ബെംഗളൂരു: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കിടെ ബെംഗളൂരുവില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ച കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തു. മതസ്വാതന്ത്ര്യ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ബെംഗളൂരുവിലെ ജെ.ജെ നഗര്‍ പ്രദേശം ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി പ്രദേശത്തെ ആളുകളെ ക്ഷണിക്കുകയും മതപരിവര്‍ത്തനത്തിന് ശ്രമിക്കുകയും ചെയ്തു എന്നാണ് കേസ്. സമീപവാസിയായ നെല്‍സന്‍, ഇയാളുടെ വീട്ടില്‍ അതിഥികളായി എത്തിയ രണ്ട് സ്ത്രീകളും അടക്കം മൂവരും ആളുകളെ മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രദേശവാസിയായ കൃഷ്ണമൂര്‍ത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.…
Read MoreDay: 30 December 2022
ബെംഗളൂരുവും ഈസ്റ്റ് ബംഗാളും നേർക്കുനേർ
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടം. വൈകിട്ട് 7.30ന് കിക്കോഫ് ആകുന്ന മത്സരത്തില്‍ ബെംഗളൂരു എഫ് സി ഈസ്റ്റ് ബംഗാളിനെ നേരിടും. ഈസ്റ്റ് ബംഗാളിന്റെ തട്ടകമായ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെച്ചാകും മത്സരം അരങ്ങേറുക. നിലവില്‍ 11 മത്സരങ്ങളില്‍ നിന്നും 10 പോയിന്റുമായി ബെംഗളൂരു 8ആം സ്ഥാനത്തും, 10 മത്സരങ്ങളില്‍ നിന്നും 9 പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ 9ആം സ്ഥാനത്തുമാണ്.
Read Moreസ്ത്രീകളോട് ഫോൺ നമ്പർ ചോദിച്ചു, യുവാവിന് കൂട്ട മർദ്ദനം
ബെംഗളൂരു: പൊതുയിടത്തിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന് കാട്ടി യുവാവിന് ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദ്ദനം. മദ്യപിച്ച് ലക്കുകെട്ട യുവാവ് വഴിയില്‍ നിന്ന് സ്ത്രീകളെ തടഞ്ഞുനിര്‍ത്തി ഫോണ്‍ നമ്പര്‍ ചോദിച്ച് ശല്യം ചെയ്തുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കര്‍ണാടകയിലെ ധര്‍വദിലാണ് സംഭവം. സുഭാസ് റോഡില്‍ തിരക്കുള്ള സമയത്താണ് മദ്യപിച്ച് യുവാവെത്തിയത്. തുടര്‍ന്ന് അതുവഴി പോകുന്ന കാല്‍നടയാത്രക്കാരായ സ്ത്രീകളെയെല്ലാം തടഞ്ഞുനിര്‍ത്തുകയും ഇവരോട് ഫോണ്‍ നമ്പര്‍ ചോദിക്കുകയും, നമ്പര്‍ നല്‍കാന്‍ നിര്‍ബന്ധിച്ച് ശല്യപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഏറെ നേരം ഇത് കണ്ട് ചുറ്റും കൂടിയവര്‍ ഒരു ഘട്ടത്തില്‍ യുവാവിനെതിരെ തിരിയുകയായിരുന്നു. പിന്നീട് വലിയ രീതിയില്‍…
Read Moreശൈശവ വിവാഹത്തിന് കേസെടുത്ത് പോലീസ്
ബെംഗളൂരു: നിരവധി ബാലിക വിവാഹങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട് . എന്നാല്‍ കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ വിവാഹത്തെ തുടര്‍ന്ന് രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. ആണ്‍കുട്ടിയുടെ സഹോദരിക്കും സഹോദരിയുടെ സുഹൃത്തിനുമെതിരെയാണ് കേസ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ; കര്‍ണാടകയിലെ നീലസാന്ദ്രയില്‍ താമസക്കാരായിരുന്ന പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മില്‍ ഏതാനും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. യുവതിക്ക് പ്രായപൂര്‍ത്തിയായതിന് ശേഷം വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. യുവതിക്ക് 18 വയസായതിനെ തുടര്‍ന്ന് നവംബര്‍ 4ന് ഇരുവരും വീടുവിട്ടിറങ്ങി. തമിഴ്‌നാട്ടിലെ തിരുവള്ളൂരിലെത്തിയ ഇവര്‍ വിവാഹിതരായി. എന്നാല്‍, പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ അശോകനഗര്‍ പോലീസില്‍ പരാതി നല്‍കി.…
Read Moreനഗരത്തിലെ കുഴികൾ മൂടാൻ കോൾഡ് മിക്‌സ് ആസ്ഫാൽറ്റ് തുടങ്ങി
ബെംഗളൂരു: റോഡുകളിലെ കുഴികൾ പരിഹരിക്കാൻ ഹോട്ട് മിക്‌സ് അസ്ഫാൽറ്റിന് പകരം കോൾഡ് മിക്‌സ് അസ്ഫാൽറ്റ് നിർമിക്കാൻ ബിബിഎംപി നീക്കം തുടങ്ങി. മൂന്ന് ദിവസം മുമ്പാണ് കോൾഡ് മിക്‌സ് അസ്ഫാൽറ്റ് ആരംഭിച്ചതെന്ന് ബിബിഎംപി ചീഫ് എഞ്ചിനീയർ ബിഎസ് പ്രഹല്ലാദ് പറഞ്ഞു. അസംസ്കൃത വസ്തുക്കൾ കൈകാര്യം ചെയ്യാനുള്ള എളുപ്പവും കുഴികൾ നികത്തുന്നതിന് കനത്ത ഉപകരണങ്ങൾ ആവശ്യമില്ലാത്തതുമാണ് ഈ രീതി സ്വീകരിച്ചത്. ഉപയോഗിക്കാനുള്ള കോൾഡ് മിക്‌സിന്റെ വീടിനുള്ളിൽ തന്നെ ബിബിഎംപി നിർമാണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് രീതികളും, ചൂടുള്ളതും തണുത്തതുമായ അസ്ഫാൽറ്റ്, ഒരേ ഗുണനിലവാരം നൽകുന്നുവെന്നും അദ്ദേഹം…
Read More2023 ഡിസംബറോടെ കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് മെട്രോ കണക്റ്റിവിറ്റി നൽകും: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
ബെംഗളൂരു: 2023 ഡിസംബറോടെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മെട്രോ റെയിൽ കണക്റ്റിവിറ്റി നൽകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യാഴാഴ്ച നിയമസഭാ കൗൺസിലിൽ അറിയിച്ചു. ബെംഗളൂരു നഗരത്തിലെ മെട്രോ പണികൾ വൈകുന്നത് സംബന്ധിച്ച കോൺഗ്രസ് എംഎൽസി കെ ഗോവിന്ദരാജിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബെംഗളൂരു നഗരവികസന മന്ത്രി ബൊമ്മൈ. എയർപോർട്ട് ലൈൻ ജോലികൾ അതിവേഗം നടക്കുന്നു. ഉടൻ പുരോഗതി കാണാൻ കഴിയും. 2023 ഡിസംബറോടെ, അതായത് ഇനി ഒരു വർഷം കഴിഞ്ഞ്, എയർപോർട്ട് മെട്രോ കണക്റ്റിവിറ്റി നൽകുമെന്നും ബൊമ്മൈ പറഞ്ഞു. മെട്രോയുടെ ജോലികൾ താൻ വ്യക്തിപരമായി…
Read Moreപുതുവത്സരാഘോഷം: മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ കച്ചമുറുക്കി പൊലീസ്
ബെംഗളൂരു : മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ പൊലീസ് പരിശോധന ശക്തമാക്കി. ഇതിനായി നാളെ കൊടുത്താൽ പോലീസുകാരെ സജ്ജമാക്കും. നഗരവ്യാപകമായി പരിശോധന നടത്തി നിയമലംഘകാരുടെ വാഹനങ്ങൾ പിടിച്ചെടുക്കൽ തുടങ്ങിയ നടപടികൾ അടക്കം സ്വീകരിക്കുമെന്നും ട്രാഫിക് പൊലീസ് കമ്മിഷണർ എം. എ. സലീം വ്യക്തമാക്കി. ഗതാഗത കുരുക്കഴിക്കാൻ ജനങ്ങൾ പൊതുഗതാഗതത്തിലേക്ക് തിരിയണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Read Moreടി നരസിപുരയില്‍ നിന്നും വീണ്ടും പുളളിപുലിയെ പിടികൂടി
ബെംഗളൂരു: ടി നരസിപുരയില്‍ ഒരു പുളളിപുലിയെ കൂടി വനംവകുപ്പ് പിടികൂടി. കീലാനപുര ഗ്രാമത്തില്‍ നിന്നാണ് പുലി കെണിയില്‍ കുടുങ്ങിയത്. 8 വയസ്സ് പ്രായം വരുന്ന ആണ്‍ പുലിയാണ് പിടിയിലായതെന്ന് വനംവകുപ്പ് സൂരു ഡിവിഷന്റെ ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ കമല പറഞ്ഞു. 3 ദിവസം മുന്‍പും ടി നരസിപുരയില്‍ നിന്നും പുലിയെ പിടികൂടിയിരുന്നു. കഴിഞ്ഞ മാസം നരസിപുരയില്‍ 2 കോളേജ് വിദ്യാര്‍ഥികളെ പുലി കടിച്ചുകൊന്നിരുന്നു. തുടര്‍ന്ന് ആഴ്ചകള്‍ നീണ്ടു നിന്ന തിരച്ചിലിനു ശേഷമാണ് 2 പുലികളെ പിടികൂടാന്‍ ആയത്. പ്രദേശത്ത് ഇനിയും പുലികളുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വനംവകുപ്പ്…
Read Moreഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാർ ഡിവൈഡറിൽ ഇടിച്ച് കത്തിനശിച്ചു: ഗുരുതരപരിക്ക്
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. കാർ ഡിവൈഡറിൽ ഇടിച്ച് പൂർണമായും കത്തിനഷിച്ചു. വെള്ളിയാഴ്‌ച രാവിലെ ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഹമ്മദ്‌പൂർ ഝാലിന് സമീപം റൂർക്കിയിലെ നർസൻ അതിർത്തിയിൽ വെച്ചാണ് അദ്ദേഹത്തിന്റെ കാർ അപകടത്തിൽപ്പെട്ടത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു
Read Moreനഗരത്തിൽ ഡിസംബർ 31ന് റോഡുകളിൽ വാഹനങ്ങൾക്ക് പ്രവേശന വിലക്കും/കർശന നിയന്ത്രണവും; വിശദാംശങ്ങൾ
ബെംഗളൂരു: പുതുവത്സര തലേന്ന് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ, ഡിസംബർ 31 ന് രാത്രി എംജി റോഡിലും പരിസരത്തും വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കാൻ ബെംഗളൂരു സിറ്റി പോലീസ് തീരുമാനിച്ചു. എംജി റോഡ്, ബ്രിഗേഡ് റോഡ്, റസിഡൻസി റോഡ്, ചർച്ച് സ്ട്രീറ്റ്, സെന്റ്, മാർക്‌സ് റോഡ്, റസ്റ്റ് ഹൗസ് റോഡ് എന്നിവിടങ്ങളിൽ ഡിസംബർ 31ന് രാത്രി 8 മണി മുതൽ ജനുവരി 1 ന് പുലർച്ചെ 1 മണി വരെ പോലീസ് വാഹനങ്ങളും അവശ്യ സർവീസുകളുടെ വാഹനങ്ങളും ഒഴികെ മറ്റ് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. പുതുവത്സര തലേന്ന് വാഹനങ്ങൾ…
Read More