ബെംഗളൂരു: പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോക്കിടെ ഗതാഗത കുരുക്കിൽ കുടുങ്ങി ആംബുലൻസ്. റോഡുകള്‍ തടഞ്ഞത് ആംബുലന്‍സ് ഉള്‍പ്പെടെ നിരവധി വാഹനങ്ങളെ കുടുക്കിലാക്കി.ദൃശ്യങ്ങള്‍ പങ്കുവച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീവത്സ. ആംബുലന്‍സുകള്‍ കുടുങ്ങി, വിദ്യാര്‍ത്ഥികള്‍ കുടുങ്ങി. നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും ബാരിക്കേഡുകള്‍ ഉപയോഗിച്ച് പ്രധാന റോഡുകള്‍ തടഞ്ഞു. പ്രധാനമന്ത്രിയുടെ 40 കി.മീ റോഡ് ഷോ ബംഗളൂരുവിലെ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നു. അദ്ദേഹത്തിന് നേരെ ജമന്തിപൂക്കള്‍ എറിയാനും ആള്‍ക്കൂട്ടം ഉണ്ടെന്ന് കാണിക്കാനും ബിജെപി പ്രവര്‍ത്തകര്‍ തടിച്ചുകൂടി. ഇതൊന്നും മോദിജിയെ സഹായിക്കാന്‍ പോകുന്നില്ല. 40 ശതമാനം കമ്മീഷനെ കുറിച്ച് ആളുകള്‍…
Read MoreDay: 6 May 2023
കോൺഗ്രസിനെ തകർക്കാമെന്നത് വ്യാമോഹം ; എം.പി രമ്യ ഹരിദാസ്
ബെംഗളൂരു:അധികാരവും ജുഡീഷ്യറിയും ഉപയോഗിച്ച് കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. ബിജെപിയുടെ കമ്മീഷന് സര്‍ക്കാറിനെതിരെയുള്ള ജനവികാരം ശക്തമാണെന്നും ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളും ആശയങ്ങള്‍ ഉള്കൊള്ളുന്നവരും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോടൊപ്പമുണ്ടെന്നും രമ്യ പറഞ്ഞു. മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവരും ഇത്തവണ കോണ്‍ഗ്രസിന്റെ കൂടെയാണ്. അഴിമതിയും വര്‍ഗീയതയും കൊണ്ട് പൊറുതിമുട്ടിയ ജനം നിലവിലെ സര്‍ക്കാരിനെതിരെ ശക്തമായ വികാരമാണ് ഉയര്‍ത്തുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പിലെ കുടുംബയോഗങ്ങളിലെ സജീവമായ ജനപങ്കാളിത്തം കോണ്‍ഗ്രസിന്റെ വ്യക്തമായ മേല്‍ക്കൈയാണ് കാണിക്കുന്നത്. വിജയം നൂറുശതമാനം ഉറപ്പാണ്, രമ്യ ഹരിദാസ് പറഞ്ഞു.
Read Moreഖാർഗെയ്ക്കും കുടുംബത്തിനുമെതിരായ വധഭീഷണി അന്വേഷിക്കും ; ബസവരാജ് ബൊമ്മെ
ബെംഗളൂരു:എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയേയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തുമെന്ന് പറയുന്ന ഓഡിയോ സന്ദേശത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. പുറത്തുവന്ന ഓഡിയോയുടെ സത്യാവസ്ഥ സംബന്ധിച്ച് പരിശോധിക്കേണ്ടതുണ്ട്. വിഷയം ഗൗരവത്തിലെടുക്കുകയും കേസെടുത്ത് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ബസവരാജ ബൊമ്മെ പറഞ്ഞു. ഓഡിയോയുടെ അധികാരികത സംബന്ധിച്ച് ഞങ്ങൾ അന്വേഷിക്കും. ലിംഗായത്ത് വോട്ടുകൾ ബിജെപിക്ക് വേണ്ടെന്ന് ബിഎൽ സന്തോഷ് പറഞ്ഞെന്ന തരത്തിലുള്ള വാർത്ത വ്യാജമാണ്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ പരാതി നൽകിയിട്ടുണ്ട്, ബെംഗളൂരുവിലെ തൻറെ വസതിക്ക് സമീപം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
Read Moreകൊള്ള,നുണ, അഹങ്കാരം, വിദ്വേഷം എന്നിവയുടെ അന്തരീക്ഷം അവസാനിപ്പിക്കുക ബിജെപിക്കെതിരെ ആഞ്ഞടിച്ച് സോണിയ
ബെംഗളൂരു: ഇരുളടഞ്ഞ ബിജെപി ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. ബിജെപിയുടെ കൊള്ളയുടെയും നുണകളുടെയും അഹങ്കാരത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം അവസാനിപ്പിക്കാതെ കര്ണാടകക്കോ ഇന്ത്യക്കോ പുരോഗതിയില്ലെന്നും അവര്‍ വ്യക്തമാക്കി. ഹുബ്ബള്ളിയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. തെരഞ്ഞെടുപ്പില്‍ ബിജെപി തോറ്റാല്‍ കര്‍ണാടകക്ക് പ്രധാനമന്ത്രി മോദിയുടെ അനുഗ്രഹം ലഭിക്കില്ല എന്ന തരത്തിലാണ് അവര്‍ പരസ്യമായി ഭീഷണി മുഴക്കുന്നതെന്ന് സോണിയ പറഞ്ഞു. കര്‍ണാടകയിലെ ജനങ്ങള്‍ അത്ര ഭീരുവും അത്യാഗ്രഹികളുമല്ലെന്ന് അവരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരുടെ അഭിപ്രായത്തില്‍ ജനങ്ങളുടെ ഭാവി…
Read More20 കോടിയുടെ പണവും ആഭരണങ്ങളും പിടിച്ചെടുത്ത് ആദായനികുതി വകുപ്പ്
ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്ത് ആദായ നികുതി വകുപ്പിന്റെ പരിശോധന തകൃതിയായി നടക്കുന്നു. ബെംഗളൂരുവില്‍ വിവിധയിടങ്ങളിലായി നടന്ന പരിശോധനയില്‍ കണക്കില്‍ പെടാത്ത പണവും വജ്രം പതിച്ച ആഭരണങ്ങളും ഉള്‍പ്പെടെ 20 കോടിയുടെ വസ്തുക്കള്‍ പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബെംഗളൂരു, മൈസൂരു എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സ്വര്‍ണവും പണവും ഉള്‍പ്പെടെ കോടികളുടെ വസ്തുക്കള്‍ പിടിച്ചെടുത്തത്. മെയ് നാലിന് നടത്തിയ പരിശോധനയില്‍ 20 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്ത് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ സംഭരിച്ചതായി കണ്ടെത്തിയതായി ആദായനികുതി വകുപ്പ്…
Read Moreഅഞ്ജുസിന്റെ തക്കുടു ഈ സീരിയൽ താരം
ബിഗ് ബോസ് സീസൺ 5 ൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാർത്ഥിയാണ് അഞ്ജുസ് റോഷ്. ഷോയിലെ മത്സരാർഥികൾ മാത്രമല്ല അവരുടെ പ്രിയപ്പെട്ടവരെയും അവരുടെ സംസാരത്തിലൂടെ പ്രേക്ഷകർക്ക് സുപരിചതമാണ്. അതു പോലെ ബിഗ് ബോസ് അനുബന്ധ ചര്‍ച്ചകളില്‍ സജീവമായിരിക്കുന്ന ഒരു പേരാണ് തക്കുടു. ഷോയിലെ മത്സരാര്‍ഥിയായ അഞ്ചൂസ് റോഷ് തന്റെ പെണ്‍സുഹൃത്തിനെ തക്കുടു എന്നാണ് വിളിക്കുന്നത്. ഈ പേരും ബിഗ് ബോസ് ആരാധകര്‍ക്ക് സുപരിചിതമാണ്. എന്നാല്‍ അഞ്ചൂസിന്റെ കാമുകി സ്റ്റാര്‍ മാജിക് താരം അനുമോള്‍ ആണോ എന്ന സംശയമാണ് ഉടലെടുത്തിരിക്കുകയാണ്. ഇതിന് ആധാരമായി സ്റ്റാര്‍ മാജിക്കിന്റെ…
Read Moreഡി.കെ ശിവകുമാർ ടിപ്പു കുടുംബാംഗങ്ങൾ ; ഹിമന്ത ബിശ്വശർമ്മ
ബെംഗളൂരു:കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡി.കെ. ശിവകുമാർ ടിപ്പു സുൽത്താന്റെ കുടുംബാംഗമാണെന്ന് ബി.ജെ.പിയും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ്മ. അധികാരം തിരിച്ചുപിടിച്ചാൽ സംസ്ഥാനം പി.എഫ്.ഐയുടെ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) താഴ്വരയായി മാറുമെന്നും ഹിമന്ത ആരോപിച്ചു. കർണാടകയിലെ ഗോണികൊപ്പയിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അസം മുഖ്യമന്ത്രി. അതിനിടെ, തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ടിപ്പു സുൽത്താന്റെ അന്ത്യവുമായി ബന്ധപ്പെട്ട നുണക്കഥയും ഇവർ പ്രചരിപ്പിക്കുന്നു എന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ പ്രമുഖ സമുദായമായ വൊക്കലിഗക്കാരിൽനിന്നുള്ള ഉരിഗൗഡ, നഞ്ചഗൗഡ എന്നിവരാണ് ടിപ്പുവിനെ വധിച്ചതാണ് നുണപ്രചാരണം. സംഘപരിവാർ സഹയാത്രികനായ അദ്ദണ്ഡ…
Read Moreജനങ്ങൾ കോൺഗ്രസിനെതിരെ വോട്ട് ചെയ്യും ; സ്മൃതി ഇറാനി
ബെംഗളൂരു: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ കോൺഗ്രസിന് എതിരെ വോട്ട് ചെയ്യും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഒരു ഹിന്ദു വിദ്വേഷിയായ പാർട്ടിയാണ് കോൺഗ്രസ് എന്നും സ്മൃതി ഇറാനി പറഞ്ഞു. കർണാടകയിൽ അധികാരത്തിലെത്തിയാൽ ബജ്റംഗ്ദളിനെയും പോപ്പുലർ ഫ്രണ്ട് ഇന്ത്യയെയും നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കർണാടകയിലെ കോൺഗ്രസിനെ ഹിന്ദു വിദ്വേഷമുള്ള പാർട്ടിയെന്ന് സ്മൃതി ഇറാനി വിശേഷിപ്പിച്ചത്. ഹിന്ദുക്കളുടെ എതിരാളിക്കു എതിരെ ബിജെപി പോരാടുമെന്നും ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന കോൺഗ്രസിന്റെ ഭീഷണിയെ സൂചിപ്പിച്ചുകൊണ്ട് സ്മൃതി ഇറാനി വ്യക്തമാക്കി. കോൺഗ്രസ് ഹിന്ദു വിദ്വേഷിയാണ് എന്നത് അവരുടെ പ്രകടനപത്രികയിൽ വ്യക്തമാണ് എന്നും…
Read Moreശ്രുതിയും റിനോഷും തമ്മിൽ സഹോദര ബന്ധം, കണ്ടാൽ ഞങ്ങൾക്കും തോന്നണ്ടേയെന്ന് പ്രക്ഷകർ
ബിഗ് ബോസ് മലയാളം സീസണ് 5ലെ ജനപ്രീയ താരങ്ങളാണ് റിനോഷും ശ്രുതി ലക്ഷ്മിയും . ഇരുവരും തമ്മിലുള്ള സൗഹൃദം ഷോയിലെ ഹൈലൈറ്റുകളിലൊന്നാണ്. തങ്ങള്‍ക്കിടയിലുളളത് സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധമാണന്ന് ഇരുവരും പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഇരുവരുടെയും പലപ്പോഴായിട്ടുള്ള പെരുമാറ്റത്തിൽ നിന്നും അങ്ങനെ ഒരു ബന്ധം തോന്നുന്നില്ലെന്ന് പ്രേക്ഷകർ. എത്ര ബ്രദര്‍-സിസ്റ്റര്‍ എന്ന് പറഞ്ഞാലും അത് കണ്ടാല്‍ അറിയാം അല്ല എന്നാണ് പ്രക്ഷകർ പറയുന്നു. എന്നാൽ അവർ നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. എല്ലാം സദാചാര കണ്ണിൽ കാണരുതെന്നും അവർ പറയുന്നു.
Read Moreഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ വധഭീഷണി, പിന്നിൽ ബിജെപി യോ?
ഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെയും കുടുംബത്തെയും വധിക്കാന്‍ ബിജെപി ശ്രമിച്ചെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ചിത്താപുരിലെ ബിജെപി സ്ഥാനാര്‍ഥി മണികാന്ത് റാത്തോഡിന്റെ ശബ്ദരേഖ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പുറത്തുവിട്ടു. ഫോണില്‍ കൂടി മറ്റൊരാളുമായി സംസാരിക്കവെയാണ് മണികാന്ത് ഇപ്രകാരം പറഞ്ഞത്. ഖാര്‍ഗെയെയും കുടുംബത്തെയും കുറിച്ച് മോശമായി പറയുന്നതും തുടര്‍ന്ന് ഖാര്‍ഗയെ തീര്‍ത്തുകളയുമെന്ന് മണികാന്ത് റാത്തോഡ് പറയുന്നതുമാണ് ശബ്ദരേഖയിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയില്‍ റോഡ് ഷോ നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് ഗുരുതര ആരോപണമുന്നയിച്ചത്. മല്ലിരാര്‍ജുന്‍ ഖാര്‍ഗെയുടെ മകന് പ്രിയങ്ക് ഖാര്‍ഗെ മത്സരിക്കുന്ന മണ്ഡലമാണ്…
Read More