പിഞ്ചു കുഞ്ഞുങ്ങളെ ചുറ്റിക കൊണ്ട് അടിച്ച് കൊന്ന് പിതാവ് 

ബെംഗളൂരു: മംഗളൂരുവിൽ മൂന്നും നാലും വയസുള്ള മക്കളെ പിതാവ് ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊന്നു. ശ്രീരംഗപട്ടണം മരളഗളയിൽ വ്യാഴാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം. പി. ശ്രീകാന്ത്(42) ആണ് മക്കളായ ആദർശ് (നാല്), അമൂല്യ (മൂന്ന്)എന്നിവരെ യാണ് കൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ച കുട്ടികളുടെ മാതാവ് ലക്ഷ്മിക്ക് പരിക്കേറ്റു. സംഭവ ശേഷം ഒളിവിൽ പോയ ശ്രീകാന്തിനെ പിടികൂടാൻ പോലീസ് ശ്രമം തുടങ്ങി. കൊലപാതക കാരണം എന്തെന്ന് അറിയില്ല. കൽബുറുഗി ജെവർഗി സ്വദേശിയായ ശ്രീകാന്ത് മറളഗളയിൽ തോട്ടം തൊഴിലാളിയാണ്

Read More

കാപ്പി എസ്റ്റേറ്റിൽ ദളിത് സ്ത്രീയെ വെടിവെച്ചു കൊന്നു ; മൂന്നു പേർ അറസ്റ്റിൽ 

ബെംഗളൂരു: ചിക്കമഗളൂരുവിലെ കാപ്പി എസ്റ്റേറ്റിൽ തൊഴിലാളിയായ ദളിത് സ്ത്രീയെ വെടിവെച്ചു കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തിൽ എസ്റ്റേറ്റുടമയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. സിദ്ദാപുരയിലെ എസ്റ്റേറ്റുടമ ഹെഡെ ഗൗഡ, ഇയാളുടെ മകൻ, എസ്റ്റേറ്റിലെ തൊഴിലാളിയായ നാഗപ്പ തുടങ്ങിയവരാണ് അറസ്റ്റിൽ ആയതെന്ന് പോലീസ് അറിയിച്ചു. എസ്റ്റേറ്റിൽ ഒരാഴ്ചമുമ്പ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ജയമ്മ(55)യാണ് കൊല്ലപ്പെട്ടത്. ഇവർക്ക് ബന്ധുക്കളില്ല. രണ്ടുവർഷമായി എസ്റ്റേറ്റിലെ തൊഴിലാളിയാണ്. ചിക്കബല്ലാപുര ജില്ലാ പോലീസ് മേധാവി ഉമ പ്രശാന്തിന് ലഭിച്ച ഒരു ഫോൺസന്ദേശത്തെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.

Read More

സംസ്ഥാനത്ത് അന്ന ഭാഗ്യ പദ്ധതി നടപ്പാക്കുന്നത് വൈകും

ബെംഗളൂരു: അരി ലഭ്യമല്ലാത്തത് കൊണ്ട് അന്ന ഭാഗ്യ പദ്ധതിയുടെ നടത്തിപ്പ് ഓഗസ്റ്റിലേക്ക് മാറ്റാൻ സാധ്യതെ. അരി സംഭരിക്കാൻ കഴിയാത്തതിനാൽ കർണാടക സർക്കാർ ജൂലായ് മാസത്തിനുപകരം ആഗസ്ത് മുതൽ അന്ന ഭാഗ്യ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ജൂലൈ ഒന്നിന് ഇത് നടപ്പാക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്നോ മറ്റേതെങ്കിലും സ്രോതസ്സുകളിൽ നിന്നോ അരി ലഭിക്കാതെയായി. ഛത്തീസ്ഗഡ്, തെലങ്കാന, പഞ്ചാബ് തുടങ്ങിയ ചില സംസ്ഥാനങ്ങൾ അരി നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടും സംസ്ഥാനം ഇപ്പോഴും വില ചർച്ചയിലാണ്. ചില സംസ്ഥാനങ്ങൾ നെല്ല്…

Read More

പേളി മാണിയടക്കമുള്ള യു ട്യൂബർമാരുടെ വീടുകളിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ്

കൊച്ചി: സംസ്ഥാനത്ത് യു ട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന. പത്തോളം കേന്ദ്രങ്ങളിലാണ് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം പരിശോധന നടത്തുന്നത്. വരുമാനത്തിനനുസരിച്ച് കൃത്യമായി ആദായ നികുതിയൊടുക്കുന്നില്ല എന്ന കണ്ടെത്തലിലാണ് പരിശോധന.   നടിയും അവതാരകയുമായ പേളി മാണി, സെബിന്‍, സജു മുഹമ്മദ് അടക്കമുള്ള പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നതെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ മുതല്‍ വിവിധയിടങ്ങളില്‍ ആരംഭിച്ച പരിശോധന തുടരുകയാണ്.   കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരില്‍ പലര്‍ക്കും…

Read More

സ്‌കൂൾ ബാഗിന്റെ ഭാരം സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി കർണാടക സർക്കാർ

ബെംഗളൂരു: ഈ അധ്യയന വർഷത്തിലെ ക്ലാസുകൾ ആരംഭിച്ച് ഏകദേശം 15 ദിവസങ്ങൾക്ക് ശേഷം, സ്‌കൂൾ ബാഗ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് വീണ്ടും സർക്കുലർ പുറപ്പെടുവിച്ചു. ഉത്തരവ് കർശനമായി നടപ്പാക്കാൻ ബ്ലോക്ക് തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. സർക്കുലർ പ്രകാരം സ്‌കൂൾ ബാഗിന്റെ അനുവദനീയമായ പരമാവധി ഭാരം വിദ്യാർത്ഥിയുടെ ശരീരഭാരത്തിന്റെ 15% കവിയാൻ പാടില്ല. ഇതോടൊപ്പം, സ്കൂളുകളോട് ആഴ്ചയിൽ ഒരിക്കൽ ‘നോ ബാഗ് ഡേ’ ആചരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂൾ ബാഗ് ഭാരവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച…

Read More

വൈദ്യുതി നിരക്ക് വർധനയ്‌ക്കെതിരെ ഇന്ന് കർണാടക ബന്ദ്: ബന്ദ് ആഹ്വാനത്തിൽ ആരെല്ലാം പങ്കുചേരും; നഗരത്തിലെ ബാധിക്കുമോ? വിശദാംശങ്ങൾ വിശദാംശങ്ങൾ

ബെംഗളൂരു: വൈദ്യുതി നിരക്ക് വർദ്ധനയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്ക്. പണിമുടക്ക് നടത്തുമെന്ന് കർണാടക ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി നേരെത്തെ അറിയിസിച്ചിരുന്നു. വ്യാഴാഴ്ച നടക്കുന്ന കർണാടക ബന്ദ് ആഹ്വാനത്തിൽ എല്ലാ വ്യാപാര വ്യവസായ സ്ഥാപനങ്ങളോടും അവരുടെ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് നടക്കുന്ന കർണാടക ബന്ദിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.   ബന്ദ് ആഹ്വാനം വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രമാണെന്നും സ്വമേധയാ ഉള്ളതാണെന്നും കെസിസിഐ പ്രസിഡന്റ് വിനയ് ജാവലി പറഞ്ഞു. അവശ്യസർവീസുകൾക്ക് തടസ്സമുണ്ടാകില്ല, വാഹന ഗതാഗതത്തെ ബാധിക്കില്ല. ഒരു ദിവസം നീണ്ടുനിൽക്കുന്ന…

Read More

നന്ദിനി പാലിന്റെ വില ലിറ്ററിന് 5 രൂപ വർധിപ്പിക്കാൻ ആവശ്യം ശക്തമാകുന്നു

ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി പാലിന് ലിറ്ററിന് 5 രൂപയോളം കൂറ്റൻ സർക്കറിനോട് ശുപാർശ ചെയ്തതായി സഹകരണ മന്ത്രി കെ.എൻ.രാജണ്ണ. ദക്ഷിണേന്ത്യയില്‍ പാലിന് ഏറ്റവും വില കുറവ് കർണാടകയിലാണ്. നിലവിൽ കർഷകർക്ക് കുറഞ്ഞ വിലയാണ് ലഭിക്കുന്നത്. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിന് ശേഷമാകും അന്തിമ തീരുമാനം എടുക്കുക എന്നും മന്ത്രി പറഞ്ഞു. ഉയർന്ന സംഭരണവില കാരണം പാൽ വില ലീറ്ററിന് 5 രൂപ വർധിപ്പിക്കണമെന്ന് ഈ മാസം ആദ്യം കെഎംഎഫ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു . സംസ്ഥാനത്തെ 15 പാൽ യൂണിയനുകളും പ്രതിദിനം 15 ലക്ഷം…

Read More

വിധാൻ സൗധയിൽ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു

ബെംഗളൂരു: ഒമ്പതാമത് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് വിധാൻ സൗധയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. യോഗ ദിനത്തിൽ ബുധനാഴ്ച രാവിലെ വിധാന സൗധ പരിസരം സജീവമായിരുന്നു. ആയുഷ് വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും ചേർന്ന് സംഘടിപ്പിച്ച ‘യോഗ ഫോർ വസുധൈവ കുടുംബകം’ പരിപാടിയിൽ രാവിലെ 6 മണിക്ക് തന്നെ വിവിധ യോഗ സ്ഥാപനങ്ങളും എൻസിസി കേഡറ്റുകളും സ്‌കൂൾ കുട്ടികളും സന്നദ്ധ സംഘങ്ങളും ഒത്തുകൂടി. ഗവർണർ താവർ ചന്ദ് ഗെലോട്ട്പദ്ധതി ഉദ്ഘാടനം ചെയ്തു. യോഗയുടെ ഗുണങ്ങളെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറയുകയും അത് ഒരു…

Read More

തുടങ്ങും മുന്നേ പണിമുടക്കി ബംഗളുരു – മൈസൂരു കുറിയർ സർവീസ്

ബംഗളുരു: കേരള ആർ.ടി.സി. കുറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസിന് ബംഗളൂരുവിലും മൈസുരുവിലും കൗണ്ടർ ആരംഭിക്കുന്നത് വൈകുന്നു. കേരളത്തിലെ 55 ഡിപ്പോകളെ സംബന്ധിച്ച് കഴിഞ്ഞ ആഴ്ചയാണ് കുറിയർ സർവീസ് ആരംഭിച്ചത്. കേരളത്തിൽ കെ.എസ്.ആർ.ടി.സി നേരിട്ടാണ് കുറിയർ സർവീസ് നടത്തുന്നതെങ്കിൽ കേരളത്തിന് പുറത്ത് സ്വകാര്യ ഫ്രാൻഞ്ചൈസികൾ വഴിയാണ് ബുക്കിങ്ങും വിതരണവും നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ബംഗളുരുവിൽ മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെര്മിനലിലാണ് കൗണ്ടർ സ്ഥാപിക്കുക. ബന്ധപ്പെട്ട ഏജൻസികളെ ഏൽപിച്ചാൽ മാത്രമേ കൗണ്ടർ ഉൾപ്പെടെ അടുത്ത മാസമെങ്കിലും പ്രവർത്തന സജ്ജമാകുകയുള്ളു. കുറിയർ സർവീസ് തുടങ്ങിയത് അറിഞ്ഞ് ഒട്ടേറെ പേരാണ്…

Read More

പിതാവിൽ നിന്ന് ചുമതലയേറ്റ് വാങ്ങി മകൾ; വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായി സഹപോലീസ് ഉദ്യോഗസ്ഥർ

ബെംഗളൂരു: മണ്ഡ്യ നഗരത്തിലെ സെൻട്രൽ പോലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ തന്റെ മകൾക്ക് പൂച്ചെണ്ട് നൽകി ചുമതല കൈമാറി. സെൻട്രൽ പോലീസ് സ്‌റ്റേഷനിലെ ജീവനക്കാർ അച്ഛനും മകളും തമ്മിലുള്ള വൈകാരിക നിമിഷങ്ങൾക്കാണ് സാക്ഷിയായത്. ചൊവ്വാഴ്ചയായിരുന്നു പ്രത്യേക ചടങ്ങ്. സബ് ഇൻസ്പെക്ടർ ബിഎസ് വെങ്കിടേഷിനെ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് സ്ഥലം മാറ്റി.തുടർന്നാണ് മകൾ ബി.വി.വർഷയെ അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് നിയമിച്ചതും ശേഷം നടന്ന ചുമതല കൈമാറൽ ചടങ്ങും അവിസ്മരണീയമായ നിമിഷമായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ വർഷ 2022 ബാച്ച് ഉദ്യോഗസ്ഥയാണ്. കലബുറഗിയിൽ പോലീസ് പരിശീലനം പൂർത്തിയാക്കിയ വർഷ…

Read More
Click Here to Follow Us