ഓണപ്പരീക്ഷ ഇന്ന് മുതൽ

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളിൽ ഓണപ്പരീക്ഷ ഇന്ന് ആരംഭിക്കും.

യുപി, ഹൈസ്‌കൂൾ, സ്പെഷൽ സ്‌കൂൾ, ടെക്‌നിക്കൽ ഹൈസ്‌കൂൾ പരീക്ഷകളാണ് ഇന്ന് ആരംഭിക്കുന്നത്.

എൽപി സ്കൂൾ പരീക്ഷകൾ 28 മുതലാണ് നടക്കുക. കൂളിംഗ് ഓഫ് സമയം ഉൾപ്പെടുത്തിയാണ് പരീക്ഷാ ടൈംടേബിൾ തയ്യാറാക്കിയിട്ടുള്ളത്. സെപ്റ്റംബർ ഒന്നിനാണ് പരീക്ഷകൾ അവസാനിക്കുന്നത്.

  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്‌കൂളുകളിൽ ഓണപ്പരീക്ഷ നടക്കുന്നത്. സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകൾ അടയ്ക്കും. ഏതെങ്കിലും പരീക്ഷാദിവസങ്ങളിൽ സർക്കാർ അവധി പ്രഖ്യാപിച്ചാൽ അന്നത്തെ പരീക്ഷ സെപ്റ്റംബർ രണ്ടിന് നടത്തുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts