ബെംഗളൂരു: വ്യാഴാഴ്ച രാവിലെ ബാനസവാടിയിലെ ഔട്ടർ റിംഗ് റോഡിലൂടെ (ORR) സാഞ്ചെരിക്കുകയായിരുന്ന ബൈക്കിക്കിന് പിന്നിൽ അമിത വേഗത്തിലെത്തിയ ട്രക്ക് ഇടിച്ച് 23 കാരനായ സോഫ്റ്റ്വെയർ എഞ്ചിനീയർ മരിച്ചു. എച്ച്എഎൽ രണ്ടാം സ്റ്റേജിലെ താമസക്കാരനായ മനീഷ് മഹേഷ് വീരപ്പ ആണ് മരിച്ചത്. ഒരു സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു മനീഷ്. സംഭവം നടക്കുമ്പോൾ മനീഷ് ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് പറഞ്ഞു. രാവിലെ 9.25 ഓടെ ഒആർആറിലെ ഹൊറമാവ് അണ്ടർപാസിന് സമീപം വീരപ്പയെ രാമമൂർത്തിനഗറിൽ നിന്ന് ഹെബ്ബാളിലേക്ക് പോവുകയായിരുന്ന ട്രക്ക്…
Read MoreMonth: August 2022
ഈദ്ഗാഹ് മൈദാനിൽ ഗണേശജയന്തി ആഘോഷം, തീരുമാനത്തിൽ കുടുങ്ങി ഭരണകൂടം
ബെംഗളൂരു: ഈദ് ഗാഹ് മൈതാനിയിൽ ഗണേശജയന്തി ആഘോഷം സംഘടിപ്പിക്കണമെന്ന ആവശ്യത്തിൽ കുടുങ്ങി ജില്ലാ ഭരണകൂടം. ബെംഗളൂരു ഛാമരാജ് പേട്ട പ്രദേശത്തെ ഈദ് ഗാഹ് മൈതാനിയിൽ ജയന്തി ആഘോഷം സംഘടിപ്പിക്കാനാണ് പദ്ധതി. ഈദ് ഗാഹ് മൈതാനിയിൽ ആഘോഷം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുമെന്ന് റവന്യൂമന്ത്രി ആർ അശോക് അറിയിച്ചു. ‘ഞങ്ങൾ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം ആയിരിക്കും തീരുമാനം. ക്രമസമാധാനപാലനം വളരെ പ്രധാനമാണ്. പോലീസ് ഡിപ്പാർട്ട്മെന്റും ബിബിഎംപി ഉദ്യോഗസ്ഥരും ഇതുമായി ബന്ധപ്പെട്ടു ചർച്ച നടത്തുന്നുണ്ട്. ക്രമസമാധാനപാലനമാണ് പ്രധാനമെന്നും ആഘോഷം സംബന്ധിച്ച് തനിക്ക് നൽകിയ നിവേദനങ്ങളിൽ ജില്ലാ കമ്മീഷണർ…
Read Moreകേരളത്തിലെ ലഹരി ലോകം നിയന്തിക്കുന്നത് ആ മലയാളി ആണ് ‘ പിടിയിലായ എസ്സെയുടെ വെളിപ്പെടുത്തൽ
ബെംഗളൂരു: കര്‍ണാടകയിലെ ആര്.കെ. പുരത്തെ ‘ആഫ്രിക്കന്‍ കോളനി’ കര്‍ണാടക പോലീസിന് പോലും കടന്നുചെല്ലാന്‍ ഭയക്കുന്ന ഒരിടമാണ്. ഇവിടെ നിന്നാണ് പ്രത്യാക്രമണത്തിന് ഒരു നിമിഷം പോലും നല്‍കാതെ, കേരളത്തിലേക്ക് കോടികള്‍ വിലമതിക്കുന്ന എം.ഡി.എം.എ നിര്‍മ്മിച്ച് വില്പന നടത്തിയിരുന്ന നൈജീരിയന്‍ സ്വദേശി ഒക്കഫോര്‍ എസേ ഇമ്മാനുവലിനെ പാലാരിവട്ടം പോലീസ് സാഹസികമായി പിടികൂടിയത്. കലൂരില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയിലായ കേസന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് പ്രത്യേക സംഘം ആര്.കെ പുരത്ത് എത്തിയത്. കര്‍ണാടക പോലീസ് സ്ഥലം കാണിച്ചുനല്‍കി മടങ്ങിയപ്പോള്‍ എസേയ്ക്കായി വലവിരിച്ച് പാലാരിവട്ടം സി.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കാത്തിരുന്നു.…
Read Moreവായ്പ തിരിച്ചടച്ചിട്ടും ഭീഷണി, ഒടുവിൽ ബാങ്ക് നൽകേണ്ടി വന്ന നഷ്ടപരിഹാരം 2 ലക്ഷം
ബെംഗളൂരു: വായ്പ തിരിച്ചടച്ചിട്ടും ഭീഷണി ലഭിച്ച 75 വയസുകാരന് ബാങ്ക് അധികൃതർ 2 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി നിർദ്ദേശം. കൂടാതെ നിയമ നടപടികൾക്കായി 10000 രൂപയും നൽകണമെന്ന് കോടതി വിധിയിൽ പറയുന്നു. കോറമംഗല സ്വദേശി ലോക്നാഥ് ജയകുമാറിനാണ് കോടതിയുടെ അനുകൂല വിധി ലഭിച്ചത്. ക്രെഡിറ്റ് കാർഡ് വായ്പയുടെ അവസാന തിയ്യതിയ്ക്ക് മുമ്പ് ജയകുമാർ ബാങ്കിൽ എത്തി പണം അടച്ചിരുന്നു. എന്നാൽ പണം അടച്ചില്ലെന്ന് ആരോപിച്ച് ബാങ്കിന്റെ കസ്റ്റമർ കെയർ ജീവനക്കാരൻ ജയകുമാറിനെ നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. തുടർന്നാണ് ജയകുമാർ പരാതി നൽകിയത്.…
Read Moreതിരക്ക് കുറയ്ക്കാൻ നഗരത്തിൽ നാല് പുതിയ മാർക്കറ്റുകൾ
ബെംഗളൂരു: നഗരത്തിലെ നാല് കോണുകളിൽ പുതിയ മാർക്കറ്റുകൾ സ്ഥാപിക്കാനുള്ള സർക്കാരിന്റെ പദ്ധതിയുടെ ആദ്യപടിയായി, ഗുളിമംഗല വില്ലേജിലെ സിങ്കേന അഗ്രഹാരയിൽ പച്ചക്കറി മാർക്കറ്റ് നിർമ്മിക്കുന്നതിന് 100 കോടി രൂപയുടെ ഭരണാനുമതി വ്യാഴാഴ്ച മന്ത്രിസഭായോഗം നൽകി. മാർക്കറ്റിനായി അനുവദിച്ച 100 കോടിയിൽ 48 കോടി സ്ഥലമേറ്റെടുപ്പിനും 52 കോടി മാർക്കറ്റ് നിർമാണത്തിനുമാണ് അനുവദിച്ചതെന്ന് നിയമമന്ത്രി ജെ സി മധുസ്വാമി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പൂർത്തിയാകുമ്പോൾ, നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന കലാസിപാളയയിലെ തിരക്ക് കുറയ്ക്കാൻ ഇത് സഹായിക്കും. ഗുളിമംഗലയിൽ സ്ഥിതി ചെയ്യുന്ന ഫ്രൂട്ട് മാർക്കറ്റിനോട് ചേർന്ന് 42.31 ഏക്കർ സ്ഥലത്താണ്…
Read Moreനവജാത ശിശുവിനെ പ്ലാസ്റ്റിക് കവറിലാക്കി മരത്തില്‍ തൂക്കിയിട്ട നിലയില്‍
ബെംഗളൂരു: നവജാത ശിശുവിനെ പ്ലാസ്റ്റിക് കവറിലാക്കി മരത്തില്‍ തൂക്കിയിട്ട നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ഖാനാപുരയിലെ ഗൗളിവാഡയിലാണ് ഞെട്ടിക്കുന്ന സംഭവം. ചൊവ്വാഴ്ച വൈകിട്ടാണ് കുഞ്ഞിനെ കവറിലാക്കി മരത്തില്‍ തൂക്കിയിട്ടതെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ആശാ വര്‍ക്കര്‍മാര്‍ കുഞ്ഞിനെ ഖാനാപുര സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം മികച്ച പരിചരണം നല്‍കുന്നതിനായി ബെലഗാവിയിലെ ബിംസിലേക്ക് അയച്ചു. കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreദേശീയ വിദ്യാഭ്യാസ നയം അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കും; വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്
ബെംഗളൂരു: ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) 2020 വരുന്ന അധ്യയന വർഷം മുതൽ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് വ്യാഴാഴ്ച വനിതാ ശിശു വികസന മന്ത്രി ഹാലപ്പ അച്ചാറുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻ.ഇ.പി.യുടെ ശുപാർശകൾ അനുസരിച്ച് എർലി ചൈൽഡ്ഹുഡ് കെയർ ആൻഡ് എജ്യുക്കേഷൻ (ഇ.സി.സി.ഇ.) നടപ്പാക്കുന്നത് 20,000 അംഗൻവാടികളിലും സ്കൂളുകളിലും പരീക്ഷണാടിസ്ഥാനത്തിൽ വരുന്ന അധ്യയന വർഷത്തിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നിനും ആറിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഇത് ബാധകമായിരിക്കും. പാഠ്യപദ്ധതി രൂപകൽപന, അധ്യാപനം, പഠനോപകരണങ്ങൾ, മൂല്യനിർണ്ണയം, ശേഷി…
Read Moreപോലീസുകാരോട് ട്രാഫിക് നിയമങ്ങൾ പാലിക്കാൻ കർശന നിർദേശം
ബെംഗളൂരു: ഡിപ്പാർട്ട്മെന്റ് വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നത് ഗൗരവതരമായി കണക്കിലെടുത്ത് പോലീസ് വാഹനങ്ങൾ നിയമലംഘനം നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ കർശന നിർദേശം. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ പൗരന്മാർ സോഷ്യൽ മീഡിയയിൽ എടുക്കുന്നതും പോസ്റ്റ് ചെയ്യുന്നതും സമീപകാലത്ത് ഒരു സാധാരണ പ്രവണതയാണ്. ഇത് പോലീസ് ഡിപ്പാർട്ട്മെന്റിന്റെ പ്രതിച്ഛായ തകർക്കുന്നതിനാൽ, എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഇൻസ്പെക്ടർമാരോട്, പ്രത്യേകിച്ച് ഡിപ്പാർട്ട്മെന്റ് വാഹനങ്ങൾ ഓടിക്കുന്നവരോട് എല്ലാ ട്രാഫിക് നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. സോഷ്യൽ മീഡിയ, ഇമെയിലുകൾ, പബ്ലിക്…
Read Moreപ്രധാനമന്ത്രിക്ക് പഞ്ചാബില്‍ സുരക്ഷാവീഴ്ചയുണ്ടായി; സുപ്രീംകോടതി സമിതി
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഫിറോസ്പുരിലെ റാലിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരേ പ്രതിഷേധക്കാര്‍ കരിങ്കൊടി കാട്ടിയ സംഭവത്തില്‍ പോലീസ് സുരക്ഷാവീഴ്ച വരുത്തിയെന്ന് സുപ്രീംകോടതി സമിതി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തക്കുറിച്ച് പഞ്ചാബിലെ ഫിറോസ്പൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ടിന് നേരത്തെ വിവരങ്ങള്‍ നല്‍കിയിരുന്നെങ്കിലും മതിയായ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ പോലീസ് വിഴ്ച വരുത്തിയെന്നാണ് വിരമിച്ച സുപ്രീംകോടതി ജഡ്ജി ഇന്ദു മല്‍ഹോത്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ സുപ്രീംകോടതി സമിതിയുടെ കണ്ടെത്തല്‍.
Read Moreചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് എൻ.വി രമണ ഇന്ന് വിരമിക്കും
ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് എൻ.വി രമണ ഇന്ന് വിരമിക്കും. സുപ്രിംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് നാളെ ചുമതലയേൽക്കും. 49-ാമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് യു.യു ലളിത്. രമണ കഴിഞ്ഞാൽ സുപ്രിംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് ഇപ്പോൾ ജസ്റ്റിസ് ലളിത്. വരുന്ന നവംബർ 8 വരെ ആണ് ജസ്റ്റിസ് യുയു ലളിത് ചീഫ് ജസ്റ്റിസ് ആയി പ്രവർത്തിക്കുക. കഴിഞ്ഞ വർഷം മാർച്ച് 24നാണ് രാജ്യത്തെ 48ആം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ.വി. രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. രാഷ്ട്രപതി…
Read More