അഞ്ജുസിന്റെ തക്കുടു ഈ സീരിയൽ താരം

ബിഗ് ബോസ് സീസൺ 5 ൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാർത്ഥിയാണ് അഞ്ജുസ് റോഷ്. ഷോയിലെ മത്സരാർഥികൾ മാത്രമല്ല അവരുടെ പ്രിയപ്പെട്ടവരെയും അവരുടെ സംസാരത്തിലൂടെ പ്രേക്ഷകർക്ക്‌ സുപരിചതമാണ്.

അതു പോലെ ബിഗ് ബോസ് അനുബന്ധ ചര്‍ച്ചകളില്‍ സജീവമായിരിക്കുന്ന ഒരു പേരാണ് തക്കുടു. ഷോയിലെ മത്സരാര്‍ഥിയായ അഞ്ചൂസ് റോഷ് തന്റെ പെണ്‍സുഹൃത്തിനെ തക്കുടു എന്നാണ് വിളിക്കുന്നത്. ഈ പേരും ബിഗ് ബോസ് ആരാധകര്‍ക്ക് സുപരിചിതമാണ്.

എന്നാല്‍ അഞ്ചൂസിന്റെ കാമുകി സ്റ്റാര്‍ മാജിക് താരം അനുമോള്‍ ആണോ എന്ന സംശയമാണ് ഉടലെടുത്തിരിക്കുകയാണ്. ഇതിന് ആധാരമായി സ്റ്റാര്‍ മാജിക്കിന്റെ തന്നെ പഴയ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഇടം പിടിക്കുന്നത്. ഷോയില്‍ ഗസ്റ്റായി അനുമോളുടെ ബോയി ഫ്രണ്ടെന്ന പേരില്‍ അഞ്ചൂസ് എത്തുന്നതാണ് വീഡിയോ. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടതാണെന്നും റോഷ് എന്നാണ് പ്രണയിതാവിന്റെ പേരെന്നും അനു പരിപാടിയിലെ മറ്റ് താരങ്ങളോട് വ്യക്തമാക്കുന്നുണ്ട്. ഇരുവരുടെയും പ്രണയം തങ്ങളുടെ വീട്ടില്‍ അവതരിപ്പിച്ചുയെന്നും അനു വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ റോഷ് എന്ന പേര് മാത്രം പറഞ്ഞുകൊണ്ടാണ് അഞ്ചൂസിനെ അനു സ്റ്റാര്‍ മാജിക്കിലൂടെ പരിചയപ്പെടുത്തുന്നത്.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ

അതേസമയം തമാശരൂപേണയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അഞ്ചൂസ് തന്റെ സുഹൃത്താണെന്നും തങ്ങള്‍ ഒരുമിച്ച വെബ് സീരിസ് ചെയ്തിട്ടുണ്ടെന്നും അനു പിന്നീട് വീഡിയോയുടെ അവസാനം വ്യക്തമാക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
[masterslider id="10"]

Related posts