പത്ര പരസ്യം, ഡി.കെ ശിവകുമാറിന് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ബെംഗളൂരു: ബി ജെ പി സർക്കാരിനെതിരെ 40 ശതമാനം കമ്മീഷൻ ആരോപണം ഉന്നയിച്ച പത്ര പരസ്യത്തിൽ അധ്യക്ഷൻ ഡികെ ശിവകുമാറിന് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ.

തെളിവുണ്ടെങ്കിൽ ഞായറാഴ്ച വൈകുന്നേരം 7 നകം ഹാജരാക്കണമെന്ന് നോട്ടീസ്. ബി ജെ പി നേതാവ് ഓം പഥക് ആണ് പരാതി നൽകിയത്.

സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളിൽ എല്ലാം പരസ്യം നസ്‌കിയിരുന്നു. പരസ്യം സർക്കാർ സംവിധാനങ്ങളെ അടക്കം അപമാനിക്കുന്നുണ്ടെന്ന് കാണിച്ചായിരുന്നു ഓം പഥകിന്റെ പരാതി. ഇതിന് പിന്നാലെയാണ് പാർട്ടി അധ്യക്ഷന്റെ പേരിൽ കമ്മീഷൻ നോട്ടീസ് അയച്ചത്.

  വനിതാ സംവരണ ബില്‍: ലോക്‌സഭയില്‍ ഇന്ന് വോട്ടെടുപ്പ്; ചര്‍ച്ച പുരോഗമിക്കുന്നു; നിലപാടില്‍ ഉറച്ച് പ്രതിപക്ഷം

പ്രസ്തുത പരസ്യത്തിലെ ആരോപണങ്ങൾ പൊതുവായ കാര്യമല്ല. പരസ്യത്തിന്റെ ഉള്ളടക്കം എല്ലാ തരത്തിലും സർക്കാർ സംവിധാനങ്ങളെ മുഴുവനായും കുറ്റപ്പെടുത്തുന്നു. ഉദ്യോഗസ്ഥർ അടക്കം വിട്ടുവീഴ്ച ചെയ്യുന്നവരാണെന്നാണ് പരസ്യം വിമർശിക്കുന്നത്. പരസ്യം ജനങ്ങളിൽ സർക്കാരിനെതിരെ അവിശ്വാസം വളരാൻ കാരണമാകുന്നു. ഭരണ സംവിധാനങ്ങളെ മുഴുവൻ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഉള്ളതാണ്’, നോട്ടീസിൽ കമ്മീഷൻ വ്യക്തമാക്കി.

പരസ്യത്തിൽ പരാമർശിച്ചിരിക്കുന്ന നിയമനങ്ങൾ, സ്ഥലംമാറ്റങ്ങൾ, ജോലികൾ, കമ്മീഷൻ തരങ്ങൾ ,നിരക്കുകൾ എന്നിവ ഉൾപ്പെടെയുള്ള തെളിവുകൾ ഹാജരാക്കണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് നിയമ നടപടിയെടുക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആർ.സി.ബിക്ക് വീണ്ടും ആരവം; ആ കുടുംബങ്ങളിൽ ഇന്നും വിങ്ങുന്ന മുറിവുകൾ മാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us