ബെംഗളൂരു: കോഴിക്കോട് കൊയിലാണ്ടിയിൽ നിന്ന് കാണാതായ 17കാരിയെ കർണാടകയിൽ കണ്ടെത്തി. കൂടെയുണ്ടായിരുന്ന രണ്ടു യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഒക്ടോബർ 30ന് ഉച്ചക്കാണ് കുട്ടിയെ കാണാതായത്. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. സി.ഐ എൻ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയെയും കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36), സുഹൃത്തായ എരഞ്ഞിക്കൽ മണ്ണാർക്കണ്ടി അൽ ഇർഫാത്തിൽ ഷംനാദ് (33) എന്നിവരെയും കർണാടകയിലെ മടിവാളയിൽ നിന്ന് പോലീസ് പിടികൂടിയത്. സിനിമയിൽ അഭിനയിക്കാമെന്നുപറഞ്ഞ് പ്രലോഭിപ്പിച്ചാണ് തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടി പോലീസിന്…
Read MoreDay: 3 November 2022
മുൻ പാക് പ്രധാനമന്ത്രി യ്ക്ക് വെടിയേറ്റു
ഇസ്ലാമാബാദ്: പാകിസ്താന് മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് വെടിയേറ്റു. കാലിലാണ് വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ട്. ഒപ്പമുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പാര്‍ട്ടി റാലിക്കിടെയാണ് വെടിവെപ്പുണ്ടായത്. അക്രമി അറസ്റ്റിലായിട്ടുണ്ട്.
Read Moreഎല്ലാ സ്കൂളുകളിലും ദിവസവും യോഗഭ്യാസം നിർബന്ധം ; കർണാടക സർക്കാർ
ബെംഗളൂരു : സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും യോഗാഭ്യാസം നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ്. പുതിയ നിര്‍ദേശമനുസരിച്ച് എല്ലാ പ്രൈമറി, സെക്കന്‍ഡറി സ്കൂളുകളും ദിവസവും 10 മിനിറ്റ് യോഗ അഭ്യസിപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. വിദ്യാര്‍ത്ഥികളുടെ മനോവീര്യവും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാനും മാനസിക പിരിമുറുക്കം കുറയ്ക്കാനുമാണ് പുതിയ തീരുമാനം. കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷാണ് ഇക്കാര്യം വ്യക്തമാക്കിയത് . പോസിറ്റീവ് വീക്ഷണം, സത് സ്വഭാവം, മികച്ച പൗരത്വം എന്നിവ വികസിപ്പിക്കുന്നതില്‍ യോഗ പ്രധാന പങ്കു വഹിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ചില സ്കൂളുകള്‍ ഇതിനോടകം യോഗ അഭ്യാസം നടപ്പാക്കുന്നുണ്ട്.
Read Moreമൂന്നു ദിവസങ്ങൾക്ക് ശേഷമാണ് അവന്റെ മരണം അറിഞ്ഞത് ; രജനികാന്ത്
ബെംഗളൂരു: നടന് പുനീത് രാജ്കുമാറിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് വികാരാധീനനായി തമിഴ് താരം രജനികാന്ത്. പുനീതുമായി തനിക്കും കുടുംബത്തിനും അടുത്ത സൗഹൃദമുണ്ടായിരുന്നു. എന്നാല്‍ പുനീതിന്റെ സംസ്ക്കാര ചടങ്ങുകളില്‍ തനിക്ക് പങ്കെടുക്കാന്‍ സാധിച്ചില്ലെന്ന് രജനികാന്ത് പറഞ്ഞു. കര്‍ണാടകയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ കര്‍ണാടക രത്ന പുനീതിന് നല്കി ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കലിയുഗത്തില്‍ അപ്പു മാര്‍ക്കണ്ഡേയനെയും പ്രഹ്ലാദനെയും നചികേതനെയും പോലെയാണ്. അവന് ദൈവത്തിന്റെ കുട്ടിയായിരുന്നു. ആ കുട്ടി കുറച്ചുകാലം ഞങ്ങള്‍ക്കിടയില്‍ ജീവിച്ചു. അവന് ഞങ്ങളോടൊപ്പം കളിച്ചു ചിരിച്ചു. പിന്നീട് ആ കുട്ടി വീണ്ടും ദൈവത്തിന്റെ…
Read Moreലാൽബാഗിൽ നിന്ന് തങ്ങളെ തടഞ്ഞതായി ആരോപിച്ച് നഴ്സറി ജീവനക്കാർ
ബെംഗളൂരു: ലാൽബാഗിനുള്ളിൽ 1 ഏക്കർ 29 ഗുണ്ടകളിൽ നഴ്സറി തുടരാൻ കർണാടക ഹൈക്കോടതി അനുമതി നൽകിയിട്ടും ഉദ്യോഗസ്ഥർ ഗേറ്റുകൾ പൂട്ടി വിരലിലെണ്ണാവുന്നവരെ മാത്രം ചെടികൾ നനയ്ക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് നഴ്സറിമാൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങൾ ബുധനാഴ്ച പ്രതിഷേധിച്ചു. ഇതുമൂലം കഴിഞ്ഞ 14 ദിവസമായി പ്രതിദിനം ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് നേരിടുന്നതെന്ന് അവർ അവകാശപ്പെട്ടു. ഗേറ്റുകൾ തുറന്ന് പതിവുപോലെ ബിസിനസ്സ് അനുവദിക്കാൻ കോടതി ലാൽബാഗ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മാധ്യമങ്ങളോട് സംസാരിച്ച സൊസൈറ്റിയുടെ ബോർഡ് അംഗം ആർ രവി പറഞ്ഞു. ഔദ്യോഗിക ഉത്തരവ് വ്യാഴാഴ്ചയോടെ ഉണ്ടാകുമെന്നും…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ
ബെംഗളൂരു: 14 കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത പ്രതി അറസ്റ്റിൽ. പ്രതി സെക്സ് വീഡിയോകൾക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു. കലബുറഗി ജില്ലയിലെ അലന്ദ താലൂക്കിലെ സർക്കാർ ഹൈസ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 14 വയസുകാരിയെ ചൊവ്വാഴ്ച വൈകുന്നേരം കരിമ്പിൻ തോട്ടത്തിൽ വച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. സെക്സ് വീഡിയോകൾക്ക് അടിമയായ 16 വയസ്സുള്ള ഐടിഐ വിദ്യാർത്ഥിയെയും അതേ ഗ്രാമത്തിലെ താമസക്കാരനെയും പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു.
Read Moreപാലം നിർമ്മാണം നിരീക്ഷിക്കാൻ എത്തിയ മന്ത്രി നദിയുടെ തീരത്ത് ഉറങ്ങി
ബെംഗളൂരു: ബെല്ലാരി താലൂക്കിലെ പരമദേവൻ ഹള്ളിയ്ക്ക് സമീപമുള്ള വേദാവതി നദിക്ക് കുറുകെയുള്ള പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ ഗതാഗത മന്ത്രി ശ്രീരാമല്ലു നദിയുടെ തീരത്ത് കിടന്നുറങ്ങി. നിർമ്മാണ പ്രവർത്തനങ്ങളുടെ മെല്ലെപ്പോക്ക് കണക്കിലെടുത്ത് സ്ഥലത്ത് നിരീക്ഷണം നടത്താനെത്തിയതായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ആരംഭിച്ച നിരീക്ഷണം ഇപ്പോഴും മന്ത്രി തുടരുകയാണ്. പാലത്തിൻ്റെ പില്ലറകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ 20 ദിവസമായി കനാലിലെ ജലവിതരണം നിർത്തിവച്ചിരിക്കുകയായിരുന്നു. ഇത് കർഷകർക്ക് വലിയ രീതിയിൽ പ്രതിസന്ധി നേരിടാൻ കാരണമായി. ഇത് കണക്കിലെടുത്ത് മന്ത്രി തന്നെ സ്ഥലത്തെത്തുകയും പ്രവർത്തനങ്ങൾ ഉടനടി പൂർത്തിയാക്കാൻ…
Read Moreബാറിൽ ബഹളം അക്രമാസക്തമായി; യുവാവിന്റെ അറുത്ത മുഷ്ടി നായ കൊണ്ടുപോയി
ബെംഗളൂരു: മഹാലക്ഷ്മിപുരം പോലീസ് പരിധിയിലെ കുറുബറഹള്ളി പ്രദേശത്ത് ഒരു യുവാവിന്റെ ഇടതുകൈയുടെ അറ്റുപോയ മുഷ്ടി തെരുവ് നായ കൊണ്ടുപോയി. 21 കാരനായ എസ് പ്രജ്വലും സുഹൃത്തുക്കളും മറ്റൊരു സംഘവുമായി ബാറിൽ വഴക്കുണ്ടാക്കുകയും ബാർ ജീവനക്കാർ അവരെ പുറത്താക്കുകയും ചെയ്തു. തുടർന്ന് പ്രജ്വലും സംഘവും സിഗരറ്റ് വലിക്കാനായി പാർക്കിന് സമീപം പോയി. അക്രമി സംഘം സ്ഥലം വിട്ട് കാറിൽ മടങ്ങുമ്പോൾ ഇവരെ കണ്ട പ്രജ്വലിന്റെ സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു. എന്നാൽ, പ്രതി പ്രജ്വലിനെ പിടികൂടുകയും ഇടതുകൈയുടെ മുഷ്ടിയിലും വലതുകൈയിലെ വിരലുകളിലും വെട്ടുകത്തികൊണ്ട് വെട്ടുകയും ചെയ്തു. ഞായറാഴ്ച…
Read Moreമഴക്കാലത്ത് നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ 5000 മഴവെള്ള സംഭരണകുഴികൾ സ്ഥാപിക്കും: ബിബിഎംപി
ബെംഗളൂരു: നഗരത്തിൽ മഴക്കാലം വീണ്ടും ആരംഭിച്ചതോടെ നഗരം വെള്ളക്കെട്ടിലാകുന്നത് തടയാൻ 5000 മഴവെള്ള സംഭരണകുഴികൾ സ്ഥാപിക്കാൻ ഒരുങ്ങി ബിബിഎംപി. കഴിഞ്ഞ മഴക്കാലങ്ങളിൽ പെയ്ത മഴയിൽ പ്രധാന റോഡുകളിലും പാർപ്പിട മേഖലകളിലും വെള്ളം കയറുന്നതു നഗരത്തിലെ പതിവു കാഴ്ചയായതോടെയാണു പരിഹാര നടപടിയുമായി ബിബിഎംപി രംഗത്തെത്തിയത്. 12 അടി ആഴത്തിലുള്ള മഴവെള്ള സംഭരണ കുഴികളാണു നിർമിക്കുന്നത്. ബസവനഗുഡി നിയമസഭ മണ്ഡലത്തിൽ മഴവെള്ള സംഭരണ കുഴികളുടെ നിർമാണം ആരംഭിച്ചതായി ബിബിഎംപി അറിയിച്ചു. ഓടയുമായി ബന്ധിപ്പിച്ച് മഴവെള്ളം കുഴികളിൽ എത്തിച്ച് വെള്ളപ്പൊക്കം ഒഴിവാക്കുകയും ഭൂഗർഭ ജല പരിധി ഉയർത്തുകയുമാണ് ഇതിലൂടെ…
Read Moreസംസ്ഥാനത്തെ ഇതര മീഡിയം വിദ്യാർത്ഥികളെ കന്നഡ പഠിപ്പിക്കും: മന്ത്രി കെ സുധാകർ
ബെംഗളൂരു: സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസം നേടുന്ന കർണാടക ഇതര വിദ്യാർഥികളെ കന്നഡ പഠിപ്പിക്കുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു. ബെംഗളൂരു റൂറൽ ജില്ലയിൽ നടന്ന 67-ാമത് കന്നഡ രാജ്യോത്സവ ആഘോഷത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കർണാടക ഇതര വിദ്യാർത്ഥികൾക്കുള്ള കന്നഡ പഠന പരിപാടി ഈ അധ്യയന വർഷം മുതൽ നടപ്പാക്കുമെന്ന് സുധാകർ പറഞ്ഞു. ചില സംസ്ഥാനങ്ങൾ മാതൃഭാഷയിൽ മെഡിക്കൽ കോഴ്സുകൾ പഠിക്കാനുള്ള ഓപ്ഷനുകൾ പോലും നൽകിയിട്ടുണ്ട്. കർണാടകയിൽ, കർണാടക ഇതര വിദ്യാർത്ഥികളെ കന്നഡ പഠിപ്പിക്കുന്നതിനുള്ള ഒരു പരിപാടി ഞങ്ങൾ നടപ്പിലാക്കുമെന്ന് ദേശീയ വിദ്യാഭ്യാസ…
Read More