ബെംഗളൂരു : അധ്യാപകര്‍ ശ്രദ്ധിക്കാതായതോടെ പരസ്പരം തമ്മില്‍തല്ലി പ്രീ സ്കൂള്‍ വിദ്യാര്‍ഥികള്‍. ബെംഗളൂരുവിലെ ചിക്കലസന്ദ്ര പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ പ്രീ സ്കൂളായ ടെന്‍ഡര്‍ ഫൂട്ട് മോണ്ടിസോറി സ്കൂളില്‍ നടന്ന സംഭവത്തിലെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്തെത്തിയത്. അധ്യാപകരുടെ ഇടപെടലുകളില്ലാതെ അടച്ചിട്ട മുറിയ്ക്കുള്ളില്‍ ഒരു വിദ്യാര്‍ഥി മറ്റൊരു വിദ്യാര്‍ഥിയെ മര്‍ദിക്കുന്ന വീഡിയോ കഴിഞ്ഞദിവസമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. പ്രചരിക്കുന്ന വീഡിയോയില്‍ വെളുത്ത ടീ ഷര്‍ട്ട് ധരിച്ച വിദ്യാര്‍ഥി മഞ്ഞ ടീ ഷര്‍ട്ട് ധരിച്ച കുട്ടിയെ തുടര്‍ച്ചയായി തല്ലുന്നതായി കാണാം. ഈ സമയം ഒരു അധ്യാപിക ക്ലാസ്…
Read MoreMonth: June 2023
ലോക്മാന്യ തിലക് എക്സ്പ്രസിൽ തീ പിടിത്തം
ചെന്നൈ: ചെന്നൈയില്‍ ലോക്മാന്യതിലക് എക്സ്പ്രസ് ട്രെയിനില്‍ തീപിടിത്തം. ചെന്നൈ ബേസിൻ ബ്രിഡ്ജിന് സമീപമായിരുന്നു മുംബൈ-ചെന്നൈ ലോക്മാന്യതിലക് ട്രെയിനില്‍ തീപിടിത്തം ഉണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് കരുതുന്നത്. ആളുകള്‍ ഭയചകിതരായി തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലേക്ക് ചാടിക്കയറി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
Read Moreസ്വർണക്കടയുടെ ഉദ്ഘാടനം നിശ്ചയിച്ച ദിവസം ഉടമ മരിച്ച നിലയിൽ
ബെംഗളൂരു: മംഗളൂരുവിൽ സ്വർണക്കടയുടെ ഉദ്ഘാടനം നിശ്ചയിച്ച ദിവസം തന്നെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. മംഗളൂറുവിനടുത്ത കഡബയിലെ കെ.നാഗപ്രസാദ്(37) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. ഗുണ്ട്യയിൽ പാത പരിസരത്ത് അപകടത്തിൽ മരിച്ചതെന്ന് തോന്നിക്കുന്ന അവസ്ഥയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് സക് ലേഷ്പുരം പോലീസ് പറഞ്ഞു. സ്വന്തമായി ജ്വല്ലറി എന്നത് ചിരകാലാഭിലാഷമായി കണ്ട നാഗപ്രസാദ് മർദലയിലെ മസ്ജിദ് കോംപ്ലക്സിൽ “ഐശ്വര്യ ഗോൾഡ്”എന്ന പേരിൽ സ്ഥാപനം വ്യാഴാഴ്ച തുറന്നു പ്രവർത്തിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു.
Read Moreവിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന് വിവാഹിതയുടെ പരാതി ഹൈക്കോടതി റദ്ദാക്കി
ബെംഗളൂരു: വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന വിവാഹിതയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് കർണാടക ഹൈകോടതി റദ്ദാക്കി. വിവാഹിതയായ സ്ത്രീക്ക് മറ്റൊരാൾ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന് പറയാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് റദ്ദാക്കിയത്. ജസ്റ്റിസ് എം. നാഗപ്രസന്നയാണ് പ്രതിയായ യുവാവിന്റെ ഹർജി പരിഗണിച്ച് അനുകൂല വിധി നൽകിയത്. പരാതിക്കാരിയായ സ്ത്രീ വിവാഹിതയും കുട്ടിയുടെ അമ്മയാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹിതയായ സ്ത്രീയെ മറ്റൊരാൾ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന് പറയുന്നതിന് അടിസ്ഥാനമില്ല കോടതി പറഞ്ഞു. തന്നെയും കുഞ്ഞിനെയും ഭർത്താവ് ഉപേക്ഷിച്ചതാണെന്ന് സ്ത്രീ പരാതിയിൽ പറഞ്ഞിരുന്നു. ജോലി സ്ഥലത്തുവെച്ചാണ്…
Read Moreവിവാദ യൂട്യൂബർ തൊപ്പിക്കെതിരെ പോലീസ് കേസ് എടുത്തു
മലപ്പുറം: അശ്ലീലപദ പ്രയോഗത്തിന്റെ പേരിൽ വിവാദ യൂട്യൂബർ തൊപ്പിക്കെതിരെ പോലീസ് കേസെടുത്തു. വളാഞ്ചേരിയിലെ ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെ തുടർന്നാണ് വളാഞ്ചേരി പോലീസ് കേസെടുത്തത്. അശ്ലീലപദപ്രയോഗം നടത്തി എന്നതിനു പുറമേയും ഗതാഗതം തടസ്സപ്പെടുത്തിയെന്ന കുറ്റവും ചേർത്തിട്ടുണ്ട്. ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച കടയുടമയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് വളാഞ്ചേരിയിൽ നടന്ന കട ഉദ്ഘാടനവും ഇതിൽ പങ്കെടുത്ത യൂട്യൂബർ തൊപ്പിയുടെ പാട്ടുമെല്ലാം സാമൂഹികമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. നൂറു കണക്കിന് കുട്ടികളും കൗമാരക്കാരുമാണ് തൊപ്പിയെ കാണാനായി തടിച്ചു കൂടിയത്. ഇതേത്തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.…
Read Moreസ്കൂളിൽ ഉച്ചഭക്ഷണത്തിനൊപ്പം മുട്ടയോ പഴമോ നല്കാൻ സർക്കാർ ഉത്തരവ്
ബെംഗളൂരു: ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന്റെ കൂടെ മുട്ടയോ നേന്ത്രപ്പഴമോ നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്ന ബി.ജെ.പി-ജെ.ഡി.എസ് സഖ്യ സര്‍ക്കാറിന്റെ കാലത്ത് മതപരമായ കാരണങ്ങളാല്‍ ഉച്ചഭക്ഷണത്തില്‍ നിന്ന് മുട്ട ഒഴിവാക്കിയിരുന്നു. എന്നാല്‍, പിന്നീട് വന്ന ബി.ജെ.പി സര്‍ക്കാര്‍ ഇത് ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, വിദ്യാര്‍ഥികള്‍ക്ക് മുട്ട നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ നിരന്തരം വാദപ്രതിവാദങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. മുട്ട നല്‍കുന്നത് വിദ്യാര്‍ഥികള്‍ക്കിടയില്‍ വിവേചനം ഉണ്ടാക്കുമെന്ന് ഒരു കൂട്ടര് വാദിച്ചപ്പോള്‍ ആവശ്യമായ പോഷകം കിട്ടണമെങ്കില്‍ നിര്‍ബന്ധമായും മുട്ട നല്‍കണമെന്ന് സാമൂഹികപ്രവര്‍ത്തകരടക്കം വാദിച്ചു.…
Read Moreബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം
ബെംഗളൂരു:ചികമംഗളൂരു താരികെരെ പോലീസ് സ്റ്റേഷൻ പരിധിയില്‍ കട്ടെഹോളെ ഗേറ്റിലുണ്ടായ വാഹന അപകടത്തില്‍ രണ്ട് മോടോര്‍ ബൈക്ക് യാത്രക്കാര്‍ മരിച്ചു. ബെനളെഹള്ളിയിലെ വിശ്വാസ് (24), ഗുണ്ടല്‍പേട്ടയിലെ ദീപിക (22) എന്നിവരാണ് മരിച്ചത്. ബെനളെഹള്ളിയിലേക്ക് പോവുകയായിരുന്ന ബൈക്കില്‍ എതിരെ വന്ന ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഷിമോഗയില്‍ ഒരു ഇന്റര്‍വ്യൂ ഉള്ളതിനാല്‍ മറ്റൊരു വനിതാ സുഹൃത്തിനൊപ്പം ഗുണ്ടല്‍പേട്ടില്‍ നിന്ന് തരികെരെയില്‍ എത്തിയതായിരുന്നു ദീപിക. വിശ്വാസ്, സുഹൃത്ത് കാര്‍ത്തിക് എന്നിവര്‍ രണ്ട് യുവതികളെയും തരികെരെയില്‍ നിന്ന് ബെനളെഹള്ളിയിലേക്ക് രണ്ട് ബൈക്കുകളിലായി കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. കാര്‍ത്തിക്കും മറ്റൊരു യുവതിയും വീട്ടിലെത്തിയെങ്കിലും…
Read Moreഓഫീസുകളിലെ ലൈംഗികാതിക്രമ പരാതികൾ പരിഹരിക്കാൻ പാനൽ രൂപീകരിച്ചു
ബെംഗളൂരു: ജോലിസ്ഥലത്തെ ലൈംഗികാതിക്രമ പരാതികൾ പരിഹരിക്കാൻ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചു. ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ, ഡോ.എസ് രൂപശ്രീയെ കമ്മിറ്റി ചെയർപേഴ്സണായും വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരായ അൽമാൻ പർവീൺ താജ്, പ്രഭ അലക്സാണ്ടർ, ഷൈല, ശാന്തള, വെങ്കിട രത്ന എന്നിവരെ അംഗങ്ങളായും നിയമിച്ചു. വകുപ്പിൽ പ്രവർത്തിക്കുന്ന വനിതാ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ രൂപശ്രീയുടെ അധ്യക്ഷതയിലാണ് ആഭ്യന്തര പരാതി കമ്മിറ്റി രൂപീകരിച്ചു. വകുപ്പിൽ പ്രവർത്തിക്കുന്ന സഹപ്രവർത്തകരുടെ പീഡനം, അപമര്യാദയായ പെരുമാറ്റം,…
Read Moreസംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള 358 ക്ഷേത്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് ഇനി നേരിട്ട് ദർശനം
ബെംഗളൂരു: 65 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് ഇനി ദർശനത്തിനായി 358 സർക്കാർ ക്ഷേത്രങ്ങളിൽ ക്യൂ നിൽക്കേണ്ടതില്ല., അവർക്ക് ആരാധനയ്ക്കായി നേരിട്ട് പ്രവേശനം ലഭിക്കുമെന്ന് രാമലിംഗ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുസ്രൈ വകുപ്പ് അറിയിച്ചു. ഓൾ കർണാടക ഹിന്ദു ക്ഷേത്രങ്ങളായ അർച്ചകര, അഗാമികര, ഉപാധിവന്ത ഫെഡറേഷൻ എന്നിവയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്രൈ വകുപ്പ് സർക്കുലർ പുറത്തിറക്കിയത്. മുതിർന്ന പൗരന്മാർക്ക് 202 കാറ്റഗറി ‘എ’, 156 കാറ്റഗറി ‘ബി’ മുസ്രായ് ക്ഷേത്രങ്ങളിൽ ക്യൂ ഒഴിവാക്കാം. ബെംഗളൂരുവിലെ ദൊഡ്ഡ ഗണപതി, ബനശങ്കരി, ധർമ്മരായ സ്വാമി ക്ഷേത്രങ്ങൾ, ദക്ഷിണ…
Read Moreകാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു; ഒരു മരണം
ബെംഗളൂരു: മംഗളൂരു സുള്ള്യക്കടുത്ത സമ്പാജെ ദേവറകൊല്ലി ദേശീയ പാതയിൽ ഇന്ന് പുലർച്ചെ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ബെംഗളൂരു സ്വദേശി കെ.ആർ.രവിയാണ്(40) മരിച്ചത്. നിതിൻ, ചന്ദ്രശേഖർ, ഹർഷ, ജഗദീഷ്, ലോറി ഡ്രൈവർ കുളൈയിലെ ഈശ്വർ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗളൂരുവിലേക്ക് വരുകയായിരുന്ന കണ്ടയ്നർ ബ്രേക്ക് തകരാറിനെ തുടർന്ന് ബംഗളൂരുവിൽ നിന്ന് ധർമസ്ഥലത്തേക്ക് സഞ്ചരിച്ച കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്.
Read More