ബെംഗളൂരു: പുതുവത്സര പാര്‍ട്ടികള്‍ മംഗളൂരുവില്‍ നിരോധിക്കണമെന്ന ആവശ്യവുമായി ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍. ഇതിനായി ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ പൊലീസ് കമ്മീഷണര്‍ക്ക് മെമ്മോറണ്ടം നല്‍കി. മുസ്‍ലിം പുരുഷന്‍മാര്‍ ലവ് ജിഹാദിനു വേണ്ടി ബാറുകളും പബ്ബുകളും ദുരുപയോഗം ചെയ്യുമെന്നും അതുകൊണ്ടുതന്നെ പുതുവര്‍ഷത്തില്‍ എല്ലാ ബാറുകളും പബ്ബുകളും നിശ്ചിത സമയത്തിനുള്ളില്‍ അടച്ചിടണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇസ്‍ലാമില്‍ മദ്യവും സംഗീതവും വിലക്കപ്പെട്ടതിനാല്‍ പുതുവത്സര തലേന്ന് മുസ്‍ലിം യുവാക്കളെ ഹോട്ടലുകളിലും പബ്ബുകളിലും പ്രവേശിപ്പിക്കരുതെന്ന് പബ് ഉടമകളോടും മാനേജര്‍മാരോടും ബജ്റംഗ് ദള്‍ നേതാവ് പുനീത് അത്താവര്‍ കത്തിലൂടെ ആവശ്യപ്പെട്ടു. മംഗളൂരുവിലെ ഹോട്ടലുകളും പബ്ബുകളും…
Read MoreYear: 2022
സിക്കിം സൈനിക ട്രക്ക് അപകടം: മരിച്ചവരിൽ ഒരു മലയാളി സൈനികനും
ന്യൂഡൽഹി: സേനാവാഹനം അപകടത്തില്‍പ്പെട്ട് 16 സൈനികര്‍ മരിച്ച കൂട്ടത്തിൽ ഒരാൾ മലയാളിയും. സംഭവത്തിൽ നാലുപേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ സിക്കിമിലെ സേമയിലാണ് അപകടം നടന്നത്. സംഘം സഞ്ചരിച്ച ട്രക്ക് കൊക്കയിലേക്ക് മറിയുകയായിരുന്നു. പതിനാറുപേരുടെ മൃതദേഹം കണ്ടെടുത്തു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തില്‍ 20 പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഗാങ്‌ടോക്കിലെ എസ്ടിഎന്‍എം ആശുപത്രിയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സൈന്യത്തിന് കൈമാറും. മരിച്ച സൈനികരുടെ പേരുകളുടെയും ജന്മസ്ഥലങ്ങളുടെയും ഒരു പൂരിപ്പിക്കൽ പട്ടിക 1) നിയാബ് സുബേദാർ ചന്ദൻ കുമാർ മിശ്ര (ഖഗാരിയ, ബീഹാർ) 2) നിയാബ്…
Read Moreആറ് റോഡുകൾ ദേശീയപാതയാക്കണമെന്ന് ആവശ്യം: മൂന്ന് റോഡുകൾ കേരളത്തിലേക്കുള്ളവ
മൈസൂരു : സംസ്ഥാനത്ത് നിന്നും കേരളത്തിലേക്കുള്ള മൂന്ന് റോഡുകളുൾപ്പെടെ സംസ്ഥാനത്തെ ആറ് റോഡുകൾ ദേശീയപാതകളാക്കണമെന്ന് കേന്ദ്രസർക്കാരിനുമുമ്പാകെ ആവശ്യം. മൈസൂരു, മാണ്ഡ്യ, കുടക്, ഹാസൻ ജില്ലകളിലെ സംസ്ഥാനപാതകളെ ദേശീയപാതകളാക്കി ഉയർത്താൻ ആവശ്യപ്പെട്ടുകൊണ്ട് മൈസൂരു-കുടക് എം.പി. പ്രതാപസിംഹ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകി. 118 കിലോമീറ്റർ ദൈർഘ്യമുള്ള ചന്നരായപട്ടണ-ഹോളെനർസിപുർ-അർകൽഗുഡ്-കൊട്‌ലിപേട്ട്-മടിക്കേരി-വീരാജ്പേട്ട്-മാക്കൂട്ടം റോഡാണ് ആദ്യത്തേത്. തുടർന്ന് കേരള അതിർത്തിയാണ് മാക്കൂട്ടത്തിനുശേഷം വരുന്നത്. ഹാസൻ, കുടക് എന്നിവിടങ്ങളിൽനിന്ന് കണ്ണൂരിലേക്ക് പോകേണ്ട മലയാളിയാത്രക്കാർ ആശ്രയിക്കുന്ന പ്രധാനപാതയാണിത്. 180 കിലോമീറ്റർ ദൈർഘ്യമുള്ള മൈസൂരു-ഹുൻസൂർ-ഗോണിക്കുപ്പ-കണ്ണൂർ റോഡാണ് രണ്ടാമത്തേത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പാതകളാണ്…
Read Moreയുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്
ബെംഗളൂരു: വ്യാഴാഴ്ച ദാവൻഗെരെയിൽ യുവാവ് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം വിഷം കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒരു ഓഡിറ്റർ ഓഫീസിൽ ഓഡിറ്റ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ചന്ദ് സുൽത്താന (28) ആണ് കൊല്ലപ്പെട്ടത്. ഹരിഹർ സ്വദേശിയായ പ്രതി സാദത്ത് മരിച്ച യുവതിയുമായി പ്രണയത്തിലായിരുന്നു. സ്കൂട്ടറിൽ പോവുകയായിരുന്ന സാദത്ത് സുൽത്താനയോട് സംസാരിക്കണമെന്ന് പറഞ്ഞ് വഴിയിലിറക്കി. അൽപസമയത്തിന് ശേഷം മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തറുക്കുകയായിരുന്നു. യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട സാദത്ത് പിന്നീട് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. എന്നാൽ, യുവാവ് സ്വയം ആശുപത്രിയിൽ എത്തിപ്പെടുകയും…
Read Moreയുവതിയും മകളും മുങ്ങി മരിച്ചു
ബെംഗളൂരു: ചിക്കമംഗളൂരുവിലെ വദ്ദരഹള്ളി തടാകത്തില്‍ യുവതിയും മകളും മുങ്ങിമരിച്ചു. പ്രദേശവാസിയായ ശോഭ, മകള്‍ വര്‍ഷ എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ശോഭയുടെ മൂത്തമകന്‍ ഒഴുക്കില്‍ പെടാതെ രക്ഷപ്പെട്ടു. പശുവിനെ തടാകത്തിന്റെ മറുകരയില്‍ മേയാന്‍ വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വര്‍ഷ തടാകത്തിന്റെ ആഴം കൂടിയ ഭാഗത്ത് മുങ്ങുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയും പെട്ടു. മകന്റെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Read Moreവികസനത്തിന്റെ പേരിൽ ദർഗ പൊളിച്ചു
ബെംഗളൂരു: റോഡ് നിര്‍മാണത്തിനായി പ്രമുഖ സൂഫി വര്യനായിരുന്ന ഹസ്‌റത്ത് സയ്യിദ് മുഹമ്മദ് ഷാഹ് ഖാദിരിയുടെ മഖ്ബറ നീക്കംചെയ്തു. ഹുബ്ലിയില്‍ സ്ഥിതിചെയ്തിരുന്ന ദര്‍ഗ പൊളിക്കുകയും അവിടെ മടക്കം ചെയ്ത ഷാഹ് ഖാദിരിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ സമീപത്തെ മറ്റൊരിടത്തേക്ക് നീക്കുകയും ചെയ്തു. പ്രദേശത്തെ ജനങ്ങളുടെയും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രഥിപക്ഷകക്ഷികളുടെയും മുസ്ലിം സംഘടനകളുടെയും എതിര്‍പ്പ് വകവയ്ക്കാതെയാണ് സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ ദര്‍ഗ നീക്കം ചെയ്തത്. കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവിന്റെ മറവില്‍ കഴിഞ്ഞദിവസം കനത്ത സുരക്ഷാസന്നാഹത്തോടെയാണ് സര്‍ക്കാര്‍ നടപടി. അതേസമയം, സൂഫിയുടെ മൃതദേഹത്തിന് കാര്യമായ കേടുപാടു പറ്റിയിരുന്നില്ലെന്നും തലയില്‍ നിന്ന് മുടിപോലും…
Read More‘ഗോൾഡ് ‘ ഒടിടി റിലീസ് പ്രഖ്യാപിച്ചു
പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രം പുറത്തിറങ്ങി ഏഴ് വര്‍ഷത്തിനു ശേഷം സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കിയ ചിത്രം ഗോൾഡ് ഒടിടി യിലേക്ക്. അല്‍ഫോന്‍സിന്‍റെ സംവിധാനത്തില്‍ ആദ്യമായി പൃഥ്വിരാജും നയന്‍താരയും എത്തുന്ന ചിത്രം കൂടിയാണ് ഗോൾഡ്. എന്നാല്‍ റിലീസിനു പിന്നാലെ ചിത്രത്തിന് നെഗറ്റീവ് മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. അതേസമയം ചിത്രം ഇഷ്ടപ്പെട്ട ഒരു വിഭാഗം ചലച്ചിത്ര പ്രേമികളും ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഗോള്‍ഡ് എത്തുക. പുതുവത്സരത്തിന് മുന്നോടിയായാണ് റിലീസ്. ഡിസംബര്‍ 29 ന്…
Read Moreബൈക്കും ലോറിയും കൂട്ടിയിടിച്ച് മലയാളി വിദ്യാർത്ഥി മരിച്ചു
ബെംഗളൂരു: ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. പാലക്കാട് പട്ടാമ്പി ഉള്ളാട്ടുതൊടിയിൽ സ്വദേശി കാർത്തിക് മോഹൻ(18) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 2.30നാണ് അപകടമുണ്ടായത്. കോളജ് ഹോസ്റ്റലിൽനിന്ന് നന്ദി ഹിൽസിലേക്ക് പോവുന്നതിനിടെ ആടുകൊടിയിൽവച്ചാണ് അപകടമുണ്ടായത്. ലോറി തിരിക്കുന്നതിനിടെ ബൈക്ക് ലോറിയിൽ വന്ന് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാർത്തിക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം നാട്ടിലെത്തി.
Read Moreപുസ്തക പ്രകാശന ചടങ്ങിനിടെ ചുംബിച്ച വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
ബെംഗളൂരു: പ്രതിപക്ഷ നേതാവും കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രിയുമായ സിദ്ദരാമയ്യ അതിഥിയായെത്തിയ പുസ്‌തക പ്രകാശന ചടങ്ങില്‍ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്ത രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയില്‍ ഗുരുദേവ് കോളേജിലാണ് സംഭവം. ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വിഷയം ഏറെ ചര്‍ച്ചയാവുകയാണ്. മുന്‍ എം എല്‍ എ വസന്ദ് ബംഗേരയുടെ പുസ്തകപ്രകാശന ചടങ്ങിലായിരുന്നു വിവാദസംഭവം. ഇതില്‍ ഉള്‍പ്പെട്ട ആണ്‍കുട്ടിയും പെൺകുട്ടിയും വ്യത്യസ്ത സമുദായത്തില്‍പ്പെട്ടതിനാൽ വിഷയം വര്‍ഗീയപ്രക്ഷോഭങ്ങള്‍ക്ക് ഇടയായിരിക്കുകയാണ്. ലവ് ജിഹാദ് ആരോപിച്ച് ചില ഹിന്ദു ആക്ടിവിസ്റ്റുകള്‍ വിദ്യാര്‍ത്ഥിയ്ക്കെതിരെ വധഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ…
Read Moreകോവിഡിനെ മറയാക്കി തിരഞ്ഞെടുപ്പു നേരത്തെയാക്കാൻ ബിജെപി ശ്രമിക്കുന്നു; ഡി. കെ ശിവകുമാർ
ബെംഗളൂരു: കൊവിഡ്-19 കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്ന കാരണം പറഞ്ഞ് സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാൻ ബി ജെ പി സർക്കാർ നീക്കം നടത്തുന്നുണ്ടെന്ന ആരോപണവുമായി കെ പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാർ. അനൗദ്യോഗിക വിവരം അനുസരിച്ച്, പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് (നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള) ഫോൺ കോളിനെ തുടർന്നാണ് മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ച ചെയ്യുന്നത്. തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്, ഡികെ ശിവകുമാർ പറഞ്ഞു. സർക്കാർ എടുപിടിയെന്ന തരത്തിൽ ചില കാര്യങ്ങൾ നീക്കിക്കൊണ്ടിരിക്കുകയാണ്. സംവരണം നൽകുന്നതുൾപ്പെടെയുള്ള…
Read More