ബെംഗളൂരു: അന്യ നാട്ടുകാരെ 2 കയ്യും നീട്ടി സ്വീകരിച്ച് വളരാൻ അനുവദിച്ച ഈ നഗരത്തിന് നിരവധി പേരുകൾ ഉണ്ട്. നിരവധി പൂന്തോട്ടങ്ങൾ കൊണ്ടും മനോഹരമായ തടാകങ്ങൾ കൊണ്ടും തണുത്ത കാലാവസ്ഥ കൊണ്ടും പേരെടുത്ത ഈ ദക്ഷിണേന്ത്യൻ നഗരത്തെ “ഗാർഡൻ സിറ്റി”, പൂന്തോട്ട നഗരം, ആരാമ നഗരം എന്നാണ് ആദ്യകാലങ്ങളിൽ വിശേഷിപ്പിച്ചിരുന്നത്. വലിയ ജോലികളിൽ നിന്ന് വിരമിച്ചവർ ഏറ്റവും നല്ല കാലാവസ്ഥയുടെ ആനുകൂല്യം കൊണ്ട് ശിഷ്ടകാലം ജീവിച്ച് തീർക്കാൻ ആദ്യകാലങ്ങളിൽ തെരഞ്ഞെടുത്തത് ബെംഗളൂരുവിനെയായിരുന്നു, അങ്ങനെ ഈ പേര് വീണു, “റിട്ടയർമെൻ്റ് സിറ്റി” വിരമിച്ചവരുടെ നഗരം. എച്ച്.എ.എല്ലും ,എൻ.എ.എല്ലും, ഐ.ടി.ഐ.യും…
Read MoreDay: 21 October 2022
മെട്രോ ട്രാക്കിന്റെ ചുറ്റുമതിലും മെഷ് വേലിയും തകർന്നു, അന്വേഷണ ഉത്തരവിട്ട് ബി എം ആർ സി എൽ
ബെംഗളൂരു: ശേഷാദ്രിപുരത്ത് മെട്രോ ട്രാക്കിന് ചുറ്റുമുള്ള മതിലിന്റെ ഭാഗവും മെഷ് വേലിയും തകർന്നത് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ അന്വേഷിക്കും. ഇന്നലെ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് സ്ഥലം സന്ദർശിച്ചു . സമീപത്തെ നടപ്പാതയിലൂടെ കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായതിനാൽ പൊളിഞ്ഞ നിലയിൽ കണ്ടെത്തിയ മതിലിന്റെ ഒരു ഭാഗം നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു. നമ്മ മെട്രോ ഒന്നാം ഘട്ടത്തിന്റെ നിർമ്മാണ ഘട്ടത്തിൽ 12 വർഷം മുമ്പ് നിർമ്മിച്ച ഭിത്തിയാണ് ഇപ്പോൾ തകർന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മതിൽ കേടുകൂടാതെയുണ്ടെന്നും കോമ്പൗണ്ട് ഭിത്തിയുടെ ഒരു ഭാഗം തകർന്നതായും മെട്രോ…
Read Moreലോക ഭക്ഷ്യ ദിനം ആചരിച്ചു
ബെംഗളൂരു: വേൾഡ് മലയാളി ഫെഡറേഷൻ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഭക്ഷണ വിതരണം നടത്തി. ലിംഗരാജപുരത്തെ ചില ചേരി പ്രദേശങ്ങളിലും, അനാഥാലയങ്ങളിലും ഭക്ഷണ വിതരണം നടത്തി. ഫെഡറേഷന്റെ ഏഷ്യ റീജിയൻ കോർഡിനേറ്റർ ശ്രീ ലിൻസൺ ജോസഫ്, ശ്രീമതി പ്രീത മറിയം പാപ്പച്ചൻ എന്നിവർ നേതൃത്വം നൽകി.
Read Moreനമ്മ മെട്രോ 12–ാം വർഷത്തിലേക്ക്
ബെംഗളൂരു: നഗരത്തിന്റെ മെട്രോ യാത്ര 12–ാം വർഷത്തിലേക്ക്. പ്രതിദിനം 20,0000 യാത്രക്കാരുമായി എംജി റോഡിനും ബയ്യപ്പനഹള്ളിക്കും ഇടയിൽ 2011 ഒക്ടോബർ 20 നാണു നമ്മുടെ മെട്രോ പ്രവർത്തനം ആരംഭിച്ചത്. 12 വർഷങ്ങൾക്ക് ഇപ്പുറം 5 ലക്ഷം പ്രതിദിന യാത്രക്കാരുമായി വളർച്ചയുടെ പാതയിലാണ് മെട്രോയുടെ സഞ്ചാരം. വാണിജ്യ കേന്ദ്രങ്ങളിലെ പരസ്യങ്ങളും അടക്കം ബദൽ സാമ്പത്തിക വരുമാനം വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നും ബിഎംആർസി എംഡി അൻജൂം പർവേസ് പറഞ്ഞു. ഡിസംബർ ഒന്നുമുതൽ ബയ്യപ്പനഹള്ളി, ബനശങ്കരി, നാഗസാന്ദ്ര, മജസ്റ്റിക് സ്റ്റേഷനുകളിൽ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറുകൾ പ്രവർത്തനം ആരംഭിക്കും .…
Read Moreപടക്ക നിർമ്മാണശാലയിലെ പൊട്ടിത്തെറിയിൽ 4 മരണം
ചെന്നൈ : തമിഴ്നാട്ടിൽ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 2 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 4 മരണം. വിരുദുനഗർ ജില്ലയിലെ തയിൽപ്പെട്ടിയിലെ പടക്കനിർമ്മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. അനധികൃതമായാണ് ഈ പടക്ക നിർമ്മാണ ശാല പ്രവർത്തിച്ചിരുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നിരവധി തൊഴിലാളികൾക്ക് സ്ഫോടനത്തിൽ പൊള്ളലേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പൊള്ളലേറ്റവരെ വിരുദുനഗർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടക്കനിർമ്മാണശാലയ്ക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreബെംഗളൂരുവിലേക്കുള്ള വിമാനം എമർജൻസിക്കായി തുർക്കിയിൽ ഇറക്കി, പിന്നീട് പറന്നത് 2 ദിവസത്തിനു ശേഷം
ബെംഗളൂരു: ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ലുഫ്താന്‍സ ഫ്‌ളൈറ്റ് മെഡിക്കല്‍ എമര്‍ജന്‍സി കാരണം തുര്‍ക്കിയിലെ ഇസ്താംബൂളില്‍ അടിയന്തരമായി ലാന്റ് ചെയ്തു. എന്നാല്‍ ഇവിടെ നിന്നും വിമാനം പിന്നീട് പറന്നുയർന്നത് 2 ദിവസത്തോളം സമയമെടുത്ത്. . ഇതേതുടര്‍ന്ന് ക്ഷീണിതരായ യാത്രക്കാര്‍ വിമാനത്താവളത്തില്‍ രണ്ട് ദിവസത്തോളം കാത്തിരിക്കേണ്ടതായി വന്നു. ഒക്‌ടോബര്‍ 18ന് യാത്ര തിരിച്ച വിമാനം പിറ്റേന്ന് രാവിലെ ലക്ഷ്യസ്ഥലമായ ബംഗളൂരുവില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ ഒക്ടോബര്‍ 19ന് രാത്രി 10:30 ന് മാത്രമാണ് ഇസ്താംബൂളില്‍ നിന്നും വിമാനത്തിന് യാത്ര പുനരാരംഭിക്കാന്‍ കഴിഞ്ഞത്. ഉദ്ദേശം രണ്ട് ദിവസത്തോളം സമയമാണ് ഇതുമൂലം…
Read Moreരണ്ടര വയസുകാരിയെ പീഡിപ്പിച്ചു കൊന്നു, യുവാവിന് ജീവപര്യന്തം
ചെന്നൈ : രണ്ടര വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. 20,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതിന് പുറമെ അഞ്ച് ലക്ഷം രൂപ കുഞ്ഞിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. വിളങ്കുറിശ്ശി സ്വദേശിയായ 27 വയസ്സുകാരനാണ് കോടതി ശിക്ഷ വിധിച്ചത്. പോക്സോ കേസുകൾ വിചാരണ ചെയ്ത പ്രത്യേക കോടതിയാണ് കേസ് പരിഗണിച്ചത്. 2019ലാണ് ഇയാൾ ബന്ധുവായ കുഞ്ഞിനെ പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയത്.
Read Moreഒടുവിൽ മനസ് തുറന്ന് നടൻ ബാല
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയെക്കുറിച്ചായിരുന്നു സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളിലെ ചർച്ച. ഇപ്പോഴിതാ ചർച്ചകൾക്ക് വിരാമമിട്ട് നടൻ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ബാലയുടെ വാക്കുകള്‍: ‘കുടുംബ ജീവിതം രണ്ട് പ്രാവശ്യം തോറ്റ് പോയി. ഇപ്പോള്‍ തന്റെ കുറ്റമാണോ എന്ന് സ്വയം സംശയം തോന്നുന്നു. രണ്ടാമതും ഈ അവസ്ഥയിലെത്തിച്ചതിന് മാധ്യമങ്ങള്‍ക്ക് നന്ദി. ഒരു കാര്യം പറയാം എന്നെക്കാളും നല്ല വ്യക്തിയാണ് എലിസബത്ത്.. ഒരു ഡോക്ടര്‍ ആണ്. അവര്‍ക്ക് മനസമാധാനം കൊടുക്കണം. അവര്‍ ഒരു സ്ത്രീയാണ്. മനഃസമാധനം കൊടുക്കൂ, ഇത് വളരെ പെയിന്‍ഫുള്‍ പ്രോസസ്സ് ആണ്’,…
Read Moreദൈവ നർത്തകർക്ക് കർണാടക സർക്കാർ അലവൻസ് പ്രഖ്യാപിച്ചു
ബെംഗളൂരു: കർണാടക സർക്കാർ ദൈവ നർത്തകർക്ക് പ്രതിമാസം 2000 രൂപ അലവൻസ് പ്രഖ്യാപിച്ചു. റിഷബ് ഷെട്ടി നായകനായ കന്നഡ ചിത്രം കാന്താര ബോക്സ് ഓഫീസ് ഹിറ്റായി മാത്രമല്ല, കർണാടകയുടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തുകയും ചെയ്തുവെന്ന് പറയാം. തീരദേശ കർണ്ണാടകയിലെ ഭൂതക്കോലം എന്ന കലാരൂപവും അത് കെട്ടുന്ന ദൈവനർത്തകരുടെ പാരമ്പര്യവും അവരുടെ ജീവിതവും സിനിമയിലൂടെ ജനപ്രീതി നേടി. 60 വയസ് കഴിഞ്ഞു എല്ലാ കലാകാരൻമാർക്കും കർണാടക സർക്കാർ അലവൻസ് പ്രഖ്യാപിച്ചു. റിഷബ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ…
Read Moreമെട്രോ ട്രാക്കിലെ മതിൽ ഇടിഞ്ഞത് അന്വേഷിക്കാൻ ഒരുങ്ങി ബി എം ആർ സി എൽ
ബെംഗളൂരു: ശേഷാദ്രിപുരത്ത് ജെഡി(എസ്) ഓഫീസിന് സമീപത്തെ മെട്രോ ട്രാക്കിന് ചുറ്റുമുള്ള മതിലിന്റെ ഭാഗവും മെഷ് വേലിയും തകർന്നത് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ അന്വേഷിക്കും. വ്യാഴാഴ്ച ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) സ്ഥലം പരിശോധിച്ചു. സമീപത്തെ നടപ്പാതയിലൂടെ കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായതിനാൽ പൊളിഞ്ഞ നിലയിൽ കണ്ടെത്തിയ മതിലിന്റെ ഒരു ഭാഗം നീക്കം ചെയ്തിട്ടുണ്ട്. നമ്മ മെട്രോ ഒന്നാം ഘട്ടത്തിന്റെ നിർമ്മാണ ഘട്ടത്തിൽ 12 വർഷം മുമ്പ് നിർമ്മിച്ച ഭിത്തിയാണ് തകർന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. മതിൽ കേടുകൂടാതെയിരിക്കുന്നുവെന്നും കോംപൗണ്ട് ഭിത്തിയുടെ ഒരു ഭാഗം തകർന്നതായും…
Read More