മൊബൈൽ ഫോൺ അമിതമായി ഉപയോഗിച്ചതിന് അമ്മ വഴക്കു പറഞ്ഞു, വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ബെംഗളൂരു: മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിനെ മാതാവ് ശാസിച്ചതിനെ തുടര്‍ന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി. മംഗളൂരു പദവ് ബി വിലേജിലെ കൊടിമുറയില്‍ റെഡ് ബ്രിക്‌സ് അപാര്‍ട്‌മെന്റില്‍ താമസിക്കുന്ന ജഗദീഷ് – വിനയ ദമ്പതികളുടെ മകന്‍ ജ്ഞാനേഷ് (14) ആണ് മരിച്ചത്. മംഗളൂരുവിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ജ്ഞാനേഷിനെ മാതാവ് ശകാരിച്ചിരുന്നു. ഇതില്‍ അസ്വസ്ഥനായ കുട്ടി കുളിച്ചിട്ട് വരാമെന്ന് പറഞ്ഞ് കുളിമുറിയില്‍ പോയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് പിതാവ് ജഗദീഷ് കുളിമുറിയുടെ ജനാലയിലൂടെ നോക്കിയപ്പോഴാണ്…

Read More

ശിവജിയെ അപമാനിച്ചെന്ന് ആരോപണം, പ്രതി പ്രായപൂർത്തിയാകാത്ത കുട്ടി 

ബെംഗളൂരു: ശിവജിയെ അപമാനിച്ചെന്നാരോപിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ കസ്റ്റഡിലെടുത്തു. വിജയപുര സ്വദേശിയായ കുട്ടിയെ ആണ് കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തില്‍ കുട്ടിയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടി വാട്‌സ് ആപ്പില്‍ ശിവജിയെ അപമാനിച്ച്‌ സ്റ്റാറ്റസ് ഇട്ടെന്നാണ്‌ ആരോപണം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 എ പ്രകാരമാണ് എഫ്‌ഐആര്‍. കുട്ടി വാട്‌സ് ആപ്പില്‍ സ്റ്റാറ്റസ് ആക്കിയിട്ട വീഡിയോ ശിവജിയെ അപമാനിച്ചുവെന്നാരോപിച്ച്‌ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് കേസെടുക്കുകയും കുട്ടിയെ കസ്റ്റഡില്‍ എടുക്കുകയും ചെയ്തത്. പരാതി നല്‍കിയെങ്കിലും പോലീസ് കുട്ടിക്കെതിരെ കേസ് എടുക്കാന്‍ തയ്യാറായില്ല.എന്നാല്‍ കുട്ടി വീഡിയോ…

Read More

പശു ഇറച്ചി കൈവശം വച്ചു എന്ന ആരോപണം, യുവാവിന് ക്രൂര മർദ്ദനം 

ബെംഗളൂരു: പശു ഇറച്ചി കൈവശം വച്ചു എന്നാരോപിച്ച് യുവാവിന് ക്രൂര മർദ്ദനം. കർണാടകയിലെ ചിക്കമഗളുരുവിലാണ് സംഭവം. അസം സ്വദേശിയെ തൂണിൽ കെട്ടിയിട്ടാണ് മർദിച്ചത്. സംഭവത്തിൽ മൂന്ന് ബജ്റംഗ് ദൾ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ഇറച്ചിയുമായി പോവുകയായിരുന്ന അസം സ്വദേശിയെ ബജ്‌റംഗ് ദൾ പ്രവർത്തകർ പിടിച്ചുവച്ച്, കയ്യിൽ പശു ഇറച്ചിയാണെന്ന് സംശയിച്ച് തൂണിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. മർദ്ദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. മൂന്ന് പേർക്കെതിരെ കേസെടുത്തു. കൂടാതെ, പിടികൂടിയ ഇറച്ചി പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.

Read More

സ്വകാര്യ വീഡിയോ വൈറലാക്കുമെന്ന് ഭീഷണി, വിദ്യാർത്ഥി ജീവനൊടുക്കി

ബെംഗളൂരു: ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട വ്യക്തി സ്വകാര്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി. ധര്‍മസ്ഥല അശോക്‌നഗര്‍ സ്വദേശിയും ബികോം വിദ്യാര്‍ഥിയുമായ ഹര്‍ഷിത്ത് (19) ആണ് മരിച്ചത്. 15 ദിവസം മുമ്പാണ് ഹര്‍ഷിത്ത് ഇന്‍സ്റ്റഗ്രാം വഴി അപരിചിതനുമായി ബന്ധപ്പെട്ടത്. അവര്‍ പരസ്പരം ചാറ്റ് ചെയ്യാറുണ്ടായിരുന്നു. കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം, അപരിചിതന്‍ ഹര്‍ഷിത്തിനെ വിളിച്ച്‌ ഹര്‍ഷിത്തിന്റെ സ്വകാര്യ വീഡിയോ തന്റെ പക്കലുണ്ടെന്നും അത് വൈറലാക്കുമെന്നും ഇല്ലെങ്കില്‍ 11,000 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. തുക നല്‍കാമെന്നും ജനുവരി 23 വരെ സമയം നല്‍കണമെന്നും…

Read More

സദാചാര പോലീസിങ്, പോലീസുകാരൻ അറസ്റ്റിൽ

ബെംഗളൂരു: തടാകക്കരയിൽ വിശ്രമിക്കുകയായിരുന്ന യുവതിയോടും യുവാവിനോടും മോശമായി പെരുമാറി സദാചാര പോലീസ് ചമഞ്ഞ പോലീസുകാരനെ അറസ്റ്റുചെയ്തു. മഞ്ജുനാഥ് റെഡ്ഡി എന്ന പോലീസുകാരനാണ് അറസ്റ്റിലായത് . ബെംഗളൂരു മാർത്തഹള്ളിയിൽ കുന്ദനഹള്ളി തടാകത്തിന് സമീപത്തെ പാർക്കിൽ എത്തിയവർക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ഇവരുടെ സമീപത്തെത്തിയ പോലീസുകാരൻ അനുവാദമില്ലാതെ ഇവരുടെ ഫോട്ടോ എടുക്കുകയും ഇവിടെ നിന്ന് മാറണം എന്നാവശ്യപ്പെടുകയും ചെയ്തു . അതിക്രമിച്ചു കയറിയതിനു 1000 രൂപ പിഴയും ഈടാക്കി. തുടർന്ന് സംഭവം വിവരിച്ച യുവതി പോലീസുകാരന്റെ വണ്ടി നമ്പർ ഉൾപ്പടെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടു. പോലീസുകാരന്…

Read More

പോലീസിനെതിരെ സദാചാര ആരോപണവുമായി പെൺകുട്ടി 

ബെംഗളൂരു: ആണ്‍ സുഹൃത്തിനൊപ്പം തടാകക്കരയില്‍ വിശ്രമിക്കാനെത്തിയപ്പോള്‍ പോലീസ് അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പെണ്‍കുട്ടി. അര്‍ഷ ലത്തീഫ് എന്ന പെണ്‍കുട്ടിയാണ് ബെംഗളൂരു പോലീസിനെതിരെ ട്വീറ്റ് ചെയ്തത്. കുന്ദലഹള്ളി തടാകത്തിന്റെ കരയിലേക്കാണ് സുഹൃത്തിനൊപ്പം പെണ്‍കുട്ടി വിശ്രമിക്കാനെത്തിയത്. എന്നാല്‍ ഇവിടെ ഇരിക്കാന്‍ അനുവാദമില്ലെന്ന് പോലീസ് പറഞ്ഞതായി പെണ്‍കുട്ടി ആരോപിച്ചു. പിന്നീട് പോലീസ് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി . നാടും ജോലിയും വീടും പോലീസുകാരന്‍ ചോദിച്ചു. എന്തിനാണ് ഇവിടെ വന്നതെന്നും അനുവാദമില്ലാതെ ഇരുന്നതിന് പോലീസ് സ്റ്റേഷനിലെത്തി പിഴ അടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി കുറിച്ചു. ഇവിടെ ഇരുന്ന് നിങ്ങള്‍…

Read More

കന്നഡ സാഹിത്യകാരൻ കെ. വി തിരുമലേഷ് അന്തരിച്ചു

death

ബെംഗളൂരു: പ്രശസ്ത കന്നഡ സാഹിത്യകാരനും കാസർകോട് ഗവ. കോളേജ് മുൻ ഇംഗ്ലീഷ് ലക്‌ചററുമായ ഡോ. കെ.വി തിരുമലേഷ് (83) അന്തരിച്ചു. കാറഡുക്ക സ്വദേശിയാണ്. ഹൈദരാബാദിലെ മകളുടെ വീട്ടിലായിരുന്നു താമസം. ഒമ്പത് കവിതാസമാഹാരങ്ങളും മൂന്ന് നോവലുകളും നാല് കഥാസമാഹാരങ്ങളും ഒമ്പത് നിരൂപണ ഗ്രന്ഥങ്ങളും അഞ്ച് പരിഭാഷാ കൃതികളും പുറത്തിറങ്ങിയിട്ടുണ്ട്. ഭാഷാ ശാസ്ത്രവുമായി ബന്ധപ്പെട്ട ഇംഗ്ലീഷിലും നാല് പുസ്തകങ്ങൾ പുറത്തിറക്കി. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, കർണാടക സാഹിത്യഅക്കാദമി അവാർഡ്, കുമാരനാശാൻ അവാർഡ്, വർധമാന സാഹിത്യ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ തിരുമലേശിന് ലഭിച്ചിരുന്നു. നീർച്ചാൽ മഹാജന സംസ്‌കൃത…

Read More

നാളെ മുതൽ കർശന പരിശോധന, ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ പൂട്ടു വീഴും

തിരുവനന്തപുരം: ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ഭക്ഷ്യസാധനങ്ങൾ തയാറാക്കുന്നവരും വിതരണം ചെയ്യുന്നവരും ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെ മുതൽ ഉദ്യോഗസ്ഥർ വ്യാപകമായി കടകൾ പരിശോധിക്കും. ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ കടകൾ പൂട്ടുമെന്നാണു സർക്കാരിന്റെ മുന്നറിയിപ്പ്. കാർഡ് നൽകിയെന്ന് ഉറപ്പാക്കിയശേഷമേ തുറക്കാൻ അനുമതിയുള്ളൂ. ഇതിന് ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ അനുമതിയും വേണം. സംസ്ഥാനത്തിന്റെ പലഭാഗവും ഭക്ഷ്യവിഷബാധ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്.സംസ്ഥാനത്ത് 6 ലക്ഷത്തോളം ഭക്ഷ്യോൽപ്പന്ന വിതരണം, വിൽപന കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഹോട്ടൽ, റസ്റ്റോറന്റ്, ബേക്കറി വിഭാഗത്തിൽ ഒന്നര…

Read More

സീറ്റ്‌ ബെൽറ്റ്‌ ധരിക്കാത്തതിന് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്‌ 

ബെംഗളൂരു: ട്രാഫിക് പോലീസിന്റെ ബോധവത്കരണ പ്രവര്‍ത്തനങ്ങളും കര്‍ശന പരിശോധനയും ഫലം കണ്ടു തുടങ്ങി . 2022-ല്‍ ബെംഗളൂരു നഗരത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കുത്തനെ കുറഞ്ഞതായി റിപ്പോർട്ട്‌. 1,22,929 കേസുകളാണ് 2022-ല്‍ നഗരത്തില്‍ രജിസ്റ്റര്‍ ചെയ്തത്. 2021-ല്‍ 3,08,145 കേസുകള്‍ രജിസ്റ്റര്‍ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം സന്നദ്ധസംഘടനകളുമായി ചേര്‍ന്ന് സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരു ട്രാഫിക് പോലീസ് വ്യാപകമായ പ്രചാരണങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പോലീസിന്റെ കണക്കനുസരിച്ച്‌ കനകപുര റോഡ്, ബന്നാര്‍ഘട്ട റോഡ്, മാഗഡി റോഡ്, മൈസൂരു റോഡ്, തുമകൂരു റോഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍…

Read More

സംഗീത പരിപാടിക്കിടെ ഗായകന് നേരെ കുപ്പിയേറ്, 2 പേർ പിടിയിൽ

ബെംഗളൂരു : വിജയനഗറില്‍ സംഗീതപരിപാടിക്കിടെ ഗായകന്‍ കൈലാശ് ഖേറിന് നേരെ കുപ്പിയേറ് നടന്ന സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. ഞായറാഴ്ച വൈകീട്ട് ഹംപി ഉത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിയിലാണ് സംഭവം. പരിപാടിയില്‍ കന്നഡ പാട്ടുകള്‍ പാടണമെന്ന് ആവശ്യപ്പെട്ട് രണ്ട് യുവാക്കള്‍ കുപ്പിയേറ് നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പരിപാടിയുടെ തുടക്കത്തില്‍ തന്നെ കന്നട പാട്ടുകള്‍ പാടണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരിഗണിക്കാതായതോടെ കുപ്പിയെറിയുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. അതേസമയം, യുവാക്കളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഹംപിയില്‍ ജനുവരി 27നാണ് ഉത്സവം തുടങ്ങിയത്. സംസ്ഥാനത്ത് വിജയപുര ജില്ല രൂപവത്കരിച്ചതിന് ശേഷം ആദ്യമായാണ്…

Read More
Click Here to Follow Us