പ്രചാരണത്തിനിടെ തമിഴ്‌നാട് സംസ്ഥാനഗീതം; നിർത്തിച്ച് ഈശ്വരപ്പ

ബെംഗളൂരു : തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ തമിഴ്‌നാടിന്റെ സംസ്ഥാനഗീതം നിർത്തിച്ച് ബി.ജെ.പി. നേതാവ് കെ.എസ്. ഈശ്വരപ്പ. തമിഴ്‌വോട്ടർമാരെ ഉൾപ്പെടുത്തിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടെ തമിഴ്‌നാട് അധ്യക്ഷൻ കെ. അണ്ണാമലൈ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം.

ശിവമോഗ മണ്ഡലത്തിലെ ബി.ജെ.പി. റാലിക്കിടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ മറ്റ് സ്ഥാനാർഥികളുടെ അനുയായികൾ തമിഴ്‌വോട്ടർമാർക്കിടയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. തലമുറകൾക്ക് മുമ്പ് കുടിയേറിയ ഒട്ടേറെ തമിഴ്‌വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

പരിപാടി തുടങ്ങുന്നതിന് മുമ്പായി മൈക്കിലൂടെ തമിഴ്‌നാടിന്റെ ഔദ്യോഗികഗാനം വെച്ചു. എന്നാൽ ഈ ഗാനം കേട്ടുതുടങ്ങിയപ്പോൾതന്നെ അസ്വസ്ഥത പ്രകടിപ്പിച്ച ഈശ്വരപ്പ ഗാനം മാറ്റാൻ സംഘാടകരോട് ആവശ്യപ്പെട്ടു. ഇതോടെ തമിഴ്ഗാനം നിർത്തി കർണാടകയുടെ സംസ്ഥാനഗീതമിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts