ബെംഗളൂരുവിന് ജയം

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയോട് തോറ്റു. 1-0നായിരുന്നു ബെംഗളൂരുവിന്റെ ജയം. 32-ാം മിനിറ്റില്‍ റോയ് കൃഷ്ണയാണ് ഗോള്‍ നേടിയത്. കളം നിറഞ്ഞ് കളിച്ചെങ്കിലും ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാത്തത് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായി. തോറ്റെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനം നിലനിര്‍ത്തി. ബെംഗളൂരു അഞ്ചാമതാണ്.

Read More

കാർ ഇടിച്ച് മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: മംഗളൂരു കൊണാജെ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മഞ്ഞനാടി കല്ലക്കട്ടയിൽ കേരള രജിസ്ട്രേഷനുള്ള കാർ ഇരുചക്രവാഹനത്തിൽ ഇടിച്ച് കോഴിക്കോട് സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ മരിച്ചു. മംഗളൂരു കുത്താറിലെ സന്തോഷ് നഗറിൽ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് സ്വദേശി അനിൽകുമാറാണ് (41) മരിച്ചത്. ദേർളക്കട്ടയിലെ ജ്യൂസ് മാജിക് ഹോട്ടലിൽ ജോലി ചെയ്ത് വരികയായിരുന്ന അനിൽകുമാർ ഭക്ഷണവിതരണവും നടത്തിയിരുന്നു. വ്യാഴാഴ്ച രാത്രി 11 മണിക്ക് അനിൽകുമാർ തന്റെ ഇരുചക്രവാഹനത്തിൽ കല്ലക്കട്ടയിൽ നിന്ന് ഉപഭോക്താവിന് ഭക്ഷണം എത്തിക്കാൻ പോകുമ്പോൾ കേരള സ്റ്റേറ്റ് രജിസ്ട്രേഷൻ നമ്പറിലുള്ള കാർ ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. തലക്ക്…

Read More

ഐഎസ്എൽ ആദ്യ പകുതിയിൽ ഗോൾ വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് 

ബെംഗളൂരു: ഐഎസ്‌എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ നിര്‍ണായക മത്സരത്തിന്‍റെ ആദ്യപകുതിയില്‍ ഗോള്‍ വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. 32-ാം മിനുറ്റില്‍ റോയ് കൃഷ്‌ണ വല ചലിപ്പിച്ചതോടെ ബിഎഫ്‌സിയുടെ മുന്‍തൂക്കത്തോടെ 1-0ന് ആദ്യപകുതി അവസാനിച്ചു. സീസണില്‍ റോയിയുടെ അഞ്ചാം ഗോളാണിത്. ഹാവി ഫെര്‍ണാണ്ടസിന്‍റേതായിരുന്നു അസിസ്റ്റ്. വീണ്ടുമൊരിക്കല്‍ കൂടി മോശം പ്രതിരോധമാണ് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായത്. സഹല്‍ അബ്‌ദുല്‍ സമദ് അക്രോബാറ്റിക് ഷോട്ടുകള്‍ക്ക് ഉള്‍പ്പടെ ശ്രമിച്ചെങ്കിലും ഗോള്‍ബാറിനെ ഭേദിച്ചില്ല. രണ്ട് മിനുറ്റ് ഇഞ്ചുറിസമയവും ബ്ലാസ്റ്റേഴ്‌സിന് മുതലാക്കാന്‍ കഴിയാതെപോയി.

Read More

സ്ഫടികം റീറിലീസ്, ആദ്യ ദിനം 3 കോടിയോളം റെക്കോർഡ്

റീലീസ് ചെയ്ത ‘സ്ഫടികം’ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്നു. മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത ചിത്രം 28 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫെബ്രുവരി 9 ന് ഞാൻ വീണ്ടും റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിൻറെ ആദ്യദിന കളക്ഷൻ പുറത്ത് വന്നിരിക്കുകയാണ്. ആദ്യ ദിനം മൂന്ന് കോടിയോളം ചിത്രം നേടിയതാണ് റിപ്പോർട്ടുകൾ . ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ റീലീസ് ചിത്രമെന്ന റെക്കോർഡ് ‘സ്ഫടികം’ സ്വന്തമാക്കിയതായി പ്രവർത്തകർ പറയുന്നു. ചില ഷോട്ടുകൾ ചിത്രത്തിൽ ചേർത്തിട്ടുള്ളതിനാൽ പുതിയ പതിപ്പിനു എട്ട് മിനിറ്റിലധികം ഉണ്ട്. റീ-റിലീസ്…

Read More

വംശനാശ ഭീഷണി നേരിടുന്ന പക്ഷികൾക്ക് ആശ്രയമായി മംഗളൂരു സർവകലാശാല

ബെംഗളൂരു: വംശനാശ ഭീഷണി നേരിടുന്നവയുള്‍പ്പെടെ വിവിധയിനം പക്ഷികളുടെ ആവാസ വ്യവസ്ഥയായി മംഗളൂരു സര്‍വകലാശാല. 353 ഏക്കറില്‍ പരന്നുകിടക്കുന്ന മംഗളൂരു സര്‍വകലാശാല കാമ്പസിലാണ് വിവിധയിനം പക്ഷികളുള്ളത്. വിഷയത്തില്‍ ഒമ്പത് വര്‍ഷം പഠനം നടത്തുകയും പഠന റിപ്പോര്‍ട്ടുകള്‍ ‘ജേണല്‍ ഓഫ് ത്രെറ്റന്‍ഡ് ടാക്‌സ’ എന്ന അന്താരാഷ്ട്ര ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. മംഗളൂരു നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് കാമ്പസ്. വിശാലമായ കാമ്പസില്‍ ലാറ്ററൈറ്റ്, കുറ്റിച്ചെടികള്‍, തോട്ടങ്ങള്‍ എന്നിങ്ങനെ വ്യത്യസ്‌ത ആവാസ വ്യവസ്ഥകള്‍ അടങ്ങിയിരിക്കുന്നു. കാമ്പസിലെ 18 ഓര്‍ഡറുകളിലും  56 ഫാമിലികളിലുമായുള്ള  150 പക്ഷി ഇനങ്ങളെ…

Read More

വിവാഹം നടക്കാനായി ബാച്ച്‌ലർ മാർച്ചുമായി 200 ഓളം യുവാക്കൾ

ബെംഗളൂരു: വിവാഹം വൈകുന്നതിന് പരിഹാരമായി ക്ഷേത്രത്തിലേക്ക് ബാച്ച്‌ലേഴ്സ് പദയാത്ര നടത്താനൊരുങ്ങി 200 ഓളം യുവാക്കൾ. കർണാടകയിലെ മണ്ഡ്യയിലാണ് യുവാക്കൾ ‘ബ്രഹ്മചാരിഗല പദയാത്ര’ നടത്താനൊരുങ്ങുന്നത്. വിവാഹം കഴിക്കാൻ വധുവിനെ കണ്ടെത്തുന്നതിന് ദൈവാനുഗ്രഹം തേടിയാണ് യാത്ര. ഫെബ്രുവരി 23 മുതൽ ചാമരാജനഗർ ജില്ലയിലെ പ്രശസ്തമായ എംഎം ഹിൽസ് ക്ഷേത്രത്തിലേക്കാണ് യാത്ര നടത്തുന്നത്. 30 വയസ്സിന് മുകളിലുള്ള അവിവാഹിതരായ 200 ഓളം യുവാക്കൾ യാത്രയിൽ പങ്കെടുക്കും. 10 ദിവസത്തിനുള്ളിൽ നൂറോളം അവിവാഹിതർ പദയാത്രയിൽ രജിസ്റ്റർ ചെയ്തതായി സംഘാടകർ പറഞ്ഞു. ബെംഗളൂരു, മൈസൂരു , മണ്ഡ്യ, ശിവമോഗ ജില്ലകളിൽ നിന്നുള്ളവരും…

Read More

ശിവകുമാറിനെതിരായ കേസിൽ സി.ബി.ഐക്ക് തിരിച്ചടി, അന്വേഷണത്തിന് സ്റ്റേ

ബെംഗളൂരു: ഡി.കെ ശിവകുമാറിനെതിരായ കള്ളപ്പണക്കേസിൽ സി.ബി.ഐക്ക് തിരിച്ചടി. ശിവകുമാറിനെതിരായ സി.ബി.ഐ അന്വേഷണ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ഫെബ്രുവരി 24 വരെ ശിവകുമാറിനെതിരെ നടപടികൾ സ്വീകരിക്കുന്നതിനാണ് കോടതിയുടെ സ്റ്റേ. കേസിന്റെ പുരോഗതി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും സി.ബി.ഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 22ന് മുമ്പ് അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകണമെന്ന് കർണാടക ഹൈക്കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടു. ഈ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യാനായി ഇഡി ശിവകുമാറിന് നോട്ടീസ് നൽകിയിരുന്നു. ഇഡിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്.

Read More

സ്ത്രീധന പീഡനക്കേസ്, നടി അഭിനയക്കെതിരെ ലുക്ക് ഔട്ട്‌ നോട്ടീസ് 

ബെംഗളൂരു: സ്ത്രീധനപീഡനക്കേസില്‍ കന്നഡ നടി അഭിനയക്കും അമ്മയ്ക്കും സഹോദരനുമെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച്‌ ബെംഗളൂരു പോലീസ്. സ്ത്രീധനപീഡനക്കേസില്‍ രണ്ടുവര്‍ഷം ശിക്ഷിച്ച നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിച്ചിരുന്ന മൂവരും ഹൈക്കോടതിയുടെ പ്രതികൂലവിധി വന്നതോടെ നഗരം വിട്ടതായാണ് പോലീസിന്റെ നിഗമനം. ഇവര്‍ താമസിച്ചിരുന്ന ചന്ദ്ര ലേഔട്ടിലെ വീട്ടില്‍ പോലീസെത്തിയിരുന്നെങ്കിലും വീട് അടച്ചിട്ടനിലയിലായിരുന്നു. തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. 2002-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിനയയുടെ മുതിര്‍ന്നസഹോദരന്‍ ശ്രീനിവാസിന്റെ ഭാര്യ ശ്രീലക്ഷ്മിയെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് അഭിനയയുടെ കുടുംബം ക്രൂരമായി ഉപദ്രവിക്കുകയും മാനസികസമ്മര്‍ദത്തിലാക്കുകയും ചെയ്തതായാണ് പരാതി. ശ്രീലക്ഷ്മിയുടെ പരാതിയില്‍ കേസെടുത്ത…

Read More

യുകെജി വിദ്യാർത്ഥിയെ പരാജയപ്പെടുത്തി സ്‌കൂൾ; വിശദീകരണം തേടി സർക്കാ

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ സ്‌കൂളിൽ ആറുവയസ്സുകാരി യുകെജി വിദ്യാർഥി പരാജയപ്പെട്ടതിനെ തുടർന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി. കുട്ടിയോടുള്ള വിവേകശൂന്യമായ സമീപനത്തിന് സ്‌കൂൾ മാനേജ്‌മെന്റിനെതിരെ രക്ഷിതാക്കളും വിദ്യാഭ്യാസ വിചക്ഷണരും രംഗത്തെത്തിയിരുന്നു. ബെംഗളൂരുവിലെ ആനേക്കൽ ടൗണിലെ ദീപഹള്ളിയിലുള്ള സെന്റ് ജോസഫ് ചാമിനേഡ് അക്കാദമിയിലാണ് സംഭവം. പെൺകുട്ടിക്ക് നൽകിയ മാർക്ക് കാർഡിൽ തോറ്റതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വിഷയത്തിൽ നന്ദിനിക്ക് 40ൽ അഞ്ച് മാർക്ക് ലഭിച്ചതായും രേഘപെടുത്തിയിട്ടുണ്ട്.. സ്‌കൂൾ മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംഎൽഎയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എസ്.സുരേഷ് കുമാർ രംഗത്തെത്തി. കുട്ടിയെ സംബന്ധിച്ച്…

Read More

ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടി നാളെ ബെംഗളൂരുവിലേക്ക് തിരിക്കും

തിരുവനന്തപുരം∙ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചികിത്സയ്ക്കായി നാളെ ബെംഗളൂരുവിലേക്കു മാറ്റും. കെപിസിസിയാണ് ചെലവ് വഹിക്കുക. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉമ്മൻ ചാണ്ടിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ആശുപത്രി മാറ്റുന്നതിൽ കുഴപ്പമില്ലെന്ന് നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിളെ മെഡിക്കൽ ബോർഡ് സർക്കാരിനെ ഇന്നലെ അറിയിച്ചു. പനിയും ശ്വാസ തടസ്സവും ന്യൂമോണിയയും കുറഞ്ഞത്തോടെയാണ് തീരുമാനം  

Read More
Click Here to Follow Us