ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് കുത്തനെ കൂട്ടി 

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ച്‌ ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. പതിവ് നിരക്കിനേക്കാള്‍ ഇരട്ടിയിലധികമാണ് മിക്ക സ്വകാര്യബസുകളും ഈടാക്കുന്നത്. യാത്രത്തിരക്ക് കൂടുതലുള്ള സെപ്റ്റംബര്‍ ആറിന് ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് 4,500 രൂപയാണ് ഏറ്റവും കൂടിയ നിരക്ക്. അതേസമയം, ഈ ദിവസം വിമാനത്തില്‍ രണ്ടായിരത്തിനും നാലായിരത്തിനും ഇടയിലാണ് ടിക്കറ്റ് നിരക്ക്. എറണാകുളത്തേക്ക് സാധാരണ ദിവസങ്ങളില്‍ 800 രൂപ മുതല്‍ 2,500 രൂപ വരെയാണ് സ്വകാര്യബസുകള്‍ ഈടാക്കിയിരുന്നത്. സെപ്റ്റംബര്‍ രണ്ടിനും ഏഴിനുമിടയിലാണ് ഓണാവധി പ്രമാണിച്ച്‌ കൂടുതല്‍ മലയാളികളും നാട്ടിലേക്കു പോകുന്നത്. അവധി അടുത്തുവരുമ്പോള്‍ യാത്രത്തിരക്ക് കൂടുന്നതിനാല്‍…

Read More