ഞാൻ ഹിന്ദുവാണ്, പക്ഷേ ഹിന്ദുത്വത്തെ എതിർക്കുന്നു: സിദ്ധരാമയ്യ

ബെംഗളൂരു: താൻ ഹിന്ദുവാണെന്നും എന്നാൽ ഹിന്ദുത്വത്തെ എതിർക്കുന്നവനാണെന്നും വാദിച്ച കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച അയോധ്യയിലെ രാമക്ഷേത്രത്തെ താൻ ഒരിക്കലും എതിർത്തിട്ടില്ലെന്നും എന്നാൽ അത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതിനെതിരെയാണെന്നും പറഞ്ഞു. കർണാടകയിലെ ഗ്രാമപ്രദേശങ്ങളിൽ താൻ നിരവധി രാമക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. അയോധ്യയിലെ രാമക്ഷേത്രത്തിന് താൻ ഒരിക്കലും എതിരല്ലെന്ന് ഒരു ചോദ്യത്തിന് അദ്ദേഹം പറഞ്ഞു. “ഞങ്ങൾ എപ്പോഴെങ്കിലും രാമക്ഷേത്രത്തെ എതിർത്തിരുന്നോ? ക്ഷേത്രത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുക എന്നതാണ് ഞങ്ങളുടെ എതിർപ്പ്. ഇത് മറ്റ് മതവിശ്വാസികൾക്കെതിരെ ഉപയോഗിക്കരുത്. ബിജെപി ഇത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്നും…

Read More

തട്ടിക്കൊണ്ടുപോയ സ്കൂൾ വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി, 2 പേർ അറസ്റ്റിൽ 

ബെംഗളൂരു: തട്ടിക്കൊണ്ട് പോയ സ്‌കൂൾ വിദ്യാർത്ഥിയെ പോലീസ് രക്ഷപ്പെടുത്തി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. കർണാടക കലബുറഗിയിലാണ് സംഭവം. ജനുവരി നാലിന് നാലാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി മാതാപിതാക്കളിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് കേസ്. കലബുറഗി ജില്ലയിലെ അരുൺ ഭജന്ത്രി, ലക്ഷ്മണ ഭജന്ത്രി എന്നിവരാണ് അറസ്റ്റിലായത്. സിദ്ധേശ്വര കോളനിയിൽ താമസക്കാരനും അധ്യാപകനുമായ ഗുരുനാഥ് റാത്തോടിന്റെ മകൻ സുദർശനയാണ് സ്‌കൂളിൽ പോകുമ്പോൾ പ്രതികൾ തട്ടിക്കൊണ്ടുപോയത്. കുട്ടി വീട്ടിൽ നിന്ന് ഇറങ്ങി സ്കൂൾ ബസ് കാത്തുനിൽക്കുകയായിരുന്നു. ആശുപത്രിയുടെ വിലാസം ചോദിക്കാനെന്ന വ്യാജേന…

Read More

കെജിഎഫ് പോലുള്ള ചിത്രങ്ങൾ ബുദ്ധിശൂന്യമായവ, താൻ അത്തരം ചിത്രങ്ങൾ കാണാറില്ല ; നടൻ കിഷോർ 

ബെംഗളൂരു: ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായ കെജിഎഫ് 2 താന്‍ കണ്ടിട്ടില്ലെന്നും, അത് തനിക്ക് പറ്റുന്ന ചിത്രമല്ലെന്നും നടൻ കിഷോര്‍ . താന്‍ അധികം വിജയിക്കാത്ത ഗൗരവമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളാണ് ബുദ്ധിശൂന്യമായ ചിത്രങ്ങളെക്കാള്‍ ഇഷ്ടപ്പെടുന്നത് എന്ന് താരം പറയുന്നു. ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി കെജിഎഫ് 2 മാറിയപ്പോള്‍, കാന്താര ആരും പ്രതീക്ഷിക്കാത്ത അപ്രതീക്ഷിത ഹിറ്റായി മാറിയിരുന്നു. രണ്ട് ചിത്രങ്ങളും കന്നട സിനിമയുടെ നാഴികകല്ലുകള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍…

Read More

മംഗളൂരു സ്ഫോടനം, എഞ്ചിനീയറിങ് കോളേജിലും ഫ്ലാറ്റിലും റെയ്ഡ് 

ബെംഗളൂരു: മംഗളൂരുവിലെ കുക്കര്‍ ബോംബ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ അന്വേഷണം വ്യാപിപ്പിച്ചു. മംഗളൂരുവിലെ എഞ്ചിനീയറിംഗ് കോളേജിലും ഉഡുപ്പിയിലെ ഫ്ളാറ്റിലും എന്‍.ഐ.എ റെയ്ഡ് നടത്തി. കഴിഞ്ഞ വര്‍ഷം നവംബറില്‍ മംഗളൂരു നഗരത്തിലെ നാഗോരിയില്‍ നടന്ന കുക്കര്‍ ബോംബ് സ്‌ഫോടനവുമായി കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതോടെയാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്. കുക്കര്‍ ബോംബ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ഷാരിഖിനെ ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ പേരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. നേരത്തെ അറസ്റ്റിലായ മാസ് മുനീര്‍ മംഗളൂരുവിലെ കോളേജില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ രേഖകള്‍ ലഭിക്കാനായിരുന്നു കോളേജില്‍…

Read More

ബെംഗളൂരു നാഷണൽ പബ്ലിക് സ്കൂളിൽ ബോംബ് ഭീഷണിയെ തുടർന്ന് വിദ്യാർത്ഥികളെ ഒഴിപ്പിച്ചു

ബെംഗളൂരു: നാഷനല്‍ പബ്ലിക് സ്കൂളില്‍ ബോംബ് ഭീഷണി. തുടര്‍ന്ന് സ്കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് നിര്‍വീര്യ സ്ക്വാഡുമായി സ്കൂള്‍ മുഴുവന്‍ ഞങ്ങളുടെ സംഘം പരിശോധിച്ചു. കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി,  ബെംഗളൂരു വെസ്റ്റ് ഡി.സി.പി ലക്ഷ്മണ്‍ ബി നിംബാര്‍ഗി പറഞ്ഞു. ബോംബ് വെച്ചതായി സന്ദേശമയച്ചയാളെ കുറിച്ച്‌ അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുമ്പ് ബെംഗളൂരു വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയുണ്ടെന്ന തരത്തില്‍ ട്വീറ്റ് ചെയ്ത വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിമാനത്താവളം അധികൃതരുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

Read More

വിമാനത്താവള പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു, 7 പേർക്ക് പരിക്ക് 

ബെംഗളൂരു: വിമാനത്താവള പാതയില്‍ വാഹനങ്ങളുടെ കൂട്ടയിടി. ലോഡുമായി അമിതവേഗതയില്‍ വന്ന ട്രക് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. ഒമ്പത് വാഹനങ്ങളാണ് അപകടത്തില്‍ ഭാഗികമായി തകര്‍ന്നത്. ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരുക്കേറ്റ എല്ലാവരെയും തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

കോവിഡിനെ തുടർന്ന് നിർത്തി വച്ച കെഎസ്ആർടിസി സർവീസ് പുന:രാരംഭിച്ചു 

ബെംഗളൂരു: മല്ലത്ത് നിന്ന് രാവിലെ മംഗളൂരുവിലേക്കും വൈകീട്ട് തിരിച്ചും സര്‍വീസ് നടത്തിയിരുന്ന കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് പുന:രാരംഭിക്കണമെന്ന ആവശ്യം ശക്തമായതോടെ സർവീസ് പുന:രാരംഭിച്ചു. 10 വര്‍ഷത്തോളം ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നുവെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെക്കുകയായിരുന്നു. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും അവസാനിച്ചെങ്കിലും സര്‍വീസ് പുനഃരാരംഭിക്കാത്തത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. കെഎസ്‌ആര്‍ടിസിയുടെ ലാഭകരമായ സര്‍വീസുകളില്‍ ഒന്നായിരുന്നു ഇത്. ചികിത്സയ്ക്കും മറ്റുമായി മംഗളൂരുവില്‍ പോവുന്ന രോഗികള്‍ക്ക് ഏറെ പ്രയോജനം ചെയ്തിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം മല്ലം ക്ഷേത്രത്തിലേക്ക് തീര്‍ഥാടനത്തിന് വരുന്നവര്‍ക്കും ഗുണകരമായിരുന്നു. സര്‍വീസ് നിലച്ചതോടെ മറ്റ്…

Read More

ബെംഗളൂരു- മൈസൂരു 10 വരി പാത ഫെബ്രുവരിയിൽ

ബെംഗളൂരു: ഗ്രീൻഫീൽഡ് ഇടനാഴിയുടെ ഭാഗമായി നിർമ്മിച്ച ബെംഗളൂരു-മൈസൂരു അതിവേഗപാത ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും. ഈ 10 വരി പാത തുറക്കുന്നതോടെ ബെംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രാ സമയം ഒരു മണിക്കൂറും 20 മിനിറ്റും ആയി കുറയും. ഫെബ്രുവരി അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാത ഉദ്ഘാടനം ചെയ്യുമെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 9,000 കോടി രൂപ ചെലവഴിച്ചു 117 കിലോമീറ്റർ നീളമുള്ള പാത നിർമ്മിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് നിദഗട്ടയിലേക്കും അവിടെ നിന്ന് മൈസൂരിലേക്കും രണ്ട് ഘട്ടങ്ങളിലാണ് പാത നിർമ്മിച്ചിരിക്കുന്നത്. ഗ്രീൻഫീൽഡ് പദ്ധതിയുടെ ഭാഗമായി…

Read More

അയോദ്ധ്യ മോഡലിൽ രാമക്ഷേത്രമെന്ന് ബിജെപി മന്ത്രി

ബെംഗളൂരു: കർണാടകയിൽ തെരഞ്ഞെടുപ്പിന് മുൻപേ തന്നെ സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടവും വെല്ലുവിളികളും ശക്തമാകുകയാണ്. സംസ്ഥാനം ഭരിക്കുന്ന ബി ജെ പിയും പ്രതിപക്ഷ പാര്‍ട്ടികളും തമ്മില്‍ രാമക്ഷേത്രത്തെച്ചൊല്ലിയും ലൗ ജിഹാദിനെച്ചൊല്ലിയുമാണ് ഇപ്പോള്‍ പോര് രൂക്ഷമാകുന്നത്. ജെ ഡി എസിന്‍റെ സിറ്റിംഗ് സീറ്റായ രാമനഗരയില്‍ അയോധ്യ മോഡലില്‍ രാമക്ഷേത്രം പണിയുമെന്ന് കര്‍ണാടക മന്ത്രി അശ്വഥ് നാരായണന്‍ പ്രഖ്യാപിച്ചതാണ് ഏറ്റവും ഒടുവിലത്തെ വിഷയം . ഇതിനിടെ മംഗളുരുവില്‍ തീവ്രഹിന്ദു സംഘടനകള്‍ ലൗ ജിഹാദില്‍ നിന്ന് ഹിന്ദു പെണ്‍കുട്ടികളെ രക്ഷിക്കാനെന്ന പേരില്‍ ഹെല്‍പ് ലൈന്‍’ തുടങ്ങിയതും പോര് രൂക്ഷമാക്കിയിട്ടുണ്ട്. ബി…

Read More

നഗരത്തിലെ എൻജിനീയറിങ് കോളേജിൽ നിന്ന് പത്തോളം പ്രൊജക്ടറുകളും ഉപകരണങ്ങളും മോഷ്ടിച്ച് വിദ്യാർത്ഥി

ബെംഗളൂരു: അവസാന വർഷ ബിടെക് വിദ്യാർത്ഥി മാസങ്ങളോളം കോളേജിൽ നിന്ന് പ്രൊജക്ടറുകളും മറ്റ് വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടിച്ചതായി ആരോപിക്കപ്പെടുന്നു. ചില ഉപകരണങ്ങൾ അവന്യൂ റോഡിലെ കടയുടമകൾക്ക് ഇയാൾ വിറ്റതായി ആരോപണമുണ്ട്. എയ്‌റോസ്‌പേസ്, എയ്‌റോനോട്ടിക്കൽ, ആസ്ട്രോനോട്ടിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ ബുൾ ടെംപിൾ റോഡിലെ ബിഎംഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ വിവിധ വകുപ്പുകളിൽ/ശാഖകളിൽ നിന്ന് ഉപകരണങ്ങൾ മോഷ്ടിച്ച ശേഷം ബാഗിൽ കടത്തിയതായിട്ടാണ് പറയപ്പെടുന്നത്. താമസസ്ഥലത്ത് മോഷണം നടത്തിയതിനും ക്രിമിനൽ ഭീഷണിപ്പെടുത്തിയതിനും ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയും പിതാവിനെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ പോലീസ് പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ…

Read More
Click Here to Follow Us