കൈറാനയിൽ ബിജെപിക്ക് വൻ തിരിച്ചടി; പ്രതിപക്ഷ സഖ്യത്തിന്‍റെ മുന്നേറ്റം

ലക്നോ: രാജ്യം ഉറ്റുനോക്കുന്ന ഉത്തർപ്രദേശിലെ ലോക്സഭാ മണ്ഡലമായ കൈറാനയിൽ വോട്ടെണ്ണലിൽ ബിജെപിക്ക് വൻ തിരിച്ചടി. പ്രതിപക്ഷ സഖ്യത്തിന്‍റെ പൊതു സ്ഥാനാർഥി ആർഎൽഡിയിലെ തബ്സും ഹസൻബീഗം പതിനാലായിരത്തിലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ മാറ്റുരക്കാനുള്ള പ്രതിപക്ഷ സഖ്യത്തിന്‍റെ പരീക്ഷണ വേദിയായാണ് കൈറാന മണ്ഡലത്തെ രാഷ്ട്രീയ പാർട്ടികൾ കാണുന്നത്. യുപിയിലെ നൂർപുർ നിയമസഭാ മണ്ഡലത്തിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി മുന്നിട്ടു നിൽക്കുകയാണ്.

  ട്രൈബൽ സ്കൂൾ കുട്ടികൾക്ക് കൈയിൽ കൊടുക്കാതെ മേശപ്പുറത്തേക്ക് മിഠായി വിതറി വി. മുരളീധരൻ; വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പിയത് പുനരാവിഷ്‍കരിച്ചതായി വിമർശനം

അതേസമയം, മഹാരാഷ്ട്രയിലെ പാൽഘറിലും ഭണ്ഡാരഗോണ്ടിയയിലും ബിജെപിയാണ് മുന്നിൽ. കർണാടകത്തിലെ ആർആർ നഗറിൽ കോണ്‍ഗ്രസ് മുന്നിലും ജെഡിഎസ് മൂന്നാം സ്ഥാനത്തുമായി. പഞ്ചാബിലെ ഷാകോട്ടിൽ കോണ്‍ഗ്രസ് മുന്നേറ്റമാണ് കാണാൻ സാധിക്കുന്നത്.

പശ്ചിമബംഗാളിലെ മഹേഷ്തലയിൽ നടന്ന തെരഞ്ഞെടുപ്പിലും തൃണമൂൽ കോണ്‍ഗ്രസ് ബഹുദൂരം മുന്നിലാണ്. ജാർഖണ്ഡിലെ സിലിയിൽ എജെഎസ്‌യു ലീഡ് ചെയ്യുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വനിതാ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; നഗരത്തെ ഞെട്ടിച്ച് വീണ്ടും ഒളിഞ്ഞുനോട്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇരകൾക്ക് 2 വർഷത്തെ ശിക്ഷയോ? ബെംഗളൂരുവിലെ പ്രമുഖ സർവകലാശാലയിൽ വിദ്യാർത്ഥി സസ്പെൻഷനെച്ചൊല്ലി വൻ പ്രതിഷേധം!
[masterslider id="10"]

Related posts