ബെംഗളുരു: ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കിയ ശേഷം ആദ്യമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി. ബെളഗാവിയില്‍ കോണ്‍ഗ്രസ്സ് നടത്തുന്ന പ്രചാരണ പരിപാടിക്ക് രാഹുല്‍ തുടക്കം കുറിച്ചു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പാര്‍ട്ടി സംസ്ഥാന ഘടകം സംഘടിപ്പിക്കുന്ന യുവജന സമ്മേളനമായ ‘യുവക്രാന്തി സംഗമ’ത്തെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്തു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍, നിയമസഭാ കക്ഷി നേതാവും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ തുടങ്ങി നിരവധി നേതാക്കള്‍ സിപിഎഡ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന മെഗാ റാലിയില്‍…
Read MoreMonth: March 2023
‘ജനം വൈബ്സ് ബെംഗളൂരു 2023’ അടുത്ത മാസം
ബെംഗളൂരു: മലയാളം ചാനല്‍ ചരിത്രത്തില്‍ ആദ്യമായി നഗരത്തില്‍ കലാമേള സംഘടിപ്പിക്കാനൊരുങ്ങി ജനം ടിവി. ‘ജനം വൈബ്സ് ബെംഗളൂരു 2023’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 23ന് മല്ലേശ്വരം ചൗദയ്യ ആഡിറ്റോറിയത്തില്‍ നടക്കുന്ന ചാനല്‍ ഷോയുടെ ടീസര്‍ പ്രശസ്ത സിനിമ താരം ഭരത് സുരേഷ് ഗോപിയും സിനിമാ താരവും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ജനം ടിവി സിഇഒ ഗിരീഷ് കുമാര്‍, പ്രോഗ്രാം ഹെഡ് തിരൂര്‍ രവീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
Read Moreഇന്ന് നിരത്തിൽ ഇറങ്ങാതിരുന്നത് 2 ലക്ഷത്തിലധികം ഓട്ടോകൾ
ബെംഗളൂരു: നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ബൈക്ക് ടാക്‌സി സര്‍വീസുകള്‍ക്കെതിരെ ഓട്ടോ ഡ്രൈവര്‍മാര്‍ ഏകദിന പണിമുടക്ക് നടത്തുന്നതിനാല്‍ ഇന്ന് നിരത്തിൽ ഇറങ്ങാതിരുന്നത് രണ്ട് ലക്ഷത്തിലധികം ഓട്ടോറിക്ഷകള്‍. ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വസതിയിലേക്ക് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മാര്‍ച്ച് നടത്തി. ഇരുപതോളം ഓട്ടോ യൂണിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.
Read Moreപുഷ്പ 2 അടുത്ത ഷെഡ്യൂൾ ബെംഗളൂരുവിൽ, ഫഹദും അല്ലു അർജുനും നഗരത്തിൽ എത്തിയെന്ന് സൂചന
ബെംഗളൂരു: അല്ലു അര്‍ജുനും ഫഹദ് ഫാസിലും ഒന്നിച്ചുള്ള പ്രധാന സീനുകളാണ് പുഷ്‌പ ദി റൂളിന്‍റെ ബെംഗളൂരു ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബെംഗളൂരുവില്‍ പുനരാരംഭിക്കും. രണ്ട് മാസം മുമ്പാണ് സംവിധായകന്‍ സുകുമാര്‍ പുഷ്‌പ ദി റൂളിന്‍റെ ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണം തുടങ്ങി രണ്ട് മാസങ്ങള്‍ക്ക് ശേഷം ബെംഗളൂരുവില്‍ ചിത്രീകരണം പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കള്‍. അല്ലു അര്‍ജുനൊപ്പം ഫഹദ് ഫാസിലും ബെംഗളൂരുവില്‍ നടക്കുന്ന ചിത്രീകരണത്തിന്‍റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ ഷൂട്ടിങ്ങിനായി ഫഹദ് ബെംഗളൂരുവില്‍ എത്തിയെന്നാണ് സൂചന. ഇരു താരങ്ങളും ഒന്നിച്ചുള്ള പ്രധാന സീനുകളാണ്…
Read Moreനടൻ ഇന്നസെന്റിന്റെ ആരോഗ്യ നിലയിൽ പുരോഗതി, പരിശോധനയ്ക്കായി പ്രത്യേക മെഡിക്കൽ സംഘം
കൊച്ചി: ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊച്ചി ലേക് ഷോറില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ഇന്നസെന്‍റിന്‍റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ഇപ്പോള്‍ അദ്ദേഹത്തെ ചികിത്സയിക്കാനും പരിശോധിയ്ക്കാനും പ്രത്യേക മെഡിക്കല്‍ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചതോടെയാണ് നിലയില്‍ പുരോഗതി ഉണ്ടായത്. തിരുവനന്തപുരം ആര്‍സിസിയിലേയും തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജിലെയും വിദഗ്ധ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് ആശപുത്രിയില്‍ പ്രവേശിപ്പിച്ചത്. മരുന്നുകള്‍ കാര്യമായി ഗുണം ചെയ്യാത്ത സ്ഥിതിവിശേഷമായിരുന്നു. നടന്‍ ഗണേഷ് കുമാറിന്‍റെയും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍റെയും ഇടപെടലിനെ തുടര്‍ന്നാണ്…
Read Moreപ്രണയത്തെ എതിർത്തു, സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കിയ പ്രതികൾ വർഷങ്ങൾക്ക് ശേഷം പിടിയിൽ
ബെംഗളൂരു: പ്രണയം എതിര്‍ത്തതിനെ തുടർന്ന് സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി മൂന്ന് സ്ഥലങ്ങളിലായി ഉപേക്ഷിച്ച കേസില്‍ എട്ട് വര്‍ഷത്തിന് ശേഷം പ്രതികളെ പോലീസ് പിടികൂടി. വിജയപുര സ്വദേശിനി ഭാഗ്യശ്രീ, പങ്കാളി ശിവപുത്രന്‍ എന്നിവരാണ് അറസ്റ്റിലായത്. സഹോദരന്‍ ലിംഗരാജു സിദ്ധപ്പ പൂജാരി കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. 2015-ലാണ് കേസിനാസ്പദമായ സംഭവം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇയാളുടെ ശരീരഭാഗങ്ങള്‍ പോലീസ് കണ്ടെത്തിയത്. തല ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് അന്വേഷണം വഴിമുട്ടിയത്. അറവുശാല, തടാകം എന്നിവിടങ്ങളില്‍ നിന്നാണ് ശരീരഭാഗങ്ങള്‍ ലഭിച്ചത്. ഭാഗ്യശ്രീയും ശിവപുത്രനും കോളേജ് പഠനകാലം…
Read Moreഓൾഡ് മൈസൂരുവിനെ ലക്ഷ്യമിട്ട് ബിജെപി
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഓള്‍ഡ് മൈസൂരു മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനൊരുങ്ങി ബിജെപി നേതൃത്വം. അധികാരത്തുടര്‍ച്ചയ്ക്ക് ഓള്‍ഡ് മൈസൂരുവില്‍ മികച്ച വിജയം അനിവാര്യമാണെന്ന വിലയിരുത്തലിലാണു ബിജെപി നേതൃത്വം. വൊക്കലിഗ സ്വാധീനമേഖലയായ ഓള്‍ഡ് മൈസൂരു മേഖലയില്‍ ദശകങ്ങളായിട്ടും വേരുറപ്പിക്കാന്‍ ബിജെപിക്കു കഴിഞ്ഞിട്ടില്ല. ജെഡി-എസ്, കോണ്‍ഗ്രസ് കക്ഷികളാണ് ഇവിടെ പ്രബലം. രാമനഗര, മണ്ഡ്യ, മൈസൂരു, ചാമരാജ്നഗര്‍, കുടക്, കോലാര്‍, തുമകുരു, ഹാസന്‍ ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് ഓള്‍ഡ് മൈസൂരു മേഖല. ജെഡി-എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയും കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറും ഓള്‍ഡ്…
Read Moreയുവാക്കള്‍ക്ക് സ്വയം തൊഴില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍
ബെംഗളൂരു : സ്വയം തൊഴില്‍ പദ്ധതിയായ സ്വാമി വിവേകാനന്ദ യുവ ശക്തി സംഘ പദ്ധതിയുടെ ഉദ്ഘാടനം മാര്‍ച്ച് 23-ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിര്‍വഹിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും മേധാവികളുടെയും സാന്നിധ്യത്തില്‍ ഞായറാഴ്ച മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഉദ്ഘാടന തിയതിയുള്‍പ്പടെ തീരുമാനിച്ചത്. യോഗത്തില്‍ എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥര്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തി. വനിത സ്വയം സഹായ സംഘ പദ്ധതികള്‍ വളരെക്കാലം മുമ്ബ് തന്നെ പ്രാബല്യത്തില്‍ വന്നിരുന്നു. എന്നാല്‍ യുവാക്കള്‍ക്ക് വേണ്ടി ആദ്യമായി ആവിഷ്‌കരിച്ച പദ്ധതിയാണിതെന്ന് ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി വായ്പ അനുവദിക്കുന്നതിനെക്കുറിച്ചും…
Read Moreമെട്രോ പാളങ്ങളിൽ വീഴാതിരിക്കാൻ സ്ക്രീൻ ഡോർ സംവിധാനം ഒരുക്കാൻ ഒരുങ്ങി ബിഎംആർസി
ബെംഗളൂരു : നിർമാണത്തിലിരിക്കുന്ന നമ്മ മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമിനെയും ട്രെയിനിനെയും വേർതിരിച്ച് അപകടം ഒഴിവാക്കാൻ സ്ക്രീൻ ഡോറുകൾ സ്ഥാപിക്കാനുള്ള പദ്ധതിക്ക് ടെൻഡർ ക്ഷണിച്ച് ബിഎംആർസി. പ്ലാറ്റ്ഫോമിൽ ട്രെയിൻ നിർത്തുന്നതിനു പിന്നാലെ മാത്രം തുറക്കുന്ന സുരക്ഷാ വാതിലുകൾ ഉൾപ്പെടെയുള്ള സ്ക്രീനാണിത്. ഇവ സ്ഥാപിക്കാനും 5 വർഷം പരിപാലിക്കാനുമാണ് ടെൻഡർ ക്ഷണിച്ചത്. ഗോട്ടിക്കരെ–നാഗവാര പാതയിലെ 12 ഭൂഗർഭ സ്റ്റേഷൻ ഉൾപ്പെടെ 18 സ്റ്റേഷനുകൾ, കെആർപുരം–സെൻട്രൽ സിൽക്ക് ബോർഡ് പാതയിൽ 16 സ്റ്റേഷനുകൾ, കെആർപുരം–വിമാനത്താവള പാതയിലെ ഒരു ഭൂഗർഭ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിക്കുക.
Read Moreമുന്തിരി കർഷകർക്ക് സന്തോഷവാർത്ത; മൂന്ന് പുതിയ ഇനം മുന്തിരികൾ വികസിപ്പിച്ചെടുത്ത് ഗവേഷകർ
ബെംഗളൂരു: പ്രതികൂല കാലാവസ്ഥയെ നേരിടാനും കൂടുതൽ വിളവ് വാഗ്ദാനം ചെയ്യാനും കഴിയുന്ന മൂന്ന് പുതിയ ഇനം മുന്തിരികൾ ഗവേഷകർ വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇത് കർഷകർക്ക് കൂടുതൽ വരുമാനം ഉണ്ടാക്കി നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാഗൽകോട്ടിലെ ഹോർട്ടികൾച്ചറൽ സയൻസസ് സർവകലാശാലയും (UHS), മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായുള്ള ICAR-നാഷണൽ റിസർച്ച് സെന്റർ ഫോർ ഗ്രേപ്‌സും ചേർന്നാണ് പുതിയ ഇനങ്ങളായ ‘മഞ്ജിര കിഷ്മിഷ്’, ‘മഞ്ജിര മിഡിക’, ‘മഞ്ജിര ഷാമ’ എന്നിവ വികസിപ്പിച്ചെടുത്തതിന് പിന്നിൽ. നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന 23 ഇനം മുന്തിരികളുടെ ഭാഗമായ മറ്റ് നാലിനത്തിന്റെ പരിശോധനയുടെ അവസാന ഘട്ടത്തിലാണെന്നും ഉടൻ…
Read More