പൈപ്പ് ലൈനിനു എടുത്ത കുഴിയിൽ വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

ബെംഗളൂരു: പൈപ്പ് ലൈനിന് എടുത്ത കുഴിയിൽ വീണ രണ്ടര വയസ്സുള്ള കുഞ്ഞ് മരിച്ചു.കുഴിയിൽ വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. മാഗടി ഗൊല്ലറഹട്ടിക്ക് സമീപം ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) ജല പൈപ്പ് ലൈനിൽ സ്ഥാപിച്ചതിനായി കുഴിച്ച കുഴിയിൽ വെള്ളം നിറഞ്ഞ് കിടക്കുകയായിരുന്നുവെന്ന് അധകൃതർ പറഞ്ഞു. സംഭവത്തിൽ കോൺട്രാക്ടർക്കും ബെംഗളൂരു ജലവിതരണ അതോറിറ്റിക്കുമെതിരെ കേസെടുത്തു. സംഭവ സ്ഥലത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു.

Read More

കുമാരസ്വാമിയെ നേരിടാൻ സുമലത?

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ശക്തമായ പോരാട്ടത്തിന് ഒരുങ്ങി ബിജെപി. കോൺഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടുവെന്ന തോന്നലിന്റെ അടിസ്ഥാനത്തിൽ പോരാട്ടം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം. ഈ പശ്ചാത്തലത്തിൽ നടി സുമലത മണ്ഡ്യയിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ജെഡിഎസ് നേതാവ് എച്ച്‌ഡി കുമാരസ്വാമി മണ്ഡ്യ മണ്ഡലത്തിൽ ജനവിധി തേടുമെന്ന് റിപ്പോർട്ടുണ്ട്. നിലവിൽ ജെഡിഎസിന്റെ മറ്റൊരു നേതാവാണ് മണ്ഡ്യയിലെ സ്ഥാനാർത്ഥി. എന്നാൽ അനാരോഗ്യം കാരണം അദ്ദേഹം പിന്മാറാനുള്ള സാധ്യതയും കൽപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കുമാരസ്വാമി മണ്ഡ്യയിലും മത്സരിക്കുമെന്ന  വാർത്തകൾ. ചന്നപട്ടണ മണ്ഡലത്തിലാണ് കുമാരസ്വാമി മത്സരിക്കുന്നത്.…

Read More

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം. എട്ട് റണ്‍സിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി. അവസാന പന്ത് വരെ ആവേശം. ചിന്നസ്വാമിയിലെ റണ്ണൊഴുക്കില്‍ ത്രില്ലര്‍ ജയം സ്വന്തമാക്കി ധോണിപ്പട. ഒരു ഘട്ടത്തില്‍ വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും ഒടുക്കം കീഴടങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. 227 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിന് ആദ്യ ഓവറില്‍ തന്നെ കോലിയെ നഷ്ടമായി. അടുത്ത ഓവറില്‍ മഹിപാല്‍ ലോംററും കൂടി പുറത്താതോടെ ആര്‍സിബി സമ്മര്‍ദത്തിലായി. എന്നാല്‍ പിന്നീട് ക്രീസില്‍ കണ്ടത് ഫാഫ്്-മാക്‌സ്‌വെല്‍ ഷോ. ക്രീസില്‍ നിറഞ്ഞുകളിച്ച ഇരുവുരും പവര്‍പ്ലേയില്‍ ടീമിനെ…

Read More

ബിജെപി യും ആർഎസ്എസും ജനാധിപത്യത്തെ ആക്രമിക്കുന്നു ; രാഹുൽ ഗാന്ധി

ബെംഗളൂരു: ആര്‍.എസ്.എസും ബി.ജെ.പിയും ജനാധിപത്യത്തെ ആക്രമിക്കുകയും രാജ്യത്ത് വിദ്വേഷവും വെറുപ്പും പടര്‍ത്തുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കല്യാണ കര്‍ണാടകയിലെ ബിദറില്‍ ഭല്‍ക്കി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബസവണ്ണയുടെ കര്‍മഭൂമിയാണ് ബിദര്‍. ബസവണ്ണയാണ് ആദ്യം ജനാധിപത്യത്തെ കുറിച്ച്‌ സംസാരിക്കുകയും വഴികാട്ടിത്തരുകയും ചെയ്തത്. അദ്ദേഹത്തിന്റെ ആശയങ്ങളായ തുല്യ അവസരം, തുല്യ പങ്കാളിത്തം, എല്ലാവരും ഒന്നിച്ചു മുന്നോട്ട് എന്നിവയെയും ആര്‍.എസ്.എസും ബി.ജെ.പിയും ആക്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്തുടനീളം ആര്‍.എസ്.എസും ബി.ജെ.പി.യും ജനാധിപത്യത്തെ ആക്രമിക്കുകയാണ്. പാവപ്പെട്ടവരിലും ദുര്‍ബല ജനങ്ങളിലും നിന്ന് അവര്‍ പണം സ്വീകരിച്ച്‌…

Read More

സ്വവര്‍ഗ വിവാഹം നിയമപരമായി അംഗീകരിക്കണമെന്ന ആവശ്യം: ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഡൽഹി : സ്വവര്‍ഗ വിവാഹം നിയമപരമായി അംഗീകരിക്കണമെന്ന് ആവിശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് ഹര്‍ജികള്‍ പരിഗണിക്കുന്നതിന് അഞ്ചംഗ ഭരണഘടന സമിതി രൂപിക്കരിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ സഞജയ് കിഷന്‍ കൗള്‍, രവീന്ദ്ര ഭട്ട്, ഹിമ കോഹ്ലി, പി എസ് നരംസിംഹ എന്നിവരാണാണ് മറ്റംഗങ്ങള്‍. കഴിഞ്ഞമാസം 13 നാണ് ഹര്‍ജികള്‍ ഭരണഘടന ബെഞ്ചിന് വിട്ടത്. സ്വവര്‍ഗവിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ നേരത്തെ സുപ്രീം കേടതിയില്‍ സത്യവാങ്മുലം സമര്‍പ്പിച്ചിരുന്നു, 2018 സെപ്റ്റബറിലാണ് സ്വവര്‍ഗബന്ധങ്ങള്‍ ക്രിമിനല്‍ കുറ്റമാകുന്ന സെക്ഷന്‍ 337 സുപ്രിംകോടതി…

Read More

2022ൽ ഏറ്റവും കൂടുതൽ ഡിജിറ്റൽ ഇടപാടുകൾ നടന്നത് ബെംഗളൂരുവിൽ

upi scanning

ബെംഗളൂരു: 29 ദശലക്ഷവും 6,500 കോടി രൂപയുടെ ഇടപാടുകളുമുള്ള ഡിജിറ്റൽ ഇടപാടുകൾ വ്യാപകമായി ഉപയോഗിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു ഒന്നാമതെത്തിയതായി പേയ്‌മെന്റ് സൊല്യൂഷൻ പ്രൊവൈഡറായ വേൾഡ്‌ലൈൻ ഇന്ത്യ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും കൂടുതൽ ഡിജിറ്റൽ ഇടപാടുകൾ നടക്കുന്ന ആദ്യ 5 നഗരങ്ങളിൽ മുംബൈ, ന്യൂഡൽഹി, പൂനെ, ചെന്നൈ എന്നിവയും ഉൾപ്പെടുന്നു. 2022 ജനുവരിയിലെ 152 ദശലക്ഷവുമായി താരതമ്യം ചെയ്യുമ്പോൾ 2022 കലണ്ടർ വർഷത്തിൽ 56 ശതമാനം ഉയർന്ന് 2022 ഡിസംബറിൽ 237 ദശലക്ഷമായി ഉയർന്ന ക്വിക്ക് റെസ്‌പോൺസ് (ക്യുആർ) കോഡുകളുടെ വ്യാപനത്തിന്റെ…

Read More

നഗരത്തിൽ കടുവയുടെ നഖം വിറ്റ കർഷകൻ പിടിയിൽ

ബെംഗളൂരു: ചാമരാജ് പേട്ടയിൽ കടുവയുടെ നഖങ്ങൾ വിറ്റതിന് 55 കാരനെ വിശ്വേശ്വരപുരം പോലീസ് അറസ്റ്റ് ചെയ്തു. ചിക്കമംഗളൂരു സ്വദേശിയായ കർഷകനാണ് അറസ്റ്റിലായ രഘുകുമാർ. ചാമരാജ്പേട്ടയിലെ നാലാം മെയിൻ റോഡിൽ ഒരാൾ കടുവയുടെ നഖങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം നടത്തിയ തിരച്ചിലിലാണ് ബാഗുമായി ആളെ കണ്ടെത്തിയത്. ഇയാളുടെ കൈവശം അഞ്ച് കടുവ നഖങ്ങൾ കണ്ടെത്തുകയും ചെയ്തു. ചിക്കമംഗളൂരുവിലെ ആദിവാസികളിൽ നിന്നാണ് നഖങ്ങൾ വാങ്ങിയതെന്നും ബംഗളുരുവിൽ ഉയർന്ന വിലയ്ക്ക് വിൽക്കാനാണ് രഘുകുമാർ നഗരത്തിൽ എത്തിയതെന്നും പോലീസിനോട് പറഞ്ഞു. നഗരത്തിൽ കടുവയുടെ നഖങ്ങൾക്ക്…

Read More

തൃശൂർ പൂരം; തിരുവമ്പാടി വിഭാഗത്തിന്റെ പന്തലുകൾ ഉയർന്നു

തൃശൂർ: തൃശൂർ പൂരത്തിലെ തിരുവമ്പാടി വിഭാഗത്തിന്റെ പന്തലുകൾക്കും കാലുക‍ളുയർന്നു. നടുവിലാൽ, നായ്ക്കനാൽ എന്നിവിടങ്ങളിലെ പന്തലുകളുടെ കാൽനാട്ട് ആണ് നടന്നത്. ഈ മാസം 30നാണ് വിശ്വ പ്രസിദ്ധമായ തൃശ്ശൂര്‍ പൂരം. ആദ്യം കാൽ നാട്ടിയത് നടുവിലാലിൽ ആയിരുന്നു. ഇന്നലെ രാവിലെ 10.30 നായിരുന്നു പ്രത്യേക ഭൂമി പൂജയോടെ പൂരപ്പന്തലിന് കാൽ നാട്ടിയത്. തുടർന്ന് നായ്ക്കനാലിലും കാൽ നാട്ടിയതോടെ പന്തൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ.രാജൻ, ടി.എൻ.പ്രതാപൻ എം.പി, പി.ബാലചന്ദ്രൻ എം.എൽ.എ,മുന്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍, കളക്ടര്‍ കൃഷ്ണ തേജ, കൊച്ചിൻ ദേവസ്വംബോർഡ് പ്രസിഡന്റ് ഡോ.എം.കെ.…

Read More

കുടുംബസംഗമം നടത്തി.

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ദാസറഹള്ളി നിയമസഭാ മണ്ഡലത്തിലെ കോൺഗ്രെസ്സ് സ്ഥാനാർഥി ധനഞ്ജയ് ഗംഗാധരയ്യയുടെ തിരഞ്ഞെടുപ്പ് വിജയത്തിനായി കർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി വാർഡ് കമ്മറ്റികളുടെ നേതൃത്വത് കുടുംബസംഗമം നടത്തി. കുടുംബസംഗമം കോൺഗ്രസ്സ് നേതാവ് രാധാ ധനഞ്ജയ് ഉൽഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് ജിബി കെ ആർ നായർ അദ്യക്ഷത വഹിച്ചു . വിലക്കയറ്റം മൂലം ജനങ്ങൾ പൊറുതിമുട്ടി , സാധാരണ ജനങ്ങളെ ജീവിക്കാൻ വയ്യാത്ത അവസ്ഥയിലേക്ക് ഇ സർക്കാർ കൊണ്ടെത്തിച്ചു . അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന ബിജെ പി സർക്കാരിനെ താഴെയിറക്കുവാനുള്ള വിധിയെഴുത്തായിരിക്കും…

Read More

കർണാടക ചർച്ച് ഓഫ് ഗോഡ് ഭാരവാഹികൾ.

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് അസിസ്റ്റൻ്റ് ഓവർസിയറായി പാസ്റ്റർ ഇ.ജെ.ജോൺസൻ, കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ , സ്റ്റേറ്റ് ട്രഷറർ പാസ്റ്റർ പി.വി.കുര്യാക്കോസ്, യു.പി.ജി സ്റ്റേറ്റ് കോർഡിനേറ്ററായി പാസ്റ്റർ ബേബൻ ജോസഫിനെയും തെരഞ്ഞെടുത്തു. ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓഫീസിൽ ഓവർസിയർ പാസ്റ്റർ എം.കുഞ്ഞപ്പിയുടെ നേതൃത്വത്തിൽ നടന്ന കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

Read More
Click Here to Follow Us