കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (28-08-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 929 റിപ്പോർട്ട് ചെയ്തു. 987 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 4.01% കൂടുതൽ വിവരങ്ങള്‍ താഴെ.   കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 987 ആകെ ഡിസ്ചാര്‍ജ് : 4001318 ഇന്നത്തെ കേസുകള്‍ : 929 ആകെ ആക്റ്റീവ് കേസുകള്‍ : 7859 ഇന്ന് കോവിഡ് മരണം : 5 ആകെ കോവിഡ് മരണം : 40192 ആകെ പോസിറ്റീവ് കേസുകള്‍ :…

Read More

വേനൽക്കാലത്ത് ദക്ഷിണേന്ത്യയിൽ ഏറ്റവും മലിനമായ നഗരങ്ങളിൽ രണ്ടെണ്ണം കർണാടകയിലെന്ന് പഠനങ്ങൾ

ബെംഗളൂരു: ഹുബ്ബള്ളി, ബെംഗളൂരു വേനൽക്കാലത്ത് ഏറ്റവും മലിനമായ നഗരങ്ങളെന്ന് പഠനം. കഴിഞ്ഞ വേനൽക്കാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും മലിനമായ രണ്ട് നഗരങ്ങളായിരുന്നു ബെംഗളൂരുവും ഹുബ്ബള്ളിയും. കൂടാതെ വിജയപുര ആയിരുന്നു ഏറ്റവും കുറഞ്ഞ മലിനീകരണമുള്ള നഗരം. അതേസമയം മുൻ വേനൽക്കാലത്തെ അപേക്ഷിച്ച് മംഗളൂരു വേനൽകാലത്ത് ഉണ്ടാകേണ്ട മലിനീകരണ അവസ്ഥയിൽ ശരാശരിയിലും ഏറ്റവും ഉയർന്ന നിരക്കിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഡൽഹി ആസ്ഥാനമായുള്ള സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (സിഎസ്ഇ) നടത്തിയ പഠനത്തിലാണ് മെഗാ സിറ്റികളേക്കാൾ ചെറിയ നഗരങ്ങൾ മലിനീകരണ ഹോട്ട്സ്പോട്ടുകളായി മാറിയത്. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ…

Read More

മിനി എയർപോർട്ട് പദ്ധതി അത്താണിയിൽ

mini-airport athani

ബെംഗളൂരു: ബെലഗാവി ജില്ലയിലെ അതിർത്തി പട്ടണമായ അത്താണിയിൽ ബിസിനസ് വർധിപ്പിക്കുന്നതിനായി ഒരു മിനി എയർപോർട്ട് നിർമ്മിക്കാൻ പദ്ധതിയിട്ട് സർക്കാർ. പദ്ധതി യാഥാർഥ്യമായാൽ ജില്ലയിലെ രണ്ടാമത്തെ വിമാനത്താവളമാകും ഈ മിനി എയർപോർട്ട്. മേഖലയിലെ വ്യവസായികളെയും പൊതുജനങ്ങളെയും സഹായിക്കാൻ മിനി എയർപോർട്ട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അത്താണി എംഎൽഎ മഹേഷ് കുമത്തള്ളി സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതേത്തുടർന്ന് വിമാനത്താവളം നിർമിക്കാൻ സ്ഥലം നിർദേശിക്കാൻ കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപറേഷനോട് (കെഎസ്ഐഐസി) സർക്കാർ ആവശ്യപ്പെട്ടു. അത്താണി താലൂക്കിലെ യലിഹഡഗലി വില്ലേജിൽ വിമാനത്താവളം നിർമിക്കാൻ 200 ഏക്കർ അത്താണി താലൂക്ക്…

Read More

2021-2022 കാലയളവിലെ റോഡപകട മരണങ്ങളിൽ ബെലഗാവി ജില്ല മുന്നിൽ

ബെംഗളൂരു: 816 മരണങ്ങളോടെ, 2021-2022 കാലയളവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ മരിച്ചത് ബെലഗാവി ജില്ലയിൽ റോഡപകടങ്ങളിൽ. ബെംഗളൂരു സിറ്റി (633), തുംകുരു (596), മൈസൂരു (510), ബെംഗളൂരു ജില്ല (507) എന്നിവയാണ് തൊട്ടുപിന്നിൽ ഉള്ളത്. 2021-2022 കാലയളവിൽ സംസ്ഥാനത്തുടനീളം 34,394 അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, അതിൽ 9,868 മരണങ്ങളും 40,483 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതായത്, ആ കാലയളവിൽ സംസ്ഥാനത്ത് പ്രതിദിനം ശരാശരി 94 അപകടങ്ങളും 27 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭൂമിശാസ്ത്രപരമായി ഇതൊരു വലിയ ജില്ലയാണെന്നാണ് ബെലഗാവി സിറ്റി പോലീസ് കമ്മീഷണർ…

Read More

ഓസ്‌കാറില്‍ ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായി ഗംഗുബായ് കാഠിയവാഡി

മുംബൈ: ബോളിവുഡിൽ ഈ വര്‍ഷത്തെ ചുരുക്കും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു സഞ്ജയ് ലീല ബന്‍സാലി ചിത്രം ‘ഗംഗുബായ് കാഠിയവാഡി’. മികച്ച പ്രതികരണങ്ങളും നിരൂപക പ്രശംസയും ലഭിച്ച ചിത്രം ഈ വര്‍ഷത്തെ ഓസ്‌കാറില്‍ ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ആലിയ ഭട്ടിന്റെ ഗംഗുഭായി ചുരുക്കം ചില സിനിമകളുടെ ലിസിറ്റിലാണ് ഇടം നേടിയിരിക്കുന്നത്. ഇരുപത് വര്‍ങ്ങള്‍ക്ക് മുന്‍പ് ബന്‍സാലിയുടെ ‘ദേവദാസ്’ എന്ന ചിത്രവും നോമിനേഷൻ നേടിയിരുന്നു. അന്താരാഷ്ട്ര തലത്തിലും വലിയ ചര്‍ച്ചയായ സിനിമയായിരുന്നു ഗംഗുബായ് കാഠിയവാഡി. ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് വലിയ…

Read More

മൃഗസംരക്ഷണ പ്രവർത്തനങ്ങളിൽ പരിശീലനം ലഭിക്കാതെ കർണാടക വനപാലകർ

ഓരോ തവണയും വന്യജീവി രക്ഷാപ്രവർത്തനം നടക്കുമ്പോൾ, വനംവകുപ്പിന്റെ മുൻനിര ജീവനക്കാർ ശാസ്ത്രീയമായ സമീപനത്തേക്കാൾ കൂടുതൽ അവരുടെ സഹജാവബോധത്തെ ആശ്രയിക്കുന്നു, എന്തെന്നാൽ അവരിൽ ഭൂരിഭാഗവും മനുഷ്യ-മൃഗ സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പരിശീലിപ്പിച്ചിട്ടില്ല. അതുമൂലം വനംവകുപ്പിന്റെ ജീവനക്കാർ തങ്ങളെയും മൃഗങ്ങളെയും അപകടത്തിലാക്കുകയാണ് ചെയ്യുന്നതെന്ന് റിപ്പോർട്ടുകൾ. ഫോറസ്റ്റ് ഗാർഡുകൾ മുതൽ ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർ വരെയുള്ള എല്ലാ ഫോറസ്റ്റ് ജീവനക്കാർക്കും 18-24 മാസത്തെ പരിശീലനം നൽകിയിട്ടുണ്ടെന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വൈൽഡ് ലൈഫ്) വിജയ്കുമാർ ഗോഗി പറയുമ്പോൾ, ഫോറസ്റ്റ് ജീവനക്കാർ അതിനു വിപരീതമായിട്ടാണ് പറയുന്നത്. കുറഞ്ഞത്…

Read More

ഗണേശ ചതുര് ത്ഥി: മുന്നറിയിപ്പുമായി പോലീസ് മേധാവി

Ganesha idol

ബെംഗളൂരു: ഗണേശോത്സവത്തിൽ അന്ന് മറ്റുള്ളവരെ പരിഹസിക്കുകയോ ശല്യപ്പെടുത്തുകയോ അല്ലങ്കിൽ മറ്റെന്തെങ്കിലും മോശം പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യരുതെന്ന് സിറ്റി പോലീസ് മേധാവി മുന്നറിയിപ്പ് നൽകി. ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് പ്രതാപ് റെഡ്ഡി ആളുകളോട് പോലീസ് കൺട്രോൾ റൂമിൽ (112) വിളിക്കുകയോ അല്ലെങ്കിൽ ആരെങ്കിലും ഈവ് ടീസിങ്ങിന് ഇരയായാൽ അടുത്തുള്ള പോലീസിനെ അറിയിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഗണേശോത്സവത്തോടനുബന്ധിച്ച് നഗരത്തിലുടനീളമുള്ള വിവിധ വേദികളിൽ സംഘടിപ്പിക്കുന്ന പരിപാടികളിലും ഘോഷയാത്രയിലോ വിഗ്രഹ നിമജ്ജനത്തിലോ ഉള്ള വികൃതികൾ ശ്രദ്ധയിൽപ്പെടുത്തണമെന്ന് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. സർക്കാർ പുറപ്പെടുവിച്ച…

Read More

തിമിംഗല സ്രാവ് സംരക്ഷണ കാമ്പയിൻ ഓഗസ്റ്റ് 30-ന് ഫ്ലാഗ് ഓഫ് ചെയ്യും

ബെംഗളൂരു: അന്താരാഷ്ട്ര തിമിംഗല സ്രാവ് ദിനത്തോടനുബന്ധിച്ച്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ (ഡബ്ല്യുടിഐ) ആഗസ്റ്റ് 30 ന് മിലാഗ്രസ് ഹാളിൽ കർണാടക, കേരളം, ലക്ഷദ്വീപ് സംസ്ഥാനങ്ങളിൽ ‘സേവ് ദ വേൽ ഷാർക്ക് കാമ്പയിൻ’ ആരംഭിക്കും. തിമിംഗല സ്രാവ് (റിങ്കോഡൺ ടൈപ്പസ്) ഭൂമിയിലെ ഏറ്റവും വലിയ മത്സ്യവും നമ്മുടെ സമുദ്ര ആവാസവ്യവസ്ഥയിലെ ഒരു പ്രധാന ഇനവുമാണ്. ഇതിന് ഏകദേശം 18 മീറ്റർ നീളവും 21 മെട്രിക് ടൺ വരെ ഭാരവും ഉണ്ടാകും. ഇവ ഉഷ്ണമേഖലാ, ചൂടുള്ള മിതശീതോഷ്ണ സമുദ്രങ്ങളിൽ വ്യാപകമായി കാണപെടുന്നുണ്ടെങ്കിലും, ഈ ഇനത്തിന്റെ…

Read More

കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞു; എം വി ഗോവിന്ദന്‍ പകരക്കാരന്‍

തിരുവനന്തപുരം:  കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിപദം ഒഴിഞ്ഞു. അനാരോഗ്യത്തെത്തുടര്‍ന്നാണ് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയുമായ എം് വി ഗോവിന്ദനാണ് പാര്‍ട്ടിയുടെ പുതിയ സംസ്ഥാന സെക്രട്ടറി. ഞായറാഴ്ച ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിനു മുന്‍പായി അവൈലബിള്‍ പിബി യോഗവും ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തിരുന്നു. കോടിയേരിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് പാര്‍ട്ടിയുടെ…

Read More

റോഡ് നന്നാക്കാൻ ദക്ഷിണ കന്നഡയ്ക്ക് 12 കോടി

ബെംഗളൂരു: സംസ്ഥാനത്തെ തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കുന്നതിന് അടിയന്തര പ്രവൃത്തികൾ നടത്തുന്നതിന് ഫണ്ട് അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി സിസി പാട്ടീൽ പറഞ്ഞു. റോഡുകളുടെ അറ്റകുറ്റപ്പണികൾക്കും കുഴികൾ നികത്തുന്നതിനുമായി ദക്ഷിണ കന്നഡയ്ക്ക് 12 കോടി രൂപയും ഉഡുപ്പിക്ക് 7.5 കോടി രൂപയും അനുവദിച്ചു. മൺസൂണിന് ശേഷം ശാശ്വത പുനഃസ്ഥാപനം നടത്തുമെന്ന് മംഗളൂരുവിൽ ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം പാട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു. ഈ വർഷം ശരാശരിയേക്കാൾ കൂടുതൽ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. ഇതുമൂലം റോഡുകൾ തകർന്നിട്ടുണ്ട്. താൽക്കാലികമായി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം…

Read More
Click Here to Follow Us