ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് കുത്തനെ കൂട്ടി 

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ച്‌ ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു.

പതിവ് നിരക്കിനേക്കാള്‍ ഇരട്ടിയിലധികമാണ് മിക്ക സ്വകാര്യബസുകളും ഈടാക്കുന്നത്. യാത്രത്തിരക്ക് കൂടുതലുള്ള സെപ്റ്റംബര്‍ ആറിന് ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് 4,500 രൂപയാണ് ഏറ്റവും കൂടിയ നിരക്ക്. അതേസമയം, ഈ ദിവസം വിമാനത്തില്‍ രണ്ടായിരത്തിനും നാലായിരത്തിനും ഇടയിലാണ് ടിക്കറ്റ് നിരക്ക്. എറണാകുളത്തേക്ക് സാധാരണ ദിവസങ്ങളില്‍ 800 രൂപ മുതല്‍ 2,500 രൂപ വരെയാണ് സ്വകാര്യബസുകള്‍ ഈടാക്കിയിരുന്നത്.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

സെപ്റ്റംബര്‍ രണ്ടിനും ഏഴിനുമിടയിലാണ് ഓണാവധി പ്രമാണിച്ച്‌ കൂടുതല്‍ മലയാളികളും നാട്ടിലേക്കു പോകുന്നത്. അവധി അടുത്തുവരുമ്പോള്‍ യാത്രത്തിരക്ക് കൂടുന്നതിനാല്‍ സ്വകാര്യബസുകളിലെ ടിക്കറ്റ് നിരക്ക് 5,000 എത്താനാണ് സാധ്യത. നിലവില്‍ സെപ്റ്റംബര്‍ രണ്ടിനും ഏഴിനും ഇടയിലുള്ള ബസുകളിലെല്ലാം ഇരട്ടിയിലധികം നിരക്കാണ് ഈടാക്കുന്നത്. സെപ്റ്റംബര്‍ ആറിന് കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും 2,100 രൂപയാണ് സ്വകാര്യബസുകളിലെ ഉയര്‍ന്ന നിരക്ക്. ഉത്സവകാലങ്ങളില്‍ സ്വകാര്യബസുകള്‍ നിരക്കുയര്‍ത്തുന്നത് പതിവാണെങ്കിലും സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലുമധികമായി ഉയര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ് യാത്രക്കാരുടെ പരാതി.

സ്വകാര്യബസുകളിലെ നിരക്കുവര്‍ധന നിയന്ത്രിക്കാനുള്ള നടപടികള്‍ അധികൃതരെടുക്കാറില്ല. ടിക്കറ്റ് നിരക്ക് എത്രകൂട്ടിയാലും യാത്ര ചെയ്യാന്‍ ആളുണ്ടെന്നതും സ്വകാര്യബസുകള്‍ക്ക് പ്രചോദനമാവുകയാണ്. കേരളത്തിലേക്കുള്ള തീവണ്ടികളിലും കേരള-കര്‍ണാടക ആര്‍.ടി.സി. ബസുകളിലും ടിക്കറ്റ് ലഭിക്കാതെ വരുന്ന സാധാരണക്കാര്‍ക്കാണ് സ്വകാര്യബസുകളുടെ അമിതനിരക്ക് കൂടുതലും ബുദ്ധിമുട്ടുണ്ടാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ
[masterslider id="10"]

Related posts