വോട്ടിങ് മെഷീൻ ഇറക്കുമതി ആരോപണം, തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി

ബെംഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ  ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് ആരോപിച്ച് കോൺഗ്രസ്‌ നൽകിയ  പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. വോട്ടിംഗ് മെഷീനുകൾ പരിശോധന നടത്താതെയാണ് ഉപയോഗിച്ചതെന്ന വാദവും തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. തെറ്റായ വിവരങ്ങളുടെ പരാതിയെന്നും, ഇറക്കുമതി ചെയ്ത ഇവിഎം ഉപയോഗിക്കുന്നില്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകി.

Read More

കൈരളീ നിലയം സെൻട്രൽ സ്കൂളിന് നൂറുമേനി വിജയം

ബെംഗളൂരു: സി ബി എസ് ഇ 10-ആം ക്ലാസ് പരീക്ഷയിൽ കൈരളീ കലാ സമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ കൈരളീ നിലയം സെൻട്രൽ സ്കൂളിന് തുടർച്ചയായ 11-ആം വർഷവും നൂറുമേനി വിജയം. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും മികച്ച മാർക്കോടെയാണ് പാസായത്, 72 വിദ്യാർഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്, അതിൽ 36 വിദ്യാർഥികൾക്ക് ഡിസ്റ്റിങ്ങ്ഷനും, 32 വിദ്യാർഥികൾക്ക് ഫസ്റ്റ് ക്ലാസും, 4 വിദ്യാർഥികൾക്ക് സെക്കന്റ് ക്ലാസും ലഭിച്ചു.

Read More

എല്ലാ മേഖലയിലും വിദ്വേഷം പരത്താനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടണം

ബെംഗളൂരു: മനുഷ്യ ജീവിതത്തിന്റെ സകല മേഖലകളിലും വിദ്വേഷം പരത്തി ജനമനസ്സുകളെ വിഭജിക്കാനുള്ള നീക്കങ്ങൾ ഒറ്റക്കെട്ടായി നേരിട്ട് പരാജയപ്പെടുത്താൻ രാജ്യത്തെ മതേതര ചിന്താഗതി ഉള്ള എല്ലാവരും ഒന്നിക്കണമെന്ന് ബെഗളൂരു സെക്കുലർ ഫോറം സംഘടിപ്പിച്ച ഓൺ ലൈൻ സംഗമം അഭിപ്രായപ്പെട്ടു. ആദ്യം ദൈവത്തിന്റെ പേരിലും ആരാധന യുടെ പേരിലും ആരാധനാലയങ്ങളുടെ പേരിലും ജനങ്ങളെ ഭിന്നിപ്പിച്ചവർ പിന്നീട് ഭക്ഷണം വസ്ത്രം വിദ്യാഭ്യാസം എന്നീ മേഖലകളിലും രാജ്യത്തെ രണ്ടു ചേരിയിലാക്കി. ഇപ്പോൾ കലാ രംഗത്ത് കൂടി ഫാസിസ്റ്റ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ് കേരള സ്റ്റോറി എന്ന സിനിമ മനുഷ്യ മനസ്സുകളെ…

Read More

കർണാടകയിൽ ജെഡിഎസുമായി ചർച്ചയില്ലെന്ന് കോൺഗ്രസ്‌

ന്യൂഡൽഹി : കർണാടക നിയമസഭ തെരഞ്ഞെടുപ്പു ഫലത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് തന്നെ ജെഡിഎസുമായി ചർച്ചയില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ്‌ രംഗത്ത്. തൂക്കുസഭ ഉണ്ടായാൽ എച്ച്.ഡി. കുമാരസ്വാമിയുടെ ജെഡിഎസ് പാർട്ടിക്ക് വലിയ പങ്കുണ്ട് എന്ന റിപ്പോർട്ടുകൾക്കിടയിലാണ് അത് നിഷേധിച്ച് കോൺഗ്രസ്‌ എത്തിയത്. തൻറെ പാർട്ടി ഭൂരിപക്ഷം നേടുമെന്നും അതിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ നീക്കങ്ങൾ നാളെ തീരുമാനിക്കുമെന്നും അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.  ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ കോൺഗ്രസ്‌ ഭൂരിപക്ഷം ലഭിക്കുമെന്ന് പല എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. 113 ഭൂരിപക്ഷമുള്ള 224 അംഗ നിയമസഭയിൽ 150 ഓളം…

Read More

ലഹരി ഉപയോഗം ഉദ്യോഗസ്ഥർ കണ്ടത്തെട്ടെ, ശേഷം ശുദ്ധീകരണം നടത്തും ; സുരേഷ് ഗോപി

തിരുവനന്തപുരം: മലയാള സിനിമയിലെ ലഹരി ഉപയോഗം നിയമപരമായി കണ്ടെത്തട്ടെയെന്ന് നടൻ സുരേഷ് ഗോപി. സമൂഹത്തിന്റെ സുരക്ഷക്കായി ചില കണ്ടെത്തലുകൾ മുന്നോട്ട് കൊണ്ടുവന്നിട്ടുണ്ട്. ആ വിവരങ്ങളിലെ സത്യസന്ധത പരിശോധിക്കണം. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്കൊപ്പം നിൽക്കാനുള്ള നിലപാട് സ്വീകരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഉദ്യോഗസ്ഥരുടെ വേട്ട നടക്കട്ടെ. അത് നടക്കണം. ഉദ്യോഗസ്ഥർ പറയട്ടെ. സമൂഹത്തിന്റെ സുരക്ഷക്കായി ചില കണ്ടെത്തലുകൾ മുന്നോട്ട് കൊണ്ടുവന്നിട്ടുണ്ട്. ആ വിവരങ്ങളിലെ സത്യസന്ധതയും, അതിനകത്ത് ശുദ്ധീകരണവും ആവശ്യമാണെങ്കിൽ നാട്ടിൽ നിലനിൽക്കുന്ന നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി അത് നടക്കട്ടെ. ഉദ്യോഗസ്ഥർ തിരുത്താനുള്ള നടപടികൾ എടുക്കുകയാണെങ്കിൽ ആ നടപടിയിൽ…

Read More

‘എന്റെ നിബന്ധനകൾ നിറവേറ്റുന്ന പാർട്ടിയുമായി സഖ്യത്തിലേർപ്പെടും: എച്ച്‌ഡി കുമാരസ്വാമി

ബെംഗളൂരു: ജനതാദൾ (സെക്കുലർ) (ജെഡി(എസ്)) നിയമസഭാ കക്ഷി നേതാവ് എച്ച്‌ഡി കുമാരസ്വാമി തന്റെ വ്യവസ്ഥകൾ പാലിക്കുന്നതിനെ ആശ്രയിച്ച് ഭാരതീയ ജനതാ പാർട്ടിയുമായോ (ബിജെപി) കോൺഗ്രസുമായോ സഖ്യത്തിലേർപ്പെടാൻ സന്നദ്ധത പ്രകടിപ്പിച്ചു. മെയ് 11 ന് സിംഗപ്പൂരിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിച്ച കുമാരസ്വാമിയുടെ പ്രസ്താവനകൾ നിരവധി എക്‌സിറ്റ് പോളുകൾ കർണാടക തിരഞ്ഞെടുപ്പിൽ തൂക്കു നിയമസഭയ്ക്ക് സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ സന്നദ്ധത പ്രകടിപ്പിച്ചത്, കൂട്ടത്തിൽ കോൺഗ്രസ് പാർട്ടിക്ക് നേരിയ മുൻതൂക്കം നൽകുകയും ചെയ്തു. പാർട്ടിയുടെ പ്രകടനത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച കുമാരസ്വാമി, 50 സീറ്റുകൾ നേടുമെന്ന് തനിക്ക്…

Read More

സ്വിറ്റ്‌സർലൻഡിൽ നിന്നും നാടുകടത്തപെട്ട 2 മലയാളികൾ ബെംഗളുരുവിൽ അറസ്റ്റിൽ

ബെംഗളൂരു: വ്യാജ പാസ്‌പോർട്ടിൽ രാജ്യത്തേക്ക് കടന്നതിന് സ്വിറ്റ്‌സർലൻഡ് നാടുകടത്തിയ രണ്ട് പേരെ ബെംഗളുരു പോലീസ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) ഇറക്കിയ ശേഷം അറസ്റ്റ് ചെയ്തു. വ്യാജ പാസ്‌പോർട്ടിൽ ഇരുവരെയും സ്വിറ്റ്‌സർലൻഡിലേക്ക് പോകാൻ സഹായിച്ചതിന് രണ്ട് ട്രാവൽ ഏജന്റുമാർക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ എമിഗ്രേഷൻ ഓഫീസർ അശോക് എൻ പോലീസിൽ പരാതി നൽകി. പാസ്‌പോർട്ട് നിയമപ്രകാരമാണ് പോലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മേയ് ഏഴിന് പുലർച്ചെ 3.30 ഓടെയാണ് കേരളത്തിൽ നിന്നുള്ള ശരത് കുമാർ ശിവൻ പിള്ള (27), എബ്രഹാം കൊച്ചുമത്തായി (47) എന്നിവർ ജോലിക്കായി…

Read More

പെപ്പെയ്ക്കെതിരെ നിർമാതാക്കൾ

കൊച്ചി: നടന്‍ ആന്‍റണി വര്‍ഗീസിനെതിരെ സംവിധായകന്‍ ജൂഡ് ആന്‍റണിയുടെ ആരോപണവും അതിനോടുള്ള ആന്‍റണിയുടെ പ്രതികരണവുമൊക്കെ നിലവിൽ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഭാഗം വിശദീകരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്. സിനിമ ചെയ്യാമെന്ന് ഉറപ്പ് പറഞ്ഞ ആന്‍റണിയുടെ വാക്ക് വിശ്വസിച്ച്‌ മറ്റെല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നുവെന്നും ഇത് വലിയ സാമ്പത്തികച്ചെലവാണ് വരുത്തിവച്ചതെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. അഡ്വാന്‍സ് വാങ്ങിയ 10 ലക്ഷം തിരിച്ചുതന്നാല്‍ തീരുന്നതല്ല ഇതുമൂലം തങ്ങള്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധികളെന്നും പെപ്പെ കാരണം ആ സിനിമ നടന്നില്ലെന്നും നിര്‍മ്മാതാക്കള്‍ വിശദീകരിച്ചു. തങ്ങള്‍ക്കുവേണ്ടി ജൂഡ് ആന്റണി ജോസഫ് ഒരു…

Read More

കുമാരസ്വാമി ചികിത്സയ്ക്കായി സിംഗപൂരിലേക്ക്

ബെംഗളൂരു:വോട്ടെടുപ്പിന് ശേഷം പുറത്തെത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ചിലത് കോണ്‍ഗ്രസിനും മറ്റ് ചിലത് ബിജെപിക്കും അനുകൂലമായിരുന്നു. എന്തായാലും കര്‍ണാടകയില്‍ നടക്കുക ഇഞ്ചോടിഞ്ച് പോരാട്ടമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്. തൂക്കുമന്ത്രിസഭ ഉണ്ടാകാനുള്ള സാധ്യതയും ഈ ഘട്ടത്തില്‍ തള്ളിക്കളയാനാകില്ല. ഈ പശ്ചാത്തലത്തില്‍ ജെഡിഎസ് നിര്‍ണായകശക്തിയാകുമെന്നാണ് വിലയിരുത്തല്‍. മുന്‍ മുഖ്യമന്ത്രി കൂടിയായ എച്ച്‌ ഡി കുമാരസ്വാമി കിംഗ് മേക്കറാകുമെന്ന് കൂടി വിലയിരുത്തപ്പെടുന്നതിനിടെ അദ്ദേഹം ചികിത്സയ്ക്കായി സിംഗപ്പൂരില്‍ എത്തിയത് ഇപ്പോള്‍ ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

Read More

ബിജെപി പരാജയം അംഗീകരിച്ചു കഴിഞ്ഞെന്ന് രൺദീപ് സുർജേവാല

ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയം അംഗീകരിച്ചു കഴിഞ്ഞുവെന്ന് നേതാവ് രൺദീപ് സുർജേവാല. വോട്ട് ചെയ്യാനെത്തിയ കോടിക്കണക്കിന് വരുന്ന വോട്ടർമാർക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു. കേവല ഭൂരിപക്ഷം തികക്കുമെന്ന് കരുതുന്നു. നാളെ വോട്ടെണ്ണിക്കഴിഞ്ഞാൽ ഒറ്റക്ക് സർക്കാർ രൂപീകരിക്കുമെന്നും സുർജേവാല പ്രതീക്ഷ പ്രകടിപ്പിച്ചു.  കർണാടകയിൽ വോട്ട് ചെയ്ത 6.5 ​​കോടി ജനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. നമുക്ക് നാളെ ഫലം വരുന്നതുവരെ കാത്തിരിക്കാം. ബി.ജെ.പി അവരുടെ പരാജയം അംഗീകരിച്ചു കഴിഞ്ഞു, സുർജെവാല പറഞ്ഞു.

Read More
Click Here to Follow Us