മഴക്കാലത്ത്‌ നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ 5000 മഴവെള്ള സംഭരണകുഴികൾ സ്ഥാപിക്കും: ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ മഴക്കാലം വീണ്ടും ആരംഭിച്ചതോടെ നഗരം വെള്ളക്കെട്ടിലാകുന്നത് തടയാൻ 5000 മഴവെള്ള സംഭരണകുഴികൾ സ്ഥാപിക്കാൻ ഒരുങ്ങി ബിബിഎംപി.

കഴിഞ്ഞ മഴക്കാലങ്ങളിൽ പെയ്ത മഴയിൽ പ്രധാന റോഡുകളിലും പാർപ്പിട മേഖലകളിലും വെള്ളം കയറുന്നതു നഗരത്തിലെ പതിവു കാഴ്ചയായതോടെയാണു പരിഹാര നടപടിയുമായി ബിബിഎംപി രംഗത്തെത്തിയത്.

  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു

12 അടി ആഴത്തിലുള്ള മഴവെള്ള സംഭരണ കുഴികളാണു നിർമിക്കുന്നത്. ബസവനഗുഡി നിയമസഭ മണ്ഡലത്തിൽ മഴവെള്ള സംഭരണ കുഴികളുടെ നിർമാണം ആരംഭിച്ചതായി ബിബിഎംപി അറിയിച്ചു.

ഓടയുമായി ബന്ധിപ്പിച്ച് മഴവെള്ളം കുഴികളിൽ എത്തിച്ച് വെള്ളപ്പൊക്കം ഒഴിവാക്കുകയും ഭൂഗർഭ ജല പരിധി ഉയർത്തുകയുമാണ് ഇതിലൂടെ ബിബിഎംപി ലക്ഷ്യമിടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല്ലും മണലും പോരാഞ്ഞ് തടാക മണ്ണും; കേരളത്തിലേക്ക് ' അതിർത്തി കടന്നുള്ള ഖനന മാഫിയ പിടിമുറുക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts