പ്രചാരണത്തിനിടെ തമിഴ്‌നാട് സംസ്ഥാനഗീതം; നിർത്തിച്ച് ഈശ്വരപ്പ

ബെംഗളൂരു : തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ തമിഴ്‌നാടിന്റെ സംസ്ഥാനഗീതം നിർത്തിച്ച് ബി.ജെ.പി. നേതാവ് കെ.എസ്. ഈശ്വരപ്പ. തമിഴ്‌വോട്ടർമാരെ ഉൾപ്പെടുത്തിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടെ തമിഴ്‌നാട് അധ്യക്ഷൻ കെ. അണ്ണാമലൈ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം. ശിവമോഗ മണ്ഡലത്തിലെ ബി.ജെ.പി. റാലിക്കിടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ മറ്റ് സ്ഥാനാർഥികളുടെ അനുയായികൾ തമിഴ്‌വോട്ടർമാർക്കിടയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. തലമുറകൾക്ക് മുമ്പ് കുടിയേറിയ ഒട്ടേറെ തമിഴ്‌വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. പരിപാടി തുടങ്ങുന്നതിന് മുമ്പായി മൈക്കിലൂടെ തമിഴ്‌നാടിന്റെ ഔദ്യോഗികഗാനം വെച്ചു. എന്നാൽ ഈ ഗാനം കേട്ടുതുടങ്ങിയപ്പോൾതന്നെ അസ്വസ്ഥത പ്രകടിപ്പിച്ച ഈശ്വരപ്പ ഗാനം മാറ്റാൻ സംഘാടകരോട്…

Read More

സിഗരറ്റ് കടത്ത്; ബെംഗളൂരുവിൽ 2 മലയാളികൾ പിടിയിൽ

ബെംഗളൂരു: വിദേശത്തു നിന്നും അനധികൃതമായി സിഗരറ്റ് കടത്തി നഗരത്തിൽ വിറ്റഴിച്ചിരുന്ന 2 മലയാളികളെ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശികളായ ജോൺ (20) അൻസർ (30) എന്നിവരാണ് പിടിയിലായത്. പുലികേശി നഗർ, രാജാജി നഗർ, എന്നിവിടങ്ങളിലെ കടകളിൽ നടത്തിയ തിരച്ചിലിലാണ് 2 ലക്ഷം രൂപ വിലവരുന്ന വിദേശ സിഗരറ്റ് പിടിച്ചെടുത്തത്. കാസർഗോഡ് സ്വദേശി സമീറിനായുള്ള (32) തിരച്ചിൽ തുടരുകയാണ് എന്ന് അധികൃതർ അറിയിച്ചു.

Read More

പ്രമുഖ ഹിന്ദുമത പ്രഭാഷകനും സയന്റിസ്റ്റുമായ ഡോ. എൻ ​ഗോപാലകൃഷ്ണൻ അന്തരിച്ചു

തൃപ്പൂണിത്തുറ: വിഖ്യാത ഭാരതീയ ആധ്യാത്മിക പ്രഭാഷകനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകനും സിഎസ്ഐആർ മുൻ സീനിയർ സയന്റിസ്റ്റുമായ ഡോ. എൻ ​ഗോപാലകൃഷ്ണൻ (67) അന്തരിച്ചു. സംസ്കാരം ഇന്നു 11നു മേക്കര തുളു ബ്രാഹ്മണ സമാജം ശ്മശാനത്തിൽ. ഒരു മാസമായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് വസതിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി എട്ടോടെ അന്ത്യം സംഭവിച്ചു. ശാസ്ത്ര വിഷയങ്ങളിലും വേദോപനിഷത്തുകളിലും പുരാണങ്ങളിലുമുള്ള അഗാധ പാണ്ഡിത്യം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ വേറിട്ടതാക്കി. ഭാരതീയ പൈതൃകത്തെക്കുറിച്ചും ചിന്താധാരകളെക്കുറിച്ചും ദീർഘമായ പ്രഭാഷണങ്ങൾ നടത്തി…

Read More

കണ്ണൂരിലേക്ക് ഇന്ന് സ്പെഷ്യൽ തീവണ്ടി സർവീസ് നടത്തും വിശദാംശങ്ങൾ

ബെംഗളൂരു : വേനലവധിയോടനുബന്ധിച്ച് അർസിക്കെരെയിൽനിന്ന് കണ്ണൂരിലേക്ക് പ്രഖ്യാപിച്ച പ്രത്യേക തീവണ്ടി (06205/06206) വെള്ളിയാഴ്ച സർവീസ് നടത്തും. കണ്ണൂരിൽനിന്ന് അർസിക്കെരെക്കുള്ള സർവീസ് ശനിയാഴ്ചയാണ്. തീവണ്ടിയിലേക്കുള്ള ടിക്കറ്റ് വേഗത്തിൽ വിറ്റഴിയുകയാണ്. തീവണ്ടിയിൽ ഒരു എ.സി. ടു ടയർ കോച്ചും ഒരു എ.സി. ത്രീ ടയർ കോച്ചും ആറ്‌ സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചും നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചും രണ്ട് സെക്കൻഡ് ക്ലാസ് കം ലഗേജ് ആൻഡ് ബ്രേക്ക് വാനും ഉണ്ടാകും. അർസിക്കെരെ-കണ്ണൂർ (06205) – അർസിക്കെരെയിൽനിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15-ന് പുറപ്പെടുന്ന തീവണ്ടി ശനിയാഴ്ച…

Read More

ജെസി റോഡിലെ ഓട്ടോമൊബൈൽ കടയിൽ ലിഫ്റ്റ് അപകടത്തിൽ പെട്ട് തൊഴിലാളി മരിച്ചു

ബെംഗളൂരു: ജെസി റോഡിലെ ഓട്ടോമൊബൈൽ കടയിൽ ജോലി ചെയ്തിരുന്ന 25കാരൻ ഗുഡ്‌സ് ലിഫ്റ്റിനും ലിഫ്റ്റിന്റെ പാർശ്വഭിത്തിക്കും ഇടയിൽ പെട്ട് മരിച്ചു. കലാസിപാളയം സ്വദേശി വികാസ് കുമാർ ഗൗർ ആണ് മരിച്ചത്. ജെസി റോഡിലെ സഞ്ജയ് ഓട്ടോമൊബൈൽസിൽ സ്റ്റോർകീപ്പറായി ജോലി ചെയ്തു വരികയായിരുന്നു വികാസ് കുമാർ . വികാസിന്റെ പിതാവ് ലല്ലു രാം ഗൗർ, കടയുടെ ചുമതലയുള്ള ബിനോയ്, കടയുടമ സഞ്ജയ് എന്നിവർക്കെതിരെ പരാതി നൽകി. പ്രാഥമിക അന്വേഷണമനുസരിച്ച്, വൈകിട്ട് 6:47 ഓടെ വികാസ് ഗുഡ്സ് ലിഫ്റ്റ് ഉപയോഗിച്ച് ഓട്ടോമൊബൈൽ സ്പെയർ പാർട്സ് താഴത്തെ നിലയിലേക്ക്…

Read More

ബെംഗളൂരുവിൽ കുതിച്ചുയർന്ന് വാടക നിരക്ക്

ബെംഗളൂരു: ബംഗളൂരുവിൽ വാടക കുതിച്ചുയരുമ്പോൾ വീടുകൾ തിരയുന്ന പ്ലക്കാർഡുകളുമായി ആളുകൾ ഇന്റർനെറ്റിൽ നിരവധി രസകരമായ വൈറൽ മീമുകൾ പ്രചരിക്കുന്നുണ്ട്. രസകരമായ എല്ലാ ഘടകങ്ങളും മാറ്റിനിർത്തിയാൽ, ബംഗളൂരുവിലെ വാടകക്കാർക്ക് ഈ പ്രശ്നം യഥാർത്ഥമാണ് വീട് വാടക 30-40 ശതമാനം വരെ വർദ്ധിച്ചത് പലരെയും വലയ്ക്കുകയാണ്. വൈറ്റ്ഫീൽഡിലെ ഹോപ്ഫാമിന് സമീപം താമസിക്കുന്ന ഐടി പ്രൊഫഷണലായ മൃത്യുഞ്ജയ് സാഹു 18,000 രൂപ വാടക നൽകിയിരുന്നു. വീടിന്റെ വാടക കരാർ പ്രകാരം വാർഷിക വർദ്ധനവിന് ശേഷം, അദ്ദേഹത്തിന്റെ വാടക 19,500 രൂപയായി ഉയർന്നു, എന്നാൽ രണ്ട് ദിവസത്തിന് ശേഷം ശരിയായ…

Read More

സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി ആര്? പ്രവചനവുമായി നായ!!

ബെംഗളൂരു: സംസ്ഥാനം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി ആരായിരിയ്ക്കും എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. സംസ്ഥാനത്തെ മൂന്ന് പ്രമുഖ പാർട്ടികളും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ ഇതിനോടകം വോട്ടർമാർക്ക് മുന്നിൽ എത്തിച്ചു കഴിഞ്ഞു. ബിജെപി ലിംഗായത്ത് നേതാവ് ബസവരാജ് ബൊമ്മെയെ അടുത്ത് മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നു. കോൺഗ്രസ്‌ ഡി.കെ. ശിവകുമാറിന് പിന്നിൽ അണിനിരക്കുമ്പോൾ ജെഡിഎസ് മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെയാണ് മുഖ്യമന്ത്രിയായി ചൂണ്ടിക്കാട്ടുന്നത്. കർണാടകയിൽ നിലവിൽ തൂക്കുമന്ത്രിസഭയ്ക്ക് ആണ് രാഷ്ട്രീയ നിരീക്ഷകർ സാധ്യത പ്രവചിക്കുന്നത്. ഈ അവസരത്തിൽ ആരായിരിയ്ക്കും സംസ്ഥാനത്തെ അടുത്ത…

Read More

യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

ബെംഗളൂരു: യുവാവിനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍  പിടിയിൽ . കോഴിക്കോട് ചങ്ങരോത്ത് സ്വദേശി വിജേഷിനെ വെട്ടിയ കേസിലെ പ്രതികളാണ് പിടിയിലായത്. ഹുസൂറിനടുത്തുള്ള ലോഡ്ജില്‍ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. ധനേഷ്, പ്രസൂണ്‍, ജിഷ്ണു, ഉജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കൊട്ടേഷന്‍ സംഘമെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി . ഒരാഴ്ച മുന്‍പാണ് സംഭവം ഉണ്ടായത്. ഉത്സവ പറമ്പിലെ തര്‍ക്കത്തിലുണ്ടായ പകയാണ് വിജേഷിനെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ കാരണമെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പോലീസ് വ്യക്തമാക്കി. വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോഴാണ് ഒരു സംഘം ആളുകള്‍ വിജേഷിനെ വീട്ടില്‍…

Read More

അധികാരത്തിൽ എത്തിയാൽ മത്സ്യ തൊഴിലാളികൾക്ക് 10 ലക്ഷം ഇൻഷുറൻസ്; രാഹുൽ ഗാന്ധി

ബെംഗളൂരു:കോൺഗ്രസ് അധികാരത്തിൽ വന്നാൽ മത്സ്യ തൊഴിലാളികൾക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി. ലക്ഷം രൂപ പലിശരഹിത വായ്പ, ദിവസം 500 ഡീസലിന് 25 രൂപ സബ്സിഡി എന്നിവയും ലഭിക്കും. ഉഡുപ്പി ജില്ലയിലെ കാപ്പു മണ്ഡലത്തിൽ വ്യാഴാഴ്ച മീൻ തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയായിരുന്നു രാഹുൽ ഗാന്ധി. സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാവും. പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾക്ക് പുറമെയാണ് മത്സ്യ തൊഴിലാളി ക്ഷേമം നിർവ്വഹിക്കുന്ന ഈ പദ്ധതികൾ  നടപ്പാക്കും . പാവങ്ങളുടേയും പാർശ്വവൽക്കരിക്കപ്പെട്ട…

Read More

തെരഞ്ഞെടുപ്പിന് മുൻപ് 6 ദിവസം, 22 റാലികൾ സംസ്ഥാനത്ത് പ്രധാനമന്ത്രിയെത്തുന്നു 

ബെംഗളൂരു:അടുത്തയാഴ്ച്ച ദ്വിദിന സന്ദര്‍ശനത്തിന് പ്രധാനമന്ത്രി വീണ്ടും സംസ്ഥാനത്തെത്തും. ചിത്രദുര്‍ഗ, വിജയനഗര, സിന്ധാനൂര്‍, കലബുര്‍ഗി, എന്നിവിടങ്ങളില്‍ മെയ് രണ്ടിനാണ് മോദി പൊതുയോഗങ്ങളില്‍ പങ്കെടുക്കുക. മൂഡബിദ്രി, കാര്‍വാര്‍, കിട്ടൂര്‍ എന്നിവിടങ്ങളിൽ മെയ് മൂന്നിനുള്ള പ്രചാരണ പരിപാടികളിലും പങ്കെടുക്കും. ചിത്താപൂര്‍, നഞ്ചന്‍ഗുണ്ട്, തുമകുരു റൂറല്‍, ബെംഗളൂരു സൗത്ത്, എന്നിവിടങ്ങളില്‍ മെയ് ആറിന് പ്രചാരണത്തിനായി മോദി എത്തും. മെയ് ഏഴിനും മോദിയുടെ പ്രചാരണം ഉണ്ടാവും. അവസാന ദിന പ്രചാരണത്തിന് മുമ്പുള്ള ദിനമാണിത്. ബദാമി, ഹാവേരി, ശിവമോഗ റൂറല്‍, ബെംഗളൂരു സെന്‍ട്രല്‍ എന്നിവിടങ്ങളില്‍ മോദിയുടെ പ്രചാരണമുണ്ടാകും.

Read More
Click Here to Follow Us