ഫ്‌ളക്സ് കീറി, മൂന്നു യുവാക്കൾ അറസ്റ്റിൽ

ബെംഗളൂരു: വാഞ്ചൂര്‍ ജങ്ഷനില്‍ സ്ഥാപിച്ച മംഗളൂരു ശാരദോത്സവത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് കീറി സാമുദായിക സംഘര്‍ഷത്തിന് ശ്രമം നടത്തിയ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സുമിത് ഹെഗ്‌ഡെ, യതീഷ് പൂജാരി, പ്രവീണ്‍ പൂജാരി എന്നിവരെയാണ് മംഗളൂരു റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറും പോലീസ് അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്തിട്ടുണ്ട്. സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചതിന് മംഗളൂരു റൂറല്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Read More

ഹിജാബ് വിലക്ക് സംബന്ധിച്ച സുപ്രീം കോടതി വിധി നാളെ

ബെംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ സർക്കാർ നടപടിക്കെതിരായ ഹർജികളിൽ സുപ്രീംകോടതി വിധി നാളെ. നേരത്തെ ഈ ഹർജികളിൽ വാദം പൂർത്തിയാക്കി വിധി പറയാനായി മറ്റൊരു ദിവസം മാറ്റി വച്ചിരിക്കുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ കർണാടക സർക്കാരിന്റെ നടപടി കർണാടക ഹൈക്കോടതി ശരിവച്ചതിന് എതിരെയുള്ള ഹർജികളിൽ ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാൻശു ധൂലിയ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ആണ് വാദം കേട്ടത്.  ഹിജാബ് വിലക്ക് മുസ്‌ലിം വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള അവസരം നിഷേധിച്ചതായി ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ…

Read More

ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയ യുവതി തീവണ്ടിയ്ക്കടിയിൽ കുടുങ്ങി മരിച്ചു 

ബെംഗളൂരു: മകൾക്ക് ഭക്ഷണം വാങ്ങാൻ തീവണ്ടിയിൽ നിന്നിറങ്ങിയ യുവതി തിരിച്ചുകയറുന്നതിനിടെ കാൽവഴുതി ട്രാക്കിൽ വീണുമരിച്ചു. പശ്ചിമബംഗാൾ സ്വദേശി ഷീതൾ ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ ബൈയപ്പനഹള്ളി സർ എം. വിശ്വേശ്വരായ ടെർമിനലിന്റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് യുവതി വീണത്. യുവതിയുടെ മൂന്നു വയസ്സുള്ള മകളും അമ്മയും തീവണ്ടിയിലുണ്ടായിരുന്നു. കാമാഖ്യ എ.സി. സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിൽ ബെംഗളൂരുവിൽനിന്ന് പശ്ചിമബംഗാളിലെ ന്യൂ അലിപർദൗർ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. തീവണ്ടിയുടെ എ.സി. കോച്ചിൽനിന്ന് മകൾക്ക് ചിപ്സ് വാങ്ങുന്നതിനായി യുവതി പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയെങ്കിലും തീവണ്ടി പുറപ്പെടുന്നതുകണ്ട് വേഗം തിരിച്ചുകയറാൻ ശ്രമിച്ചു. ഈ…

Read More

ഓൺലൈൻ ഓട്ടോറിക്ഷ ബുക്ക് ചെയ്താൽ ഇനി നിയമനടപടി

ബെംഗളൂരു: ഓൺലൈൻ റൈഡിംഗ് ആപ്പുകളായ ഒല, ഊബർ, റാപ്പിഡോ തുടങ്ങിയവയിൽ നിന്നും ഓട്ടോറിക്ഷ ബുക്ക് ചെയ്താൽ ഇനി നിയമനടപടി സ്വീകരിക്കും . സംരംഭകർ അധിക ചാർജ് ഈടാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന പ്രതിഷേധത്തെ തുടർന്ന് കർണാടകയിലെ ഗതാഗത, റോഡ് സുരക്ഷാ വകുപ്പും മൊബിലിറ്റി പ്രതിനിധികളും ഇന്നലെ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഓൺലൈൻ ടാക്സി ആപ്പുകളിൽ നിന്നും ഓട്ടോറിക്ഷ ബുക്ക് ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണർ ടി എച്ച് എം കുമാർ അറിയിച്ചു. എന്തെങ്കിലും കാരണത്താൽ കമ്പനികളുടെ…

Read More

കെ.എസ്.ആർ.ടി.സിയിൽ നിർമ്മാണ തൊഴിലാളികൾക്ക് സൗജന്യ പാസ്സ്

ബംഗളൂരു: കെട്ടിടങ്ങൾ ഉൾപെടെ വിവിധ നിർമാണ മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളിൽ ഒരു ലക്ഷം പേർക്ക് കെ എസ് ആർ ടി സി ബസുകളിൽ സൗജന്യ യാത്രാ പാസുകൾ നൽകിയതായി എം ചന്ദ്രപ്പ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 45 കിലോമീറ്റർ ദൂരമാണ് സൗജന്യ പാസ്സിന്റെ യാത്രാ പരിധി. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 37 ലക്ഷം തൊഴിലാളികളിൽ ശേഷിക്കുന്നവർക്ക് ഘട്ടം ഘട്ടമായി സൗജന്യ യാത്ര പാസ് നൽകും. പരീക്ഷണാടിസ്ഥാനത്തിൽ മൂന്ന് മാസത്തേക്ക് അനുവദിക്കുന്ന പാസുകളുടെ കാലാവധി ദീർഘിപ്പിച്ചു. കോവിഡ് കാലം പ്രതിസന്ധിയിലായ തൊഴിലാളികൾ ജോലിയിൽ ഏർപെട്ടു തുടങ്ങിയ വേളയിൽ…

Read More

ഓൺലൈൻ ഓട്ടോറിക്ഷ ബുക്ക്‌ ചെയ്താൽ ഇനി നടപടി സ്വീകരിക്കും 

ബെംഗളൂരു: ഓൺലൈൻ റൈഡിംഗ് ആപ്പുകളായ ഒല, ഓബർ, റാപ്പിഡോ തുടങ്ങിയവയിൽ നിന്നും ഓട്ടോറിക്ഷ ബുക്ക് ചെയ്താൽ ഇനി നിയമനടപടി സ്വീകരിക്കും . സംരംഭകർ അധിക ചാർജ് ഈടാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന പ്രതിഷേധത്തെ തുടർന്ന് കർണാടകയിലെ ഗതാഗത, റോഡ് സുരക്ഷാ വകുപ്പും മൊബിലിറ്റി പ്രതിനിധികളും ഇന്നലെ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഓൺലൈൻ ടാക്സി ആപ്പുകളിൽ നിന്നും ഓട്ടോറിക്ഷ ബുക്ക് ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണർ ടി എച്ച് എം കുമാർ അറിയിച്ചു. എന്തെങ്കിലും കാരണത്താൽ കമ്പനികളുടെ…

Read More

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

ബെംഗളൂരു: മംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ എരുവേശി സ്വദേശിയായ യുവാവ് മരിച്ചു. ഏരുവേശി പഞ്ചായത്ത് സി.പി.എം പ്രതിനിധിയായ ഏഴാം വാർഡ് അംഗം എം.ഡി രാധാമണി-മനോജ് ദമ്പതികളുടെ മകൻ അഭിജിത്താണ് അപകടത്തിൽ ദാരുണമായി മരിച്ചത്. അഭിജിത്ത് സഞ്ചരിച്ച ബൈക്ക് ഡിവൈഡറിൽ ഇടിച്ചു റോഡിലേക്ക് തെന്നിവീഴുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിക്കാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ മരണപ്പെട്ടു.

Read More

ഭാരത് ജോഡോ യാത്ര, ഒക്ടോബർ 20 ന് പ്രിയങ്ക ബെല്ലാരിയിൽ എത്താൻ സാധ്യത

ബെംഗളൂരു: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സംസ്ഥാനത്ത് ലഭിക്കുന്ന അത്യപൂര്‍വമായ സ്വീകരണത്തില്‍ ആവേശം കൊണ്ട കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം പ്രിയങ്ക ഗാന്ധിയെയും സംസ്ഥാനത്ത് എത്തിക്കാന്‍ ശ്രമം നടത്തുന്നതായി റിപ്പോർട്ട്‌. ഒക്ടോബര്‍ 20ന് ബെല്ലാരിയില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ പ്രിയങ്കയെ പങ്കെടുപ്പിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച പ്രകടനം നടത്താന്‍ പ്രിയങ്കയുടെ സാന്നിദ്ധ്യം സഹായിക്കുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി മാണ്ഡ്യ ജില്ലയിലെ പര്യടനത്തില്‍ പങ്കെടുത്തിരുന്നു. ഖനന മാഫിയയ്‌ക്കെതിരെയും ഭരണകക്ഷിയായ ബിജെപിക്കെതിരായും ബെല്ലാരിയില്‍ വലിയ കണ്‍വെന്‍ഷന്‍ നടത്തിയത്…

Read More

അധികാരത്തിന് വേണ്ടി കോൺഗ്രസ്‌ എന്തും ചെയ്യും ; ബസവരാജ് ബൊമ്മെ

ബെംഗളൂരു: കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. അധികാരത്തിനുവേണ്ടി എന്തും ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രസക്തമാകാന്‍ വേണ്ടിയാണ് രാഹുല്‍ ഗാന്ധി പദയാത്ര നടത്തുന്നത്. ഈ പരിപാടി രാഹുല്‍ ഗാന്ധിയുടെ ‘പുനരാരംഭിക്കല്‍’ അല്ലാതെ മറ്റൊന്നുമല്ല, സാധാരണക്കാര്‍ക്ക് വേണ്ടിയല്ല. ദളിതരും പിന്നോക്കക്കാരും, സിദ്ധരാമയ്യയും ഇത്തരമൊരു യാത്രയെ അനുഗമിച്ചു, ഇപ്പോള്‍ നിങ്ങള്‍ എവിടെയാണ്? സ്വയം നോക്കൂ, ഞങ്ങള്‍ക്ക് നിങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കേണ്ടതില്ല, ബൊമ്മൈ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് തന്റെ രാഷ്ട്രീയ പ്രസക്തി വീണ്ടെടുക്കാനാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര…

Read More

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

ബെംഗളൂരു: മംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ എരുവേശി സ്വദേശിയായ യുവാവ് മരിച്ചു. ഏരുവേശി പഞ്ചായത്ത് സി.പി.എം പ്രതിനിധിയായ ഏഴാം വാർഡ് അംഗം എം.ഡി രാധാമണി-മനോജ് ദമ്പതികളുടെ മകൻ അഭിജിത്താണ് അപകടത്തിൽ ദാരുണമായി മരിച്ചത്. അഭിജിത്ത് സഞ്ചരിച്ച ബൈക്ക് ഡിവൈഡറിൽ ഇടിച്ചു റോഡിലേക്ക് തെന്നിവീഴുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിക്കാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ മരണപ്പെട്ടു.

Read More
Click Here to Follow Us