തുടങ്ങും മുന്നേ പണിമുടക്കി ബംഗളുരു – മൈസൂരു കുറിയർ സർവീസ്

ബംഗളുരു: കേരള ആർ.ടി.സി. കുറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസിന് ബംഗളൂരുവിലും മൈസുരുവിലും കൗണ്ടർ ആരംഭിക്കുന്നത് വൈകുന്നു. കേരളത്തിലെ 55 ഡിപ്പോകളെ സംബന്ധിച്ച് കഴിഞ്ഞ ആഴ്ചയാണ് കുറിയർ സർവീസ് ആരംഭിച്ചത്. കേരളത്തിൽ കെ.എസ്.ആർ.ടി.സി നേരിട്ടാണ് കുറിയർ സർവീസ് നടത്തുന്നതെങ്കിൽ കേരളത്തിന് പുറത്ത് സ്വകാര്യ ഫ്രാൻഞ്ചൈസികൾ വഴിയാണ് ബുക്കിങ്ങും വിതരണവും നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ബംഗളുരുവിൽ മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെര്മിനലിലാണ് കൗണ്ടർ സ്ഥാപിക്കുക. ബന്ധപ്പെട്ട ഏജൻസികളെ ഏൽപിച്ചാൽ മാത്രമേ കൗണ്ടർ ഉൾപ്പെടെ അടുത്ത മാസമെങ്കിലും പ്രവർത്തന സജ്ജമാകുകയുള്ളു. കുറിയർ സർവീസ് തുടങ്ങിയത് അറിഞ്ഞ് ഒട്ടേറെ പേരാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾക്കായി കേരള ആർ.ടി.സിയുടെ റിസർവേഷൻ കൗണ്ടറുകളിൽ എത്തുന്നത്. സംസ്ഥാന്തര റൂട്ടി മികച്ച വരുമാനം ലഭിക്കുന്ന ബെംഗളൂരു സെക്ടറിൽ കുറിയർ സർവീസ് വന്നാൽ ടിക്കറ്റിതര വരുമാനത്തിലും കേരള ആർ.ടി.സിക്ക് ഗുണകരമാകും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"
  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
[masterslider id="10"]

Related posts