ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് ഗാർഡ് മരിച്ചു. നാഗർഹോള വന്യജീവി സങ്കേത്തിൽ ആണ് സംഭവം. മേത്തികുപ്പെ റേഞ്ചിൽ രാത്രി പെട്രോളിംഗ് നടത്തുകയായിരുന്ന മഹാദേവ സ്വാമിയാണ് മരിച്ചത്. കൃഷിയിടത്തിലേക്ക് ഇറങ്ങിയ കാട്ടാനയെ പ്രദേശവാസികൾക്കൊപ്പം വനത്തിലേക്ക് തുരത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
Read MoreMonth: January 2023
ജെപി നഗർ കേരള സമാജം പുതുവത്സരാഘോഷം സംഘടിപ്പിച്ചു
ബെംഗളൂരു: ജെപി നഗർ കേരള സമാജം പ്രസിഡന്റ് ഹരിദാസന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ ന്യൂ ഇയർ പോഗ്രാം സംഘടിപ്പിച്ചു. ചടങ്ങിൽ സംഘടനയുടെ പുതിയ പേര് ‘നന്മ ബെംഗളുരു കേരള സമാജം’ എന്ന പേര് ശ്രീ മനോഹരൻ ഉദ്ഘാടനം ചെയ്യുകയും സംഘടനയുടെ പുതിയ പേരിലുള്ള 2023 കലണ്ടർ ശ്രീ മധുകലമാനൂർ പ്രകാശനം നിർവഹിക്കുകയും ചെയ്തു. സംഘടനയുടെ പുതുക്കിയ മെമ്പർഷിപ്പ് ഫോം ശ്രീ ആദിത്യ ഉദയ് വിതരണവും നടത്തുകയുണ്ടായി കൂടാതെ സംഘടനയുടെ സെക്രട്ടറി വാസുദേവൻ ,ട്രഷറർ ശിവൻകുട്ടി ,ജോയന്റ് സെക്രട്ടറി അബ്ദുൾജലീൽ, ജോയന്റ് ട്രഷ്റർ പ്രവീൺകുമാർ,എക്സിക്യൂട്ടിവ് മെമ്പർമാരായ…
Read Moreപുതുവർഷാഘോഷം, പാമ്പ് കടിയേറ്റ് യുവാവ് മരിച്ചു
ചെന്നൈ : പുതുവര്‍ഷ ആഘോഷത്തിനിടയില്‍ മദ്യലഹരിയില്‍ പാമ്പിനെ പിടിച്ച യുവാവിനു പാമ്പ് കടിയേറ്റ് ദാരുണാന്ത്യം. തമിഴ്നാട് കടലൂര്‍ സ്വദേശിയായ മണികണ്ഠനാണു മരിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി മദ്യപിച്ച് നൃത്തം ചെയ്യുമ്പോള്‍ സമീപത്തെ കുറ്റിക്കാട്ടിൽ പാമ്പിനെ കണ്ടതാണു തുടക്കം. പാമ്പിനെ പിടിക്കാന്‍ ശ്രമിച്ച മണികണ്ഠനെ കൂടെയുണ്ടായിരുന്നവര്‍ തടഞ്ഞു. എന്നാല്‍, പാമ്പിനെ പിടിച്ച് കയ്യില്‍വച്ച് ആളുകളെ ഭയപ്പെടുത്താനാണ് ഇയാള്‍ ശ്രമിച്ചത്. ”പുതുവര്‍ഷസമ്മാനം” എന്ന് വിളിച്ചു പറഞ്ഞായിരുന്നു പാമ്പുമായുള്ള ആഘോഷം. ഇതിനിടെ പാമ്പ് ഇയാളുടെ കയ്യില്‍ കടിക്കുകയായിരുന്നു. ബോധരഹിതനായി വീണ മണികണ്ഠനെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡോക്ടറെ കാണിക്കാന്‍…
Read Moreകർണാടകയിൽ വിദേശ യാത്രക്കാർക്ക് 7 ദിവസത്തെ ക്വാറന്റൈൻ നിർബന്ധം
ബെംഗളൂരു: വിദേശത്ത് നിന്ന് വരുന്ന യാത്രക്കാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കര്‍ണാടക സര്‍ക്കാര്‍. കോവിഡ് അതിവേഗം പടര്‍ന്നു പിടിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന്‍ കർണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. ചൈന, ജപ്പാന്‍, ഹോങ്കോംഗ്, തായ്ലന്‍ഡ്, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരില്‍ പനി, ചുമ, ജലദോഷം, ശരീരവേദന, തലവേദന, രുചി വ്യത്യാസം, മണം, വയറിളക്കം, ശ്വസിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ കോവിഡിന്റെ ലക്ഷണങ്ങളുണ്ടാകാമെന്നാണ് മാര്‍ഗരേഖയില്‍ പറയുന്നത്. യാത്രക്കാരില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഐസൊലേറ്റ് ചെയ്യും. ഇതിനുശേഷം ഏഴുദിവസം ഇവരെ…
Read Moreതമിഴ്നാടിന് അധിക ജലം നൽകി കർണാടക
ബെംഗളൂരു: കാവേരിയിൽ നിന്ന് തമിഴ്നാടിന് അധിക ജലം നൽകി കർണാടക. കഴിഞ്ഞ 50 വർഷത്തിനിടെ നൽകിയതിനേക്കാൾ കൂടുതൽ നൽകിയിരിക്കുകയാണ് കർണാടക. തുടർച്ചയായി മഴ ലഭിച്ചതോടെ കെആർഎസ് അണക്കെട്ട് നിറഞ്ഞതോടെയാണ് കർണാടകയുടെ ഈ നീക്കം. ഡിസംബർ അവസാനം അണക്കെട്ടിലെ ജലനിരപ്പ് 118 അടിയായിരുന്നു . കഴിഞ്ഞ വർഷം 19 ദിവസങ്ങളിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 124 അടിയിൽ എത്തിയതോടെയാണ് അണക്കെട്ടിന്റെ ഷട്ടറുകൾ തമിഴ്നാടിന് അധിക ജലത്തതിനായി തുറന്ന് കൊടുത്തത്.
Read More“നന്ദിനി അമുലിൽ കലങ്ങില്ല”; ഇനിയും 100 വർഷം നില നിൽക്കും.
ബെംഗളൂരു : രാജ്യത്തെ ഏറ്റവും വലിയ പാൽ ഉൽപാദകരായ ഗുജറാത്തിലെ അമൂലും (Amul – ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ്) കർണാടകയിലെ നന്ദിനിയും യോജിച്ച് പ്രവർത്തിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ തുടർന്ന് രൂപപ്പെട്ട കോലാഹലങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തന്നെ രംഗത്ത്. നന്ദിനി എന്ന ബ്രാൻ്റ് കർണാടകയുടെ അഭിമാനമാണ് അത് ,അങ്ങനെ തന്നെ അടുത്ത 100 വർഷവും തുടരും, അമൂലുമായി ലയിപ്പിക്കുന്ന വിഷയം ഉദിക്കുന്നില്ല അങ്ങനെ ചിന്തിക്കുന്നവരോട് ഒന്നും പറയാനില്ല എന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട്…
Read Moreപുതുവർഷ പാർട്ടിക്ക് ശേഷം സമീപത്തെ കെട്ടിടത്തിലെ മൂന്നാം നിലയിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം.
ബെംഗളൂരു : പുതുവർഷ പാർട്ടിക്ക് ശേഷം സമീപത്തെ കെട്ടിടത്തിലേക്ക് ചാടാൻ ശ്രമിച്ച യുവാവിന് കാലം തെറ്റി നിലത്ത് വീണ് ദാരുണാന്ത്യം. കൊട്ടിഗെ പാളയയിലാണ് ശനിയാഴ്ച അർദ്ധരാത്രി ദാരുണ സംഭവം നടന്നത്, ഒഡീഷ സ്വദേശി ചന്ദ്രകാന്ത് അക്ക ബാപ്പി (30) ആണ് മരിച്ചത് എന്ന് തിരിച്ചറിഞ്ഞു. ഒരു 4 നിലക്കെട്ടിടത്തിൻ്റെ മൂന്നാം നിലയിലാണ് യുവാവ് സുഹുത്തുക്കൾക്കൊപ്പം താമസിച്ചിരുന്നത്, മറ്റ് ചില സുഹൃത്തുക്കൾ സമീപത്തെ 4 നില കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ താമസിക്കുന്നുണ്ടായിരുന്നു. മറ്റൊരു പാർട്ടി കഴിഞ്ഞ് മദ്യപിച്ച് മുറിയിൽ എത്തിയ യുവാവിനെ സമീപത്തെ കെട്ടിടത്തിൽ പാർട്ടി നടത്തുന്ന…
Read Moreപുതുവൽസരദിനത്തിൽ മദ്യപിച്ച് വാഹനമോടിച്ച 78 പേരെ പൊക്കി പോലീസ്; കഴിഞ്ഞ വർഷത്തേക്കാൾ കുറവ്.
ബെംഗളൂരു: പുതുവർഷദിനത്തിൽ മദ്യപിച്ച് വാഹനവുമായി നിരത്തിലിറങ്ങിയ 78 പേരെ പോലീസ് പൊക്കി പിഴ ഈടാക്കി. ഇത് കഴിഞ്ഞ വർഷത്തേക്കാർ കുറവ് ആണ് എന്നാണ് ബെംഗളൂരു സിറ്റി പോലീസ് പറയുന്നത്. ഈ വർഷം പോലീസ് പരിശോധന കർശനമാക്കിയതിനാൽ മദ്യപിക്കുന്നവരെല്ലാം വെബ് ടാക്സികളിലേക്കും മറ്റ് പൊതുഗതാഗത മാർഗ്ഗങ്ങളിലേക്കും മറ്റും മാറിയതാണ് മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം കുറയാൻ കാരണമെന്നാണ് സിറ്റി പോലീസിൻ്റെ നിഗമനം.
Read Moreഹീറോ വിദ വി1 ഡെലിവറി ബെംഗളൂരുവിൽ
ബെംഗളൂരു: ഹീറോ മോട്ടോകോർപ്പിന്റെ ഇലക്‌ട്രിക് ഇരുചക്രവാഹന വെർട്ടിക്കൽ, വിദ അതിന്റെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടറായ വിദ വി1 ന്റെ വിതരണം ബെംഗളൂരുവിൽ ആരംഭിച്ചു. ബെംഗളൂരുവിലെ വിട്ടൽ മല്യ റോഡിൽ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ എക്‌സ്‌പീരിയൻസ് സെന്ററിലെ വാഹനങ്ങൾ അത് ഉടമകൾക്ക് കൈമാറി. അതേസമയം, ഡൽഹിയിലും ജയ്പൂരിലും കമ്പനി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
Read Moreസർക്കാർ കുടിശ്ശിക തീർത്തില്ല, കരാറുകാരൻ ആത്മഹത്യ ചെയ്തു
ബെംഗളൂരു: കർണാടകയിൽ വീണ്ടും കരാറുകാരന്റെ ആത്മഹത്യ. തുംകുരു ജില്ലയിലെ അൻപതുകാരനായ ടിഎൻ പ്രസാദാണ് ജീവനൊടുക്കിയത്. സ്മാർട്ട് സിറ്റി പദ്ധതിക്ക് 16 കോടിയുടെ കീഴിൽ സർക്കാർ പദ്ധതി പൂർത്തിയാക്കാൻ പ്രസാദിനെ ചുമതലപ്പെടുത്തിയിരുന്നു. സർക്കാർ കുടിശ്ശിക തീർക്കാത്തതിൽ പ്രസാദ് വിഷാദത്തിലായിരുന്നുവെന്നും വായ്പാ സമ്മർദമുണ്ടെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് പറയുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. പ്രസാദ് വന്തുക വായ്പയെടുത്തിട്ടുണ്ടെന്ന് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബൽറാം വ്യക്തമാക്കി. കടം വീട്ടാൻ അഞ്ച് മാസം മുമ്പ് വീട് വിറ്റിരുന്നു. ബില്ലുകൾ ക്ലിയറൻസ് ചെയ്യേണ്ടതുണ്ടായിരുന്നു. ഈ വർഷം ഏപ്രിലിൽ,…
Read More