യശ്വന്ത്പുര-കണ്ണൂർ ഉൽസവ കാല സ്പെഷ്യൽ തീവണ്ടിക്ക് “ചുവപ്പ് സിഗ്നൽ “…

ബെംഗളൂരു : യശ്വന്ത് പുര -കണ്ണൂർ ഉൽസവ കാല സ്പെഷ്യൽ ട്രെയിൻ (06537/06538) നിർത്തുന്നു.

മലബാറിലെ യാത്രക്കാരുടെ ഏക തീവണ്ടിയായ യശ്വന്ത് പുര- കണ്ണൂർ ട്രെയിൻ ഇന്നാണ് അവസാനമായി സർവ്വീസ് നടത്തുന്നത്. നാളെ മുതൽ ഈ സെക്ടറിൽ ട്രെയിൻ ബുക്കിംഗ് ലഭ്യമല്ല.

കണ്ണൂരിൽ നിന്ന്  യശ്വന്ത് പുരയിലേക്ക് നാളെ കൂടി ട്രെയിൻ സർവ്വീസ് ഉള്ളതായി ബുക്കിംഗ് വെബ് സൈറ്റിൽ കാണിക്കുന്നു.

  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

ദീപാവലി സ്പെഷ്യൽ എന്ന നിലക്കാണ് യശ്വന്ത്പുര -കണ്ണൂർ ,കന്യാകുമാരി ട്രെയിനുകൾ ലോക്ക് ഡൗണിന് ശേഷം സർവീസ് തുടങ്ങിയത്.

ക്രിസ്തുമസിനോടനുബന്ധിച്ച് കന്യാകുമാരി ട്രെയിൻ ഡിസംബറിൽ കൂടി സർവ്വീസ് നടത്തും.

കേരളത്തിലെ ക്വാറൻറീൻ വ്യവസ്ഥകളും കോവിഡ് ഭയവും മറ്റുമായിരിക്കാം യാത്രക്കാരുടെ എണ്ണം വളരെയധികം കുറച്ചത്.

ഇതാണ് തീവണ്ടി സർവീസ് നിർത്താൻ കാരണം എന്ന് കരുതുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
[masterslider id="10"]

Related posts