കണ്ണൂരിലേക്ക് ഇന്ന് സ്പെഷ്യൽ തീവണ്ടി സർവീസ് നടത്തും വിശദാംശങ്ങൾ

ബെംഗളൂരു : വേനലവധിയോടനുബന്ധിച്ച് അർസിക്കെരെയിൽനിന്ന് കണ്ണൂരിലേക്ക് പ്രഖ്യാപിച്ച പ്രത്യേക തീവണ്ടി (06205/06206) വെള്ളിയാഴ്ച സർവീസ് നടത്തും. കണ്ണൂരിൽനിന്ന് അർസിക്കെരെക്കുള്ള സർവീസ് ശനിയാഴ്ചയാണ്. തീവണ്ടിയിലേക്കുള്ള ടിക്കറ്റ് വേഗത്തിൽ വിറ്റഴിയുകയാണ്. തീവണ്ടിയിൽ ഒരു എ.സി. ടു ടയർ കോച്ചും ഒരു എ.സി. ത്രീ ടയർ കോച്ചും ആറ്‌ സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചും നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചും രണ്ട് സെക്കൻഡ് ക്ലാസ് കം ലഗേജ് ആൻഡ് ബ്രേക്ക് വാനും ഉണ്ടാകും.

  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം

അർസിക്കെരെ-കണ്ണൂർ (06205) – അർസിക്കെരെയിൽനിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15-ന് പുറപ്പെടുന്ന തീവണ്ടി ശനിയാഴ്ച പുലർച്ചെ 5.15-ന് കണ്ണൂരിലെത്തും. തിരിച്ച് കണ്ണൂരിൽനിന്ന് ശനിയാഴ്ച രാവിലെ എട്ടിന് പുറപ്പെടുന്ന തീവണ്ടി പിറ്റേദിവസം പുലർച്ചെ മൂന്നിന് അർസിക്കെരെയിലെത്തും.

സ്റ്റോപ്പുകൾ

അർസിക്കെരെ (ഉച്ചയ്ക്ക് 12.15),

തുമകൂരു (12.58),

ചിക്കബാനവാര (1.38),

സർ എം. വിശ്വേശ്വരായ ടെർമിനൽ (3.35),

കൃഷ്ണരാജപുരം (4.03),

ബംഗാരപ്പേട്ട് (4.47),

സേലം (രാത്രി 7.47),

  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ

ഈറോഡ് (8.40),

തിരുപ്പൂർ (9.33),

കോയമ്പത്തൂർ (10.37),

പാലക്കാട് (11.42),

ഷൊർണൂർ (12.20),

തിരൂർ (1.15),

കോഴിക്കോട് (2.5),

വടകര (3),

തലശ്ശേരി (3.45),

കണ്ണൂർ (പുലർച്ചെ 5.15).

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്
[masterslider id="10"]

Related posts