുതിയ ക്രിംസൺ നിറത്തിൽ അനാവരണം ചെയ്യാൻ സാധ്യതയുണ്ടെന്ന് ഒരു പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 9to5Mac-ന്റെ റിപ്പോർട്ട് അനുസരിച്ച്, വരാനിരിക്കുന്ന ക്രിംസൺ കളർവേ ഐഫോൺ 14 പ്രോയുടെ നിലവിലുള്ള പർപ്പിൾ കളർ വേരിയന്റിനേക്കാൾ ഭാരം കുറഞ്ഞതായിരിക്കും. വാനില ഐഫോൺ 15 ന്റെ പുതിയ ഗ്രീൻ കളർ വേരിയന്റ് അവതരിപ്പിക്കാൻ ടെക് ഭീമൻ പ്രവർത്തിക്കുന്നതായും പറയപ്പെടുന്നു. ഐഫോൺ 15 പ്രോ ഒരു “എക്‌സ്‌ക്ലൂസീവ്” ക്രിംസൺ കളർ…
Read Moreവിമാനയാത്രക്കിടെ 13കാരിക്ക് നേരെ മോശം പെരുമാറ്റം; 51 കാരൻ പിടിയിൽ
ബെംഗളൂരു: വിമാനയാത്രക്കിടെ 13കാരിക്ക് നേരെ മോശം പെരുമാറ്റം നടത്തിയ 51 വയസുകാരൻ പിടിയില്‍. ദോഹ – ബെംഗളൂരു ഫ്ലൈറ്റില്‍ വച്ചായിരുന്നു സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ തമിഴ്നാട് സ്വദേശിയായ അമ്മവാസയ് മുരുഗേശനെ ബെംഗളൂരു വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ദോഹയിലെ ഒരു സ്വകാര്യ കമ്പനിയിൽ പിആര്‍ ഓഫീസറാണ് മുരുഗേശൻ. യാത്രക്കിടെ കുട്ടി മുരുഗേശൻ്റെ അടുത്താണ് ഇരുന്നത്. കുട്ടിയുമായി സംസാരിച്ച് തുടങ്ങിയ ഇയാള്‍ ഭക്ഷണമോ മറ്റോ വേണോ എന്ന് അന്വേഷിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ നിരുപദ്രവകരമെന്ന് അമ്മയ്ക്ക് തോന്നിയെങ്കിലും പിന്നീട് ഇയാള്‍ കുട്ടിയെ അനുചിതമായ നിലയില്‍ സ്പര്‍ശിക്കുന്നുണ്ടെന്ന്…
Read Moreമണിപ്പൂരിൽ സ്കൂളിന് മുന്നിൽ സ്ത്രീയെ വെടിവച്ചു കൊന്നു
ഇംഫാൽ: രണ്ടു മാസത്തിലേറെയായി കലാപം അടങ്ങാത്ത മണിപ്പൂരിൽ സ്കൂളിന് മുന്നിൽ സ്ത്രീയെ അക്രമികൾ വെടിവെച്ച് കൊന്നു. കലാപത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ വീണ്ടും തുറന്ന് ഒരു ദിവസം മാത്രം കഴിയുകയാണ് സംഭവം. ഇംഫാൽ വെസ്റ്റിൽ കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ശിശു നികേതൻ സ്കൂളിന് പുറത്താണ് സംഭവം. മണിക്കൂറുകൾക്ക്മുമ്പ് തൗബാൽ ജില്ലയിൽ അക്രമാസക്തരായ ജനക്കൂട്ടം സുരക്ഷാ ഉദ്യോഗസ്ഥന്റെ വീടിന് തീയിട്ടിരുന്നു. ഇന്ത്യൻ റിസർവ് ബറ്റാലിയൻ (ഐ.ആർ.ബി.) ഉദ്യോഗസ്ഥന്റെ വീടാണ് കത്തിച്ചത്. എന്നാൽ, പോലീസ് ആയുധപ്പുരയിൽ തോക്കുകൾ കൊള്ളയടിക്കാനുള്ള കലാപകാരികളുടെ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥൻ പരാജയപ്പെടുത്തി. കഴിഞ്ഞ…
Read More