ബെംഗളൂരു: ജെസി റോഡിലെ ഓട്ടോമൊബൈൽ കടയിൽ ജോലി ചെയ്തിരുന്ന 25കാരൻ ഗുഡ്‌സ് ലിഫ്റ്റിനും ലിഫ്റ്റിന്റെ പാർശ്വഭിത്തിക്കും ഇടയിൽ പെട്ട് മരിച്ചു. കലാസിപാളയം സ്വദേശി വികാസ് കുമാർ ഗൗർ ആണ് മരിച്ചത്. ജെസി റോഡിലെ സഞ്ജയ് ഓട്ടോമൊബൈൽസിൽ സ്റ്റോർകീപ്പറായി ജോലി ചെയ്തു വരികയായിരുന്നു വികാസ് കുമാർ .
വികാസിന്റെ പിതാവ് ലല്ലു രാം ഗൗർ, കടയുടെ ചുമതലയുള്ള ബിനോയ്, കടയുടമ സഞ്ജയ് എന്നിവർക്കെതിരെ പരാതി നൽകി.
പ്രാഥമിക അന്വേഷണമനുസരിച്ച്, വൈകിട്ട് 6:47 ഓടെ വികാസ് ഗുഡ്സ് ലിഫ്റ്റ് ഉപയോഗിച്ച് ഓട്ടോമൊബൈൽ സ്പെയർ പാർട്സ് താഴത്തെ നിലയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം.