ബെംഗളൂരു: കർണാടക സർക്കാർ ദൈവ നർത്തകർക്ക് പ്രതിമാസം 2000 രൂപ അലവൻസ് പ്രഖ്യാപിച്ചു.
റിഷബ് ഷെട്ടി നായകനായ കന്നഡ ചിത്രം കാന്താര ബോക്സ് ഓഫീസ് ഹിറ്റായി മാത്രമല്ല, കർണാടകയുടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തുകയും ചെയ്തുവെന്ന് പറയാം.
തീരദേശ കർണ്ണാടകയിലെ ഭൂതക്കോലം എന്ന കലാരൂപവും അത് കെട്ടുന്ന ദൈവനർത്തകരുടെ പാരമ്പര്യവും അവരുടെ ജീവിതവും സിനിമയിലൂടെ ജനപ്രീതി നേടി. 60 വയസ് കഴിഞ്ഞു എല്ലാ കലാകാരൻമാർക്കും കർണാടക സർക്കാർ അലവൻസ് പ്രഖ്യാപിച്ചു.
റിഷബ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം തീരദേശ കർണ്ണാടകയിലെ ഒരു ഗ്രാമത്തിൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പ്രശ്നങ്ങളും,ദൈവ നർത്തക വിശ്വാസം ആ നാടിനെ എങ്ങനെ ബാധിക്കുന്നു എന്നും കാണിക്കുന്നു. ഭൂതക്കോലത്തെയും ഗുളികയെയും മുഖ്യധാരയിലേക്ക് കൊണ്ടുവന്ന ചിത്രം ലോകമെമ്പാടുമായി 170 കോടി രൂപ കളക്ഷൻ നേടി.
കർണാടക സർക്കാർ ദൈവനർത്തകർക്ക് അലവൻസ് പ്രഖ്യാപിച്ചതിനെക്കുറിച്ച് ബെംഗളൂരു എംപി സി മോഹൻ ട്വീറ്റ് ചെയ്തു. “ദൈവങ്ങളെയും നൃത്തത്തെയും ദൈവിക ഇടപെടലുകളെയും ബഹുമാനിക്കുന്നു. 60 വയസ്സ് കഴിഞ്ഞു എല്ലാ ദൈവനർത്തകർക്കും പ്രതിമാസം 2,00 രൂപ വീതം അലവൻസ് കർണ്ണാടക സർക്കാർ തീരുമാനിച്ചു”. റിഷബ് ഷെട്ടിയെ ടാഗ് ചെയ്തു ചിത്രത്തിൻറെ പോസ്റ്റർ പങ്കുവക്കുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.