മജസ്റ്റിക്കിലെയും കെആര്‍മാര്‍ക്കെറ്റിലെയും കെഎസ്ആര്‍ടിസി ബുക്കിംഗ് കൌണ്ടറുകള്‍ അടച്ചു പൂട്ടി;ഒരു ലക്ഷത്തോളം കളക്ഷന്‍ ഉണ്ടായിരുന്ന കൌണ്ടറുകള്‍ പൂട്ടിയത് ആര്‍ക്ക് വേണ്ടി?

ബെംഗളൂരു : സിറ്റിയിലെ രണ്ട് കേരള ആര്‍ ടി സി ബുക്കിംഗ് കൌണ്ടറുകള്‍ അടച്ചു പൂട്ടി. മജസ്റ്റിക്കിലെയും കലാശിപാളയത്തെയും കൗണ്ടറുകളാണ് കലക്‌ഷൻ കുറവാണെന്ന കാരണത്താൽ പൂട്ടാൻ കെഎസ്ആർടിസി അധികൃതർ ഉത്തരവിട്ടത്. ഈ കൗണ്ടറുകളിൽ ജോലി ചെയ്തിരുന്ന ജീവനക്കാർ ഇന്നലെ നാട്ടിലേക്കു മടങ്ങി. ബെംഗളൂരുവിൽ കേരളത്തിന്റെ ആദ്യ റിസർവേഷൻ കൗണ്ടറാണ് മജസ്റ്റിക്കിലേത്. പിന്നീട് കേരള ബസുകളിലേറെയും മൈസൂരു റോഡിലെ സാറ്റ്‌ലൈറ്റ് ബസ് സ്റ്റാൻഡിലേക്കു മാറിയെങ്കിലും മജസ്റ്റിക് കൗണ്ടർ തുടർന്നു.

ഇതിനു പുറമെ കഴിഞ്ഞ സർക്കാരിന്റെ കാലത്തു ശാന്തിനഗർ, കലാശിപാളയം, പീനിയ എന്നിവിടങ്ങളിലും കൗണ്ടർ തുറന്നു. കലാശിപാളയത്തു നിന്നു നിലവിൽ കണ്ണൂർ, കോഴിക്കോട്, പയ്യന്നൂർ, തലശേരി ഭാഗങ്ങളിലേക്കുള്ള ബസുകൾ‌ പുറപ്പെടുന്നുണ്ട്. കൗണ്ടർ പൂട്ടിയതോടെ ഈ ബസുകൾ ഇവിടെ എത്തുമോയെന്ന് ഉറപ്പില്ല. മജസ്റ്റിക്കിൽ കർണാടക ആർടിസിയും കലാശിപാളയത്ത് ബിഎംടിസിയുമാണ് കൗണ്ടറിനു സ്ഥലം നൽകിയത്. ഈ കൗണ്ടറുകൾ പിൻവലിക്കുന്നതു കേരളത്തിനു ഭാവിയിൽ തിരിച്ചടിയാകുമെന്നു യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

കേരള ആർടിസിക്ക് ഏറ്റവുമധികം വരുമാനം ലഭിക്കുന്ന ബെംഗളൂരുവിൽനിന്നു ദിവസേന അമ്പതോളം സർവീസുകളാണുള്ളത്. ഇതിനു പുറമെ ഉൽസവകാലങ്ങളിൽ നൂറോളം സ്പെഷൽ സർവീസുകളും ഉണ്ടാകാറുണ്ട്. ഓൺലൈൻ ബുക്കിങ് സൗകര്യമുണ്ടെങ്കിലും നൂറുകണക്കിനാളുകൾ കൗണ്ടറുകളിൽ നേരിട്ടെത്തി ടിക്കറ്റെടുക്കുന്നുണ്ട്. കലാശിപാളയത്ത് കഴിഞ്ഞ വർഷം ഇന്റർസ്റ്റേറ്റ് ബസ് ടെർമിനലിന്റെ നിർമാണം തുടങ്ങിയിട്ടുണ്ട്. ഇതു പൂർത്തിയാകുന്നതോടെ ഇവിടെ യാത്രാ തിരക്കു കൂടും.

മജസ്റ്റിക്കിൽ നിന്നു കേരള ആർടിസിയുടെ ഒരു ബസ് പോലും പുറപ്പെടുന്നില്ലെന്നതാണു കൗണ്ടറിലെ തിരക്കു കുറയാൻ കാരണം. എന്നാൽ കലക്‌ഷന്റെ പേരിൽ മജസ്റ്റിക്കിലെയും കലാശിപാളയത്തെയും കൗണ്ടറുകൾ നഷ്ടപ്പെടുത്തിയാൽ ഭാവിയിൽ ഇത്തരം സൗകര്യങ്ങൾ ലഭിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നാണ് യാത്രക്കാരുടെ ആശങ്ക. കർണാടക ആർടിസിക്കു സ്വന്തം കൗണ്ടറുകൾക്കു പുറമെ സ്വകാര്യ ഏജൻസികളുമായി സഹകരിച്ചു നഗരത്തിന്റെ മുക്കിലും മൂലയിലുമായി നൂറുകണക്കിനു റിസർവേഷൻ കൗണ്ടറുകളുണ്ട്. എത്രപേർ നേരിട്ടെത്തി ടിക്കറ്റെടുക്കുന്നു എന്നു നോക്കാതെയാണ് ഇവയുടെ പ്രവർത്തനമെന്നും യാത്രക്കാർ പറയുന്നു.

റെഡ് ബസ് വെബ്സൈറ്റ് ലൂടെ ഒരു മാസം മുന്‍പേ കേരള ആര്‍ ടി സി ബുക്കിംഗ് ആരംഭിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us