യുവാക്കള്‍ക്ക് സ്വയം തൊഴില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

ബെംഗളൂരു : സ്വയം തൊഴില്‍ പദ്ധതിയായ സ്വാമി വിവേകാനന്ദ യുവ ശക്തി സംഘ പദ്ധതിയുടെ ഉദ്ഘാടനം മാര്‍ച്ച്‌ 23-ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിര്‍വഹിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും മേധാവികളുടെയും സാന്നിധ്യത്തില്‍ ഞായറാഴ്ച മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഉദ്ഘാടന തിയതിയുള്‍പ്പടെ തീരുമാനിച്ചത്. യോഗത്തില്‍ എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥര്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തി.

വനിത സ്വയം സഹായ സംഘ പദ്ധതികള്‍ വളരെക്കാലം മുമ്ബ് തന്നെ പ്രാബല്യത്തില്‍ വന്നിരുന്നു. എന്നാല്‍ യുവാക്കള്‍ക്ക് വേണ്ടി ആദ്യമായി ആവിഷ്‌കരിച്ച പദ്ധതിയാണിതെന്ന് ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി വായ്പ അനുവദിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. സംരംഭങ്ങള്‍ ലാഭകരമാണെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിച്ച 5 ലക്ഷം രൂപയിലധികം വായ്പ നല്‍കുവാന്‍ ബാങ്കുകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

കര്‍ണാടകയില്‍ ഇതുവരെ 5,951 ഗ്രാമ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം ഒരോ വില്ലേജിലും രണ്ട് സംയുക്ത പ്രിവിലേജ് കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനായി മാര്‍ച്ച്‌ 8-ന് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ഭാഗമായി മാര്‍ച്ച്‌ 18-വരെയുള്ള കണക്കുകള്‍ പ്രകാരം 6,509 സംയുക്ത പ്രിവിലേജ് കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. കൂടാതെ 5,393 കമ്മിറ്റികള്‍ കൂടി രൂപീകരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ കുട്ടികളിൽ എച്ച്1എൻ1 പനി പടരുന്നു: നിസ്സാരമായി കാണരുത്; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി!
[masterslider id="10"]

Related posts