മരണം 21 ആയി, സംസ്ഥാനത്ത് നാളെ ഔദ്യോഗിക ദുഃഖാചരണം

താനൂർ: ബോട്ടപകടമുണ്ടായ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഔദ്യോഗിക പരിപാടികള്‍ മാറ്റിവെച്ചു. നാളെ നടത്താനുള്ള സംസ്ഥാനത്തെ എല്ലാ പരിപാടികളും റദ്ദാക്കി. താലൂക്ക് തല അദാലത്തുകള്‍ ഉള്‍പ്പെടെ മാറ്റിവെച്ചു. താനൂര്‍ തൂവല്‍ത്തീരത്തുണ്ടായ ബോട്ടപകടത്തില്‍ മരണം 21 ആയി. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. രക്ഷപ്പെടുത്തിയവരില്‍ പലരുടെയും നില ഗുരുതരമാണ്. വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. വിനോദയാത്രാ ബോട്ട് മുങ്ങുകയായിരുന്നു. കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തലകീഴായി മറിഞ്ഞ് പൂര്‍ണമായും മുങ്ങിയ ബോട്ട് കരയ്‌ക്കെത്തിച്ചു. വെളിച്ചമില്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാവുകയാണ്. ഫയര്‍ഫോഴ്‌സും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Read More

സംസ്ഥാനത്തെ ജനങ്ങൾക്ക് ആരുടെയും അനുഗ്രഹത്തിന്റെ ആവശ്യമില്ല നരേന്ദ്ര മോദിയ്ക്ക് എതിരെ ആഞ്ഞടിച്ച് ‘സോണിയ ഗാന്ധി’

ബെംഗളൂരു: കർണാടകയിലെ ജനങ്ങൾ കഠിനാധ്വാനം ചെയ്താണ് ജീവിക്കുന്നതെന്നും അവർക്ക് ആരുടെയും അനുഗ്രഹം ആവശ്യമില്ലെന്നും മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. മെയ് 6 ശനിയാഴ്ച ഹുബ്ബള്ളിയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് സോണിയ ഗാന്ധി ഇക്കാര്യം പറഞ്ഞത്. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരായതിനാൽ, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ബി.ജെ.പി ആശങ്കാകുലരും അസ്വസ്ഥരുമാണ്. ഭാരതീയ ജനതാ പാർട്ടിയെ (ബിജെപി) വീണ്ടും തിരഞ്ഞെടുത്തില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുഗ്രഹം സംസ്ഥാനത്തിന് ലഭിക്കില്ലെന്ന് നേരത്തെ പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെയാണ് സോണിയ പ്രതികരിച്ചത്.…

Read More

കണ്ണീരായി താനൂർ: വിനോദയാത്ര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 18 ആയി

താനൂർ: പരപ്പനങ്ങാടി തൂവൽ തീരത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 18 ആയതായി റിപ്പോർട്ട്. വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബോട്ട് ആണ് മറിഞ്ഞത്. നിരവധി പേർ അപകടത്തിൽ പെട്ടിട്ടുണ്ട്. എട്ടോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണ്. വൈകീട്ട് എട്ട്‌ മണിയോടെയാണ് അപകടം നടന്നതെന്നാണ് പറയപ്പെടുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Read More

പത്ര പരസ്യം, ഡി.കെ ശിവകുമാറിന് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ബെംഗളൂരു: ബി ജെ പി സർക്കാരിനെതിരെ 40 ശതമാനം കമ്മീഷൻ ആരോപണം ഉന്നയിച്ച പത്ര പരസ്യത്തിൽ അധ്യക്ഷൻ ഡികെ ശിവകുമാറിന് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെളിവുണ്ടെങ്കിൽ ഞായറാഴ്ച വൈകുന്നേരം 7 നകം ഹാജരാക്കണമെന്ന് നോട്ടീസ്. ബി ജെ പി നേതാവ് ഓം പഥക് ആണ് പരാതി നൽകിയത്. സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളിൽ എല്ലാം പരസ്യം നസ്‌കിയിരുന്നു. പരസ്യം സർക്കാർ സംവിധാനങ്ങളെ അടക്കം അപമാനിക്കുന്നുണ്ടെന്ന് കാണിച്ചായിരുന്നു ഓം പഥകിന്റെ പരാതി. ഇതിന് പിന്നാലെയാണ് പാർട്ടി അധ്യക്ഷന്റെ പേരിൽ കമ്മീഷൻ നോട്ടീസ് അയച്ചത്. പ്രസ്തുത പരസ്യത്തിലെ…

Read More

സോണിയയെ പ്രചാരണത്തിന് ഇറക്കിയതിനെ പരിഹസിച്ച് നരേന്ദ്ര മോദി 

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രചരിപ്പിച്ച കള്ളങ്ങളൊന്നും ഫലിക്കാത്ത സാഹചര്യത്തിൽ ഇതുവരെ രംഗത്തില്ലാതിരുന്നവരെയും പ്രചാരണത്തിന് ഇറക്കുകയാണെന്ന് മോദി പരിഹസിച്ചു. കർണാടകയിൽ, മുതിർന്ന നേതാവ് സോണിയ ഗാന്ധിയെ പ്രചാരണത്തിന് ഇറക്കിയതിനെ പരിഹസിച്ച് സംസാരിക്കുകയായിരുന്നു മോദി. സോണിയ ഗാന്ധിയുടെ പേരെടുത്തു പറയാതെയായിരുന്നു മോദിയുടെ പരാമർശം. കോൺഗ്രസ് ഇപ്പോൾ ഭയപ്പാടിലാണ്.അവരുടെ നുണകൾ ഫലിക്കുന്നില്ല എന്നായപ്പോൾ അവരെ പ്രചാരണത്തിനായി ഇവിടെ കൊണ്ടുവരുന്നു. തോൽവിയുടെ ഉത്തരവാദിത്തം ഇപ്പോൾ പ്രധാനമന്ത്രി തന്നെ പരസ്പരം കെട്ടിവെക്കാൻ തുടങ്ങി’ എന്ന് പറഞ്ഞു. ശിവമോഗയിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

താനൂർ ബോട്ടപകടം;മരണം 15 ആയി!

താനൂർ: മലപ്പുറം താനൂരിൽ വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് 15 മരണം. ഓട്ടുംബ്രം തൂവൽതീരത്താണ് അപകടമുണ്ടായത്. ബോട്ട് തലകീഴായി മറിയുകയായിരുന്നു. ബോട്ടിൽ മുപ്പതിലേറെ ആളുകളുണ്ടായിരുന്നുവെന്നാണ് നിഗമനം. ഏഴോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരുടെ നില ഗുരുതരമാണ്. താനൂർ ഒട്ടുംപുറം തൂവല്‍തീരത്ത് ഞായറാഴ്ച വൈകിട്ട് ഏഴരയ്ക്കും എഴേ മുക്കാലിനും ഇടയ്ക്കാണ് അപകടം ഉണ്ടായത്. വിനോദ സഞ്ചാരികളുമായി പോയ യാത്രാ ബോട്ട് ആണ് മുങ്ങിയത്. നിരവധി പേര് മരിക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തു. മരിച്ചവരിൽ ഒരു സ്ത്രീയും കുഞ്ഞും ഉൾപ്പെടുന്നു. 35 ഓളം യാത്രികരുമായിട്ടാണ് ബോട്ട്…

Read More

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ കർണാടകയിൽ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തും

ബെംഗളൂരു: മെയ് 10 ന് നടക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏകനാഥ് ഷിൻഡെ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തും. തിങ്കളാഴ്ച സംസ്ഥാനത്ത് അദ്ദേഹം കാപ്പുവിലും ഉഡുപ്പി ടൗണിലും ബിജെപിയുടെ രണ്ട് റോഡ് ഷോകളിൽ പങ്കെടുക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഉഡുപ്പിയിലെത്തുന്നതിന് മുമ്പ് ഷിൻഡെ ശ്രീ മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിക്കും. തുടർന്ന് ധർമ്മസ്ഥല ക്ഷേത്രത്തിലെ ധർമ്മാധികാരി വീരേന്ദ്ര ഹെഗ്‌ഡെയെ കാണുമെന്നും അവർ പറഞ്ഞു. ഉഡുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രവും മുഖ്യമന്ത്രി സന്ദർശിക്കുമെന്നും തിങ്കളാഴ്ച തന്നെ മഹാരാഷ്ട്രയിലേക്ക് മടങ്ങുമെന്നും ബിജെപി വൃത്തങ്ങൾ…

Read More

മണിപ്പൂരിലെ ലഹള കേരളത്തിനു വലിയൊരു സന്ദേശം നൽകുന്നതായി ഡോ. തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റ്

മണിപ്പൂരിലെ ലഹള യാദൃശ്ചികമായി സംഭവിച്ചതല്ല, കൃത്യമായ ഒരു പദ്ധതിയുടെ ഭാഗമാണ്. പോൾ ബ്രാസിനെപ്പോലുള്ള പണ്ഡിതർ ഇന്ത്യയിലെ വർഗ്ഗീയ ലഹളകളെക്കുറിച്ചു ചൂണ്ടിക്കാണിച്ചിട്ടുള്ള സവിശേഷത മണിപ്പൂരിനും ബാധമകാണ്. തടയാൻ കഴിയാത്ത പ്രവചനാതീതമായ സ്വാഭാവികമായി നടക്കുന്ന ഒന്നല്ല ഹിന്ദു-മുസ്ലിം കലാപങ്ങൾ. മണിപ്പൂരിലെ സംഭവവികാസങ്ങൾ പോൾ ബ്രാസിന്റെ പാഠപുസ്തകത്തിന്റെ മാതൃകയിൽ കൃത്യമായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ളതാണെന്ന് ഡൽഹി ഇന്ത്യൻ എക്സ്പ്രസിൽ ഹൈദ്രബാദ് സർവ്വകലാശാലയിലെ ഖാം ഖാൻ എഴുതിയ ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്. മണിപ്പൂരിൽ 42 ശതമാനം ഹിന്ദുക്കളാണ്. 41 ശതമാനം ക്രിസ്ത്യാനികളാണ്. 9 ശതമാനം മുസ്ലിംങ്ങളും. ക്രിസ്ത്യൻ മതവിഭാഗം മഹാഭൂരിപക്ഷം വിവിധ ഗോത്രവർഗ്ഗക്കാരാണ്. അവർ…

Read More

മലപ്പുറത്ത്‌ വിനോദയാത്ര ബോട്ടപകടം മരണം 7 ആയി

താനൂർ: മലപ്പുറം താനൂരിൽ വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് 7 മരണം. ഓട്ടുംബ്രം തൂവൽതീരത്താണ് അപകടമുണ്ടായത്. ബോട്ട് തലകീഴായി മറിയുകയായിരുന്നു. ബോട്ടിൽ മുപ്പതിലേറെ ആളുകളുണ്ടായിരുന്നുവെന്നാണ് നിഗമനം. ഏഴോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരുടെ നില ഗുരുതരമാണ്. താനൂർ ഒട്ടുംപുറം തൂവല്‍തീരത്ത് ഞായറാഴ്ച വൈകിട്ട് ഏഴരയ്ക്കും എഴേ മുക്കാലിനും ഇടയ്ക്കാണ് അപകടം ഉണ്ടായത്. വിനോദ സഞ്ചാരികളുമായി പോയ യാത്രാ ബോട്ട് ആണ് മുങ്ങിയത്. നിരവധി പേര് മരിക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തു. മരിച്ചവരിൽ ഒരു സ്ത്രീയും കുഞ്ഞും ഉൾപ്പെടുന്നു. 35 ഓളം യാത്രികരുമായിട്ടാണ് ബോട്ട്…

Read More

നഗരത്തിൽ കേരള സ്റ്റോറിക്ക് പ്രത്യേക പ്രദർശനം: ചിത്രം കാണാന്‍ പെണ്‍കുട്ടികൾക്ക് പ്രത്യേക ക്ഷണം

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണത്തിന്റെ ഭാഗമായി ദി കേരള സ്റ്റോറി എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനം ഇന്ന് നടക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുള്‍പ്പടെയുള്ളവര്‍ പ്രദര്‍ശനം കാണാൻ എത്തും. ബെംഗളൂരുവില്‍ രാത്രി 8.45ന് ഗരുഡ മാളിലെ ഐനോക്സിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടത്തിയത്. ചിത്രം കാണാന്‍ പെണ്‍കുട്ടികളെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. കേരളത്തിലെയും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലെയും സമകാലിക സാമൂഹിക പ്രശ്നങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സിനിമയാണ് കേരള സ്റ്റോറിയെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് തേജസ്വി സൂര്യ പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തില്‍ ഇന്ന് രാത്രി പ്രത്യേക പ്രദര്‍ശനം നടത്തുന്നതായും സിനിമാ…

Read More
Click Here to Follow Us