വ്യാജ ലഹരിക്കേസ് ചമച്ച് കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി പോലീസുകാർ

ബെംഗളൂരു : ബെംഗളൂരുവിൽ യുവാവിന്റെ ബാഗിൽ കഞ്ചാവു ഒളിപ്പിച്ചു വെച്ച ശേഷം ലഹരിക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 2500 രൂപ തട്ടിയ രണ്ടുപോലീസുകാർക്ക് സസ്പെൻഷൻ. ബന്ദേപാളയ സ്റ്റേഷനിലെ തീർത്ഥ കുമാർ, മല്ലേഷ് എന്നീ രണ്ടു കോൺസ്റ്റബിൾമാരെയാണ് സസ്പെൻഡ് ചെയ്തത്.

എച്ച്.എസ്.ആർ. ലേഔട്ടിൽ സ്വകാര്യകമ്പനിയിൽ ജോലിചെയ്യുന്ന ഹിമാചൽപ്രദേശ് സ്വദേശി വൈഭവ് പാട്ടീലിൽ നിന്നാണ് കോൺസ്റ്റബിൾമാർ പണം തട്ടിയത്. ജോലികഴിഞ്ഞ് രാത്രിയിൽ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന വൈഭവിനെ തടഞ്ഞ് ബാഗിൽ കഞ്ചാവുവെക്കുമെന്നും പണം തന്നില്ലെങ്കിൽ ലഹരികേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു എന്നും വൈഭവ് വ്യാഴാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പോലീസുകാരെ സസ്പെൻഡ് ചെയ്തതെന്ന് ബെംഗളൂരു സൗത്ത് ഡി.സി.പി. സി.കെ. ബാബ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts