ബെംഗളൂരു: കെആർ പുരം ടിസി പാളയയിലെ വസതിയിൽ വച്ച് ഭാര്യയെ വെട്ടിക്കൊന്ന കേസിൽ 34 കാരനായ വ്യവസായിയെ പോലീസ് അറസ്റ്റ് ചെയ്തു. ടെന്റ് ഷാമിയാന ഹൗസ് നടത്തുന്ന ജോൺ സുപ്രീതാണ് ഭാര്യ നാൻസി ഫ്ലോറയെ കൊലപ്പെടുത്തിയത്. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സുപ്രീത് സംശയിച്ചിരുന്നതായും ഇവർ തമ്മിൽ വഴക്കുണ്ടാക്കുന്നതായും പോലീസ് പറഞ്ഞു. ദമ്പതികൾ അവരുടെ വീടിന്റെ ഒന്നാം നിലയിലും സുപ്രീതിന്റെ മാതാപിതാക്കൾ താഴത്തെ നിലയിലുമാണ് താമസിച്ചിരുന്നത്. ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്. വൈകുന്നേരം ആറ് മണിക്ക് ഒന്നാം നിലയിൽ നിന്ന് കുട്ടികളുടെയും മുത്തശ്ശിയുടെയും നിലവിളി കേട്ടപ്പോഴാണ് കൊലപാതക…
Read MoreMonth: August 2022
ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് കുത്തനെ കൂട്ടി
ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ച് ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. പതിവ് നിരക്കിനേക്കാള്‍ ഇരട്ടിയിലധികമാണ് മിക്ക സ്വകാര്യബസുകളും ഈടാക്കുന്നത്. യാത്രത്തിരക്ക് കൂടുതലുള്ള സെപ്റ്റംബര്‍ ആറിന് ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് 4,500 രൂപയാണ് ഏറ്റവും കൂടിയ നിരക്ക്. അതേസമയം, ഈ ദിവസം വിമാനത്തില്‍ രണ്ടായിരത്തിനും നാലായിരത്തിനും ഇടയിലാണ് ടിക്കറ്റ് നിരക്ക്. എറണാകുളത്തേക്ക് സാധാരണ ദിവസങ്ങളില്‍ 800 രൂപ മുതല്‍ 2,500 രൂപ വരെയാണ് സ്വകാര്യബസുകള്‍ ഈടാക്കിയിരുന്നത്. സെപ്റ്റംബര്‍ രണ്ടിനും ഏഴിനുമിടയിലാണ് ഓണാവധി പ്രമാണിച്ച് കൂടുതല്‍ മലയാളികളും നാട്ടിലേക്കു പോകുന്നത്. അവധി അടുത്തുവരുമ്പോള്‍ യാത്രത്തിരക്ക് കൂടുന്നതിനാല്‍…
Read Moreജില്ലാ ആശുപത്രികളിൽ രോഗികളുടെ രജിസ്ട്രേഷൻ ഓൺലൈൻ വഴിയാക്കുന്നു
ബെംഗളൂരു: കർണാടകയിലെ എല്ലാ ജില്ലാ ആശുപത്രികളിലെയും രോഗികളുടെ രജിസ്‌ട്രേഷൻ ഒരു മാസത്തിനകം ഓൺലൈൻ വഴിയാക്കുമെന്ന് ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ അറിയിച്ചു. രോഗികൾക്ക് ഓൺലൈൻ ആയോ എസ്എംഎസ് വഴിയോ അപ്പോയിന്റ്മെന്റുകൾ നേടാനും ഓൺലൈനായി പണമടയ്ക്കാനും കഴിയും, ഇത് ആശുപത്രികളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യും. താലൂക്ക് ആശുപത്രികളിലും ഈ സംവിധാനം നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ജയനഗർ ജനറൽ ആശുപത്രിയിൽ പരിശോധന നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഡോ.സുധാകർ. ആശുപത്രിയുടെ അറ്റകുറ്റപ്പണികൾക്കായി അഞ്ച് കോടി രൂപ അനുവദിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളുടെ ആവശ്യകത, അഗ്നി സുരക്ഷാ ഇൻസ്റ്റാളേഷനുകളുടെയും അറ്റകുറ്റപ്പണികളുടെയും…
Read Moreഎം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
ബെംഗളൂരു: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരശോധനക്കിടെ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ബെംഗളൂരു -കോഴക്കോട് സ്വിഫ്റ്റ് ബസില്‍ വെച്ചാണ് യുവാവ് അറസ്റ്റിലായത്. 50 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്നും പോലീസ് പിടികൂടിയത്. തൊടുപുഴ സ്വദേശി ഇ.മുഹമ്മദ് യാസിന്‍ നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ വി.ആര്‍.ജനാര്‍ദ്ദനന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എം.രാജേഷ്, വി.എ.ഉമ്മര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.ഡി.വിഷ്ണു, ഇ.ബി.ശിവന്‍ ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്നിവര്‍ ചേര്‍ന്നാണ് വാഹന പരിശോധന നടത്തിയത്.
Read Moreഉല്ലാസ യാത്ര പോകുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പൊലീസ്
തിരുവനന്തപുരം: ഉല്ലാസ പോകുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി കേരള പൊലീസ്. ഉല്ലാസ യാത്ര പോകുന്നവരുടെ ശ്രദ്ധക്ക് എന്ന തലക്കോട്ടെയാണ് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുന്നത്. യാത്ര പോകുന്ന വിവരങ്ങളും ലൊക്കേഷനുകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാതിരിയ്ക്കുക, യാത്രയ്ക്കിടയിൽ പബ്ലിക്/ സൗജന്യ വൈഫൈ ഉപയോഗിയ്ക്കാൻ ശ്രദ്ധിക്കുക, ഉപയോഗിയ്ക്കാത്ത പക്ഷം ബ്ലൂ ടൂത്ത് ഓഫ് ചെയ്യുക, അപരിചിതർ നൽകുന്ന ചാർജുകളും പവർ കമ്പനികളും ഉപയോഗിക്കേണ്ട നിർദ്ദേശങ്ങൾ. നടൻ ജഗതി ശ്രീകുമാറിന്റെ പടത്തോടെ ഡിസൈൻ ചെയ്ത പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.
Read Moreഅമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു
മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. രോഗ വിവരം ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് അറിയിച്ചത്. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം പറഞ്ഞു. ഇത് രണ്ടാം തവണയാണ് അമിതാഭ് ബച്ചന്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്. 2020 ജൂലൈയിലായിരുന്നു ഇതിനു മുമ്പ് കൊവിഡ് പിടിപെട്ടത്. അതിനെ തുടര്‍ന്ന് രണ്ട് ആഴ്ചയോളം അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Read Moreഓണപ്പരീക്ഷ ഇന്ന് മുതൽ
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളിൽ ഓണപ്പരീക്ഷ ഇന്ന് ആരംഭിക്കും. യുപി, ഹൈസ്‌കൂൾ, സ്പെഷൽ സ്‌കൂൾ, ടെക്‌നിക്കൽ ഹൈസ്‌കൂൾ പരീക്ഷകളാണ് ഇന്ന് ആരംഭിക്കുന്നത്. എൽപി സ്കൂൾ പരീക്ഷകൾ 28 മുതലാണ് നടക്കുക. കൂളിംഗ് ഓഫ് സമയം ഉൾപ്പെടുത്തിയാണ് പരീക്ഷാ ടൈംടേബിൾ തയ്യാറാക്കിയിട്ടുള്ളത്. സെപ്റ്റംബർ ഒന്നിനാണ് പരീക്ഷകൾ അവസാനിക്കുന്നത്. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്‌കൂളുകളിൽ ഓണപ്പരീക്ഷ നടക്കുന്നത്. സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകൾ അടയ്ക്കും. ഏതെങ്കിലും പരീക്ഷാദിവസങ്ങളിൽ സർക്കാർ അവധി പ്രഖ്യാപിച്ചാൽ അന്നത്തെ പരീക്ഷ സെപ്റ്റംബർ രണ്ടിന് നടത്തുന്നതാണ്.
Read Moreകർണാടക ബസിൽ നിന്നും കഞ്ചാവുമായി യുവാവിനെ പിടികൂടി
ബെംഗളൂരു: മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ കര്‍ണാടക ബസ്സിലെ യാത്രികനില്‍ നിന്നും 300 ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കൈവശം വച്ചതിന് എറണാകുളം മരട് പുള്ളുവള്ളിപ്പറമ്പ് നാസിഫ് നാസറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്‍, എക്‌സസൈസ് ഇന്‍സ്‌പെക്ടര്‍ ടി എച്ച് ഷഫീഖ്, പ്രിവന്റീവ് ഓഫിസര്‍ എം സി ഷിജു, അബ്ദുല്‍ സലിം, സിവില്‍ എക്‌സൈസ് ഓഫിസര്‍ അമല്‍ തോമസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ സിത്താര, ഷാനിയ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
Read Moreപേരക്കുട്ടിയെ ബക്കറ്റിൽ മുക്കി കൊന്ന കേസിലെ പ്രതിയായ മുത്തശ്ശി ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി : പേരക്കുട്ടിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിലെ കൂട്ടുപ്രതിയായ മുത്തശ്ശി അങ്കമാലി കൊടിശേരി വീട്ടിൽ സിപ്സിയെ കൊച്ചി നഗരത്തിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ കാമുകനും കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുമായ പള്ളുരുത്തി പള്ളിച്ചാൽ റോഡിൽ കല്ലേക്കാട് വീട്ടിൽ ജോൺ ബിനോയ് ഡിക്രൂസിനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കുട്ടിയുടെ മരണകാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ വി ട്ടയയ്ക്കുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് സിപ്സിയെ ലോഡ്ജിലെ ഒന്നാം നിലയിലെ മുറിയിൽ മരിച്ചനിലയിൽ ജീവനക്കാർ കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാർ വിവരമറിയിച്ചതനുസരിച്ച് എറണാകുളം സെൻട്രൽ പോലീസ് പരിശോധന നടത്തി.…
Read Moreമൂന്നര വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ബെംഗളൂരു : മൂന്നര വയസുകാരി മകളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദൊഡ്ഡനക്കുണ്ടി സ്വദേശിനി ഗായത്രി ദേവി ആണ് മകൾ സംയുക്തയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചത്. ജോലി കഴിഞ്ഞ് ഫ്ലാറ്റിലേക്ക് മടങ്ങിയ ഭർത്താവ് ആണ് യുവതിയെ ആത്മഹത്യയിൽ നിന്നും തടഞ്ഞത്. ശുചിമുറിയിൽ അവശനിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിക്കും ജീവൻ രക്ഷിക്കാൻ ആയില്ല. ഗായത്രിയുടെ നിലയും ഗുരുതരമാണ്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
Read More