ന്യൂ ഡൽഹി: 2002ലെ ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികൾ സമൂഹത്തിൽ സ്വതന്ത്ര്യരായി നടക്കുന്നതിനെതിരെ എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തർ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഓഗസ്റ്റ് 15നാണ് കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.
‘അഞ്ച് മാസം ഗർഭിണിയായ ഒരു സ്ത്രീ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു, അവരുടെ കുടുംബാംഗങ്ങളെ കൊന്നു. ഇപ്പൊൾ അതേ കേസിലെ 11 പ്രതികളും സമൂഹത്തിൽ സ്വതന്ത്രരായി നടക്കുകയാണ്. അവരെ പൂമാലയിട്ട് ആളുകൾ സ്വീകരിക്കുന്നു. ഒരിക്കലും സത്യം മറച്ചുവെക്കരുത്. ആലോചിക്കൂ. ഈ സമൂഹത്തിന് ശരിക്കും എന്തോ പ്രശ്‌നമുണ്ട്’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Related posts
-
ചൈനയിൽ എച്ച്എംപിവി പടരുന്നു; മാസ്ക് ധരിക്കാൻ നിർദേശം
ന്യൂഡൽഹി: ലോകത്തെ മുഴുവന് ആശങ്കയിലാഴ്ത്തി ചൈനയില് എച്ച്എംപിവി (ഹ്യൂമന് മെറ്റന്യൂമോ വൈറസ്)... -
ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപി സ്ഥിരീകരിച്ചു
ന്യൂഡൽഹി: ഗുജറാത്തിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു. രണ്ട് മാസം പ്രായമുള്ള കുട്ടിക്കാണ്... -
അവിവാഹിതർക്ക് ഇനി മുറി അനുവദിക്കില്ലെന്ന് ഒയോ
ന്യൂഡൽഹി: ഓയോ പോളിസിയിൽ ഇനി പുതിയ മാറ്റങ്ങൾ. അവിവാഹിതരായ സ്ത്രീ പുരുഷന്മാരെ...