ചെങ്ങന്നൂരിൽ ഇടത് തരംഗം; ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​ലി​ട​റി യു​ഡി​എ​ഫ്…

ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂർ എൽഡിഎഫ് തരംഗം. രാവിലെ എട്ടിനാരംഭിച്ച വോട്ടെണ്ണൽ ഏഴ് റൗണ്ട് പൂർത്തിയാക്കിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ എണ്ണായിരത്തിലധികം വോട്ടുകൾക്ക് മുന്നിലാണ്.

ആദ്യ ഫല സൂചനകൾ ലഭ്യമായപ്പോൾ തന്നെ എൽഡിഎഫ് വ്യക്തമായ മുന്നേറ്റം ആരംഭിച്ചിരുന്നു. യുഡിഎഫ് ശക്തി കേന്ദ്രമായ മാന്നാർ പഞ്ചായത്തിലെ ബൂത്തുകളാണ് ആദ്യം എണ്ണിയത്. ഇതിൽ എൽഡിഎഫ് ലീഡ് നേടിയതോടെ ചെങ്ങന്നൂരിൽ ഇടതു തരംഗമാണെന്ന സൂചന വ്യക്തമായി. പഞ്ചായത്തിലെ 14 ബൂത്തുകളിൽ 13ലും എൽഡിഎഫ് സ്ഥാനാർഥി ലീഡ് നേടി. ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 1,532 വോട്ടിന്‍റെ ലീഡാണ് എൽഡിഎഫിനുണ്ടായത്.

  ബെംഗളൂരു നഗര വികസന പദ്ധതികൾ ഇനി വിരൽത്തുമ്പിൽ; പദ്ധതി പുരോഗതി അറിയാൻ 'സിറ്റി ലാറ്റെ'

തുടർന്ന് പാണ്ടനാട്, തിരുവനൻവണ്ടൂർ പഞ്ചായത്തുകളിലെ ബൂത്തുകൾ എണ്ണിയപ്പോഴും സ്ഥിതി വ്യത്യസ്തമായില്ല. മാന്നാറിലെ വ്യക്തമായ ലീഡ് തുടർന്നുള്ള പഞ്ചായത്തുകളിലും സജി ചെറിയാൻ തുടർന്നു. ബിജെപി ശക്തി കേന്ദ്രമായ തിരുവനൻവണ്ടൂരിൽ സജി ചെറിയാൻ ലീഡ് കരസ്ഥമാക്കിയതോടെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് തരംഗമെന്നത് വ്യക്തമായി.

വോട്ടെണ്ണിയ ബൂത്തുകളിൽ ഭൂരിഭാഗവും നേടിയാണ് എൽഡിഎഫ് മുന്നേറ്റമുണ്ടാക്കിയത്. സജി ചെറിയാന്‍റെ ജന്മനാടായ മുളക്കുഴ പഞ്ചായത്ത് അടക്കമുള്ള പ്രദേശങ്ങളിലെ ബൂത്തുകളാണ് അഞ്ചാം റൗണ്ടിൽ എണ്ണിയത്. ഇവിടെയും വ്യക്തമായ മുന്നേറ്റമാണ് ഇടത് സ്ഥാനാർഥിക്കുണ്ടായത്. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടം പൂർത്തിയാകുന്പോൾ തന്നെ കഴിഞ്ഞതവണ എൽഡിഎഫ് സ്ഥാനാർഥി നേടിയ ലീഡിനെക്കാൾ കൂടുതൽ വോട്ടുകൾ സജി ചെറിയാൻ നേടിയിട്ടുണ്ട്.

  ശല്യം ആരോപിച്ച് തെരുവ് നായ്ക്കൾക്ക് വിഷം നൽകി; ആറോളം നായ്ക്കൾ ചത്തു, ഉദ്യോഗസ്ഥർക്കെതിരെയും പ്രതിഷേധം

പരന്പരാഗത ശക്തികേന്ദ്രങ്ങളിൽ കൂടുതൽ വോട്ട് നേടാമെന്ന പ്രതീക്ഷകൾ തകർന്നതോടെ യുഡിഎഫ് കേന്ദ്രങ്ങൾ അപ്രതീക്ഷിത ആഘാതത്തിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശ്രീധരൻപിള്ള നേടിയ മുന്നേറ്റം ഇത്തവണ ദൃശ്യമായേയില്ല. ഇത് ബിജെപി വോട്ടുകളിൽ വലിയ ചോർച്ചയുണ്ടാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
[masterslider id="10"]

Related posts