മൂന്നു ദിവസങ്ങൾക്ക് ശേഷമാണ് അവന്റെ മരണം അറിഞ്ഞത് ; രജനികാന്ത്

ബെംഗളൂരു: നടന്‍ പുനീത് രാജ്‌കുമാറിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച്‌ വികാരാധീനനായി തമിഴ് താരം രജനികാന്ത്. പുനീതുമായി തനിക്കും കുടുംബത്തിനും അടുത്ത സൗഹൃദമുണ്ടായിരുന്നു.

എന്നാല്‍ പുനീതിന്റെ സംസ്ക്കാര ചടങ്ങുകളില്‍ തനിക്ക് പങ്കെടുക്കാന്‍ സാധിച്ചില്ലെന്ന് രജനികാന്ത് പറഞ്ഞു. കര്‍ണാടകയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ കര്‍ണാടക രത്ന പുനീതിന് നല്‍കി ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കലിയുഗത്തില്‍ അപ്പു മാര്‍ക്കണ്ഡേയനെയും പ്രഹ്ലാദനെയും നചികേതനെയും പോലെയാണ്. അവന്‍ ദൈവത്തിന്റെ കുട്ടിയായിരുന്നു. ആ കുട്ടി കുറച്ചുകാലം ഞങ്ങള്‍ക്കിടയില്‍ ജീവിച്ചു. അവന്‍ ഞങ്ങളോടൊപ്പം കളിച്ചു ചിരിച്ചു. പിന്നീട് ആ കുട്ടി വീണ്ടും ദൈവത്തിന്റെ അടുത്തേയ്‌ക്ക് പോയി. അവന്റെ ആത്മാവ് നമ്മോടൊപ്പമുണ്ട്’ എന്നാണ് രജനികാന്ത് പറഞ്ഞത്.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

എന്തുകൊണ്ടാണ് പുനീതിന്റെ സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയാതെ ഇരുന്നതെന്നും രജനികാന്ത് വ്യക്തമാക്കി. ശസ്ത്രക്രിയ നടത്തി ഐസിയുവില്‍ ആയിരുന്നതിനാല്‍ പുനീതിന്റെ മരണവിവരം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് തന്നെ അറിയിച്ചത്. മരണവിവരം കൃത്യസമയത്ത് അറിഞ്ഞാല്‍ പോലും ശസ്ത്രക്രിയയ്‌ക്ക് ശേഷം യാത്ര നിഷേധിച്ചതിനാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് കഴിയുമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി
[masterslider id="10"]

Related posts