ബെംഗളൂരു: ഗോസുരക്ഷക്ക് നിയമമുള്ള കര്‍ണാടകയില്‍ കന്നു കാലികള്‍ കൂട്ടത്തോടെ ചൊറിപിടിച്ച് ചാവുന്നതായി റിപ്പോർട്ട്. ഈച്ചകളും കൊതുകുകളും രോഗം പരത്തി മുന്നേറുമ്പോള്‍ നിവാരണ, പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാർ സംവിധാനങ്ങള്‍ പരാജയമെന്നാണ് നിലവിലെ ആക്ഷേപം. ഇതിന്റെ പ്രത്യാഘാതമായി സംസ്ഥാനത്തെ ക്ഷീരോല്പാദനം പ്രതിദിനം ശരാശരി 10 ലക്ഷം ലിറ്റര്‍ കുറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കൊടും വരള്‍ച്ചക്കാലത്ത് പോലും സംഭവിക്കാത്ത ഇടിവാണിത്. രോഗബാധിത പശുക്കളുടെ പാല്‍ സ്വീകരിക്കുന്നതില്‍ അറബ് രാജ്യങ്ങളുടെ വൈമുഖ്യം ക്ഷീര കയറ്റുമതിയിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കര്‍ണാടക മില്‍ക് ഫെഡറേഷന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ജൂലൈ…
Read MoreMonth: January 2023
ടാക്സി ഡ്രൈവറെ സ്കൂട്ടർ യാത്രക്കാരൻ നടുറോഡിൽ വലിച്ചിഴച്ചു
ബെംഗളൂരു: ടാക്‌സിയിലിടിച്ച ശേഷം നിർത്താതെ പോകാൻ ശ്രമിച്ച സ്‌കൂട്ടർ പിടിച്ചു നിർത്താൻ ശ്രമിച്ച ഡ്രൈവറേയും വലിച്ചിഴച്ച് സ്‌കൂട്ടർ ഓടിയത് ഒരു കിലോമീറ്റർ. ബെംഗളൂരു നഗരത്തിലെ മഗഡി റോഡിൽ ടോൾഗേറ്റിന് സമീപമാണ് മനുഷ്യത്വരഹിതമായ സംഭവം നടന്നത്. തെറ്റായ ദിശയിലെത്തിയ സ്‌കൂട്ടർ ടാക്സിയിലിടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്‌ത് പുറത്തിറങ്ങിയ ടാക്സി ഡ്രൈവർ സ്‌കൂട്ടർ യാത്രക്കാരനുമായി തർക്കത്തിലേർപ്പെട്ടിരുന്നു. തന്റെ വാഹനത്തിന്റെ കേടുപാടുകൾ തീർത്തു തരാൻ ഡ്രൈവർ ആവശ്യപ്പെടുന്നതിനിടെ സ്‌കൂട്ടർ യാത്രക്കാരൻ സ്‌കൂട്ടറുമായി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. തന്നെ ഇടിച്ചിട്ട് കടന്നുകളയാൻ ശ്രമിച്ച സ്കൂട്ടർ യാത്രക്കാരനെ തടയാൻ ടാക്സി ഡ്രൈവർ സ്കൂട്ടറിൻറെ…
Read Moreഇഷ്ടമില്ലാതിരുന്നിട്ടും അമ്മ രാഷ്ട്രീയത്തിലേക്കിറങ്ങി ; പ്രിയങ്ക ഗാന്ധി
ബെംഗളൂരു: ഇന്ത്യന്‍ സംസ്‌കാരവും പാരമ്പര്യവും പഠിച്ചെടുക്കാന്‍ അമ്മ സോണിയ ആദ്യകാലത്ത് ഏറെ പാടുപെട്ടെന്ന് മകളും ഐ.ഐ.സി.സി.ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി . ഇഷ്‌ടമില്ലാതെയാണ് അവര്‍ രാഷ്‌ട്രീയത്തിലിറങ്ങിയതെന്നും പ്രിയങ്ക പറഞ്ഞു. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാ കണ്‍വന്‍ഷനെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക. കരുത്തരും ബുദ്ധിമതികളുമായ രണ്ടു സ്‌ത്രീകളാണ് തന്നെ വളര്‍ത്തിയത്. ഇന്ദിരാ ഗാന്ധിക്ക് 33 വയസുള്ള മകനെ നഷ്‌ടപ്പെടുമ്പോള്‍ തനിക്ക് എട്ടു വയസായിരുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. എന്നാല്‍, സഞ്‌ജയ് ഗാന്ധി മരിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ അവര്‍ രാജ്യസേവനത്തിനായി പോയി. 21-ാം…
Read Moreപോർകാളകൾ കാണികൾക്കിടയിൽ കയറി ആക്രമിച്ചു, 2 മരണം
ബെംഗളൂരു: ശിവമോഗ ജില്ലയിൽ ഇന്നലെ രണ്ടിടങ്ങളിൽ ജെല്ലിക്കെട്ടിന് സമാനമായ പോർകാളകൾ കാണികൾക്കിടയിലേക്ക് കയറിയ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അൽകോല സ്വദേശി വികെ ലോകേഷ്, മാലൂരിലെ കെ രംഗനാഥ് എന്നിവർ ആണ് മരിച്ചത്. ശിവമോഗ്ഗ കൊണഗവള്ളി ഗ്രാമത്തിൽ കാളയെ കളത്തിലിറക്കിയ കായിക വിനോദം കാണാൻ തടിച്ച് കൂടിയ നൂറുകണക്കിനാളുകളുടെ മുൻനിരയിൽ ഇടം നേടിയതായിരുന്നു ലോകേഷ്. വിറളിപൂണ്ട് ആൾക്കൂട്ടത്തിലേക്ക് മുക്രയിട്ടു കയറിയ കാളയുടെ കുത്തേറ്റ് വീഴുകയായിരുന്നു. ഉടൻ ശിവമോഗ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Read Moreഏപ്രിൽ മുതൽ വിമാന യാത്ര ചെലവേറും
ബെംഗളൂരു: ഏപ്രില്‍ മുതല്‍ മംഗളൂരുവില്‍ നിന്നുള്ള വിമാന യാത്രയുടെ ചെലവ് ഉയരും. ഉപയോക്തൃ വികസന ഫീസ് ഉയര്‍ത്തിയതാണ് കാരണം. നിലവില്‍, മംഗളൂരു വിമാനത്താവളത്തില്‍ നിന്നും യാത്ര ചെയ്യുന്ന യാത്രക്കാരില്‍ നിന്നുമാണ് യു ഡി എഫ് ഈടാക്കുന്നത്. എന്നാല്‍ ഫെബ്രുവരി മുതല്‍ മംഗളൂരു വിമാനത്താവളത്തില്‍ലേക്ക് എത്തിച്ചേരുന്ന യാത്രക്കാര്‍ പോലും ഈ ഫീസ് നല്‍കേണ്ടിവരും. ആഭ്യന്തര യാത്രക്കാര്‍ക്ക് 150 രൂപയും രാജ്യാന്തര യാത്രക്കാര്‍ക്ക് 825 രൂപയുമാണ് മംഗളൂരുവില്‍ നിന്ന് പുറത്തേക്ക് പറക്കുന്നതിന് നിലവിലെ ഉപയോക്തൃ വികസന ഫീസ്. 2023 ഏപ്രില്‍ മുതല്‍ ആഭ്യന്തര യാത്രയ്ക്ക് ഉപയോക്തൃ വികസന…
Read Moreപ്രിയങ്കയെ വിമർശിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
ബെംഗളൂരു: കർണാടകയിൽ ഒരു സ്ത്രീയും പ്രിയങ്ക ഗാന്ധിയെ നേതാവായി അംഗീകരിക്കുന്നില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. എന്നിട്ടും യാതൊരു കൂസലുമില്ലാതെ കഴിഞ്ഞ ദിവസം നാ നായിക (ഞാൻ സ്ത്രീ നായിക) എന്ന പരിപാടി ബെംഗളൂരുവിൽ സംഘടിപ്പിച്ചെന്നും പ്രിയങ്ക ഗാന്ധിയെ വിമർശിച്ച് ബസവരാജ് ബൊമ്മൈ പറഞ്ഞു. പ്രിയങ്ക വന്നോട്ടെ. പരിപാടി സംഘടിപ്പിച്ചോട്ടെ. പക്ഷെ അവരുടെ പരിപാടിയുടെ പേര് ഞാൻ സ്ത്രീനായിക എന്നായിരുന്നു. സ്വയം തന്നെ നായികയെന്ന് വിളിക്കുകയാണ് പ്രിയങ്ക. അത് അവരുടെ നിരാശയാണ് കാണിക്കുന്നത്. എന്നാൽ ഒരു സ്ത്രീയും അവരെ നേതാവായി കാണാൻ തയ്യാറല്ല. ആർക്കും…
Read Moreകാറപകടത്തിൽ വ്യാപാരി മരിച്ചു
ബെംഗളൂരു: ദേശീയ പാത 66ൽ കൗപുവിൽ കാൽനടക്കിടെ കാറിടിച്ച് മുംബൈയിലെ വ്യാപാരി ഉഡുപ്പിയിൽ മരിച്ചു. ബാലകൃഷ്ണ ജി പൂജാരിയാണ് തിങ്കളാഴ്ച മരിച്ചത്. മൂലൂർ ബ്രഹ്മശ്രീ നാരായണ ഗുരു സേവാ സംഘം ഓണററി പ്രസിഡണ്ടായ പൂജാരി രണ്ടു ദിവസത്തെ സന്ദർശനത്തിനായി നാട്ടിൽ എത്തിയതായിരുന്നു. ഞായറാഴ്ച വൈകുന്നേരം മൂലൂർ കടയിൽ പോയി മടങ്ങുമ്പോഴാണ് കാർ ഇടിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാൾ ഉടുപ്പിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ ഫലം കണ്ടില്ല.
Read Moreവ്യാജ ലഹരിക്കേസ് ചമച്ച് കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി പോലീസുകാർ
ബെംഗളൂരു : ബെംഗളൂരുവിൽ യുവാവിന്റെ ബാഗിൽ കഞ്ചാവു ഒളിപ്പിച്ചു വെച്ച ശേഷം ലഹരിക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 2500 രൂപ തട്ടിയ രണ്ടുപോലീസുകാർക്ക് സസ്പെൻഷൻ. ബന്ദേപാളയ സ്റ്റേഷനിലെ തീർത്ഥ കുമാർ, മല്ലേഷ് എന്നീ രണ്ടു കോൺസ്റ്റബിൾമാരെയാണ് സസ്പെൻഡ് ചെയ്തത്. എച്ച്.എസ്.ആർ. ലേഔട്ടിൽ സ്വകാര്യകമ്പനിയിൽ ജോലിചെയ്യുന്ന ഹിമാചൽപ്രദേശ് സ്വദേശി വൈഭവ് പാട്ടീലിൽ നിന്നാണ് കോൺസ്റ്റബിൾമാർ പണം തട്ടിയത്. ജോലികഴിഞ്ഞ് രാത്രിയിൽ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന വൈഭവിനെ തടഞ്ഞ് ബാഗിൽ കഞ്ചാവുവെക്കുമെന്നും പണം തന്നില്ലെങ്കിൽ ലഹരികേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു എന്നും വൈഭവ് വ്യാഴാഴ്ച ട്വീറ്റ് ചെയ്തിരുന്നു. അന്വേഷണത്തിൽ…
Read Moreമകരസംക്രാന്തി ആഘോഷത്തിൽ 12 പേർക്ക് പൊള്ളലേറ്റു
ബെംഗളൂരു : മണ്ഡ്യ ജില്ലയിൽ മകരസംക്രാന്തിയോടനുബന്ധിച്ച് കന്നുകാലികളെ അഗ്നിക്കുമുകളിലൂടെ ചാടിക്കുന്ന ചടങ്ങിനിടെ 12 പേർക്ക് പൊള്ളലേറ്റു. ചീരനഹള്ളി, ഹൊസഹള്ളി, സ്വർണസാന്ദ്ര ലേഔട്ടുകളിൽ നടന്ന ചടങ്ങുകളിലാണ് പൊള്ളലേറ്റത്. കന്നുകാലികൾക്കൊപ്പം അഗ്നിക്കുമുകളിലൂടെ ഓടുന്നതിനിടെ കാലുകളിൽ പൊള്ളലേൽക്കുകയായിരുന്നു. മുൻകരുതലുകളെടുക്കാതെയാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് ആരോപണമുണ്ട്. പൊള്ളൽ ഏറ്റവരെ മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു.
Read Moreബെംഗളൂരു – മൈസൂരു വൈദ്യുത ബസ് സർവീസ് ആരംഭിച്ചു
ബെംഗളൂരു: കർണാടക ആർ.ടി.സി.യുടെ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കുള്ള വൈദ്യുത ബസ് സർവീസ് ഇന്നലെ ആരംഭിച്ചു. തുടർന്നും ഈ ബസുകൾ എല്ലാദിവസവും രാവിലെ 6.45-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 9.30-ന് മൈസൂരുവിലെക്ക് സർവീസ് നടത്തും. തിരിച്ച് ഉച്ചയ്ക്ക് 12-ന് മൈസൂരുവിൽനിന്ന് പുറപ്പെട്ട് 2.45-ന് ബെംഗളൂരുവിലെത്തും. 282 കിലോമീറ്ററാണ് ഇരുവശത്തേക്കുമായി ബസ് സഞ്ചരിക്കുന്നത്. വൈദ്യുത ബസുകൾക്ക് ബെംഗളൂരു – മൈസൂരു റൂട്ടിൽ 300 രൂപയാണ് ടിക്കറ്റ് നിരക്ക്.
Read More