മൃഗസംരക്ഷണ പ്രവർത്തനങ്ങളിൽ പരിശീലനം ലഭിക്കാതെ കർണാടക വനപാലകർ

ഓരോ തവണയും വന്യജീവി രക്ഷാപ്രവർത്തനം നടക്കുമ്പോൾ, വനംവകുപ്പിന്റെ മുൻനിര ജീവനക്കാർ ശാസ്ത്രീയമായ സമീപനത്തേക്കാൾ കൂടുതൽ അവരുടെ സഹജാവബോധത്തെ ആശ്രയിക്കുന്നു, എന്തെന്നാൽ അവരിൽ ഭൂരിഭാഗവും മനുഷ്യ-മൃഗ സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പരിശീലിപ്പിച്ചിട്ടില്ല. അതുമൂലം വനംവകുപ്പിന്റെ ജീവനക്കാർ തങ്ങളെയും മൃഗങ്ങളെയും അപകടത്തിലാക്കുകയാണ് ചെയ്യുന്നതെന്ന് റിപ്പോർട്ടുകൾ.

ഫോറസ്റ്റ് ഗാർഡുകൾ മുതൽ ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർ വരെയുള്ള എല്ലാ ഫോറസ്റ്റ് ജീവനക്കാർക്കും 18-24 മാസത്തെ പരിശീലനം നൽകിയിട്ടുണ്ടെന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വൈൽഡ് ലൈഫ്) വിജയ്കുമാർ ഗോഗി പറയുമ്പോൾ, ഫോറസ്റ്റ് ജീവനക്കാർ അതിനു വിപരീതമായിട്ടാണ് പറയുന്നത്.

കുറഞ്ഞത് 15 ഫോറസ്റ്റ് ഗാർഡുകളും ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരും റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരും പരിശീലനമൊന്നും ലഭിച്ചിട്ടില്ലെന്നും മൃഗങ്ങളെ രക്ഷിക്കുന്നതിൽ അനുഭവപരിചയമില്ലെന്നും അവർ പറഞ്ഞു . പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് & ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് (HoFF) രാജ് കിഷോർ സിംഗ്, ഫോറസ്റ്റ് സ്റ്റാഫിന് സൈദ്ധാന്തിക പരിജ്ഞാനം മാത്രമേ ലഭിക്കുകയുള്ളൂവെന്നും പ്രായോഗിക പരിശീലനമില്ലെന്നും സമ്മതിച്ചു.

പുള്ളിപ്പുലി, കരടി, മുതല, കടുവ, ആന തുടങ്ങിയ മൃഗങ്ങൾ ഉൾപ്പെടുന്ന കർണാടകയുടെ പല ഭാഗങ്ങളിലും മനുഷ്യ-മൃഗ സംഘർഷങ്ങൾ വർദ്ധിച്ചു വരികയാണ്. താൻ കഴിഞ്ഞ 12 വർഷമായി ഗാർഡായി ജോലി ചെയ്യുന്നുണ്ടെന്നും പരിശീലനമൊന്നും ലഭിച്ചിട്ടില്ലെന്നും ഭദ്ര വന്യജീവി സങ്കേതത്തിലെ ഫോറസ്റ്റ് ഗാർഡായ സന്ദേശ് പറഞ്ഞു,. രക്ഷാപ്രവർത്തനത്തിനിടെ നിരവധി തവണ മൃഗങ്ങൾ ഞങ്ങളെ ഓടിച്ചതായും അദ്ദേഹം പറഞ്ഞു.

ജീവനക്കാരെ പ്രോട്ടോക്കോളുകൾ പഠിപ്പിക്കേണ്ടതുണ്ടെന്ന് സിർസിയിലെ കോളേജ് ഓഫ് ഫോറസ്ട്രിയിലെ അസിസ്റ്റന്റ് പ്രൊഫസർ (വൈൽഡ് ലൈഫ്) ശ്രീധർ ഭട്ട് പറഞ്ഞു. നിലവിലെ ജീവനക്കാർ ഇതിനകം തന്നെ പതിവ് ജോലിയുടെ അമിതഭാരമുള്ളതിനാൽ മനുഷ്യ-മൃഗ സംഘർഷം കൂടുതലുള്ള പ്രദേശങ്ങളിൽ സമർപ്പിത ടീമുകൾ ഉണ്ടായിരിക്കണം.

പക്ഷെ മനുഷ്യ-മൃഗ സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ കർണാടകയ്ക്ക് മികച്ച റെക്കോർഡ് ഉണ്ടെന്ന് പിസിസിഎഫ് ഗോഗി പറഞ്ഞു. രാജ്യത്ത് ഏറ്റവുമധികം മൃഗങ്ങളെ ഞങ്ങൾ രക്ഷപ്പെടുത്തുന്നുവെന്നും ഞങ്ങളുടെ മരണനിരക്ക് വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു കൂടാതെ മറ്റ് സംസ്ഥാനങ്ങൾ ഞങ്ങളുടെ സഹായം തേടുന്നുണ്ടെന്നും എല്ലാ ഫോറസ്റ്റ് സ്റ്റാഫുകളും നന്നായി പരിശീലനം നേടിയവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us